തിയേറ്ററിലെത്തിയ സന്തോഷ് വർക്കിക്ക് കണക്കിന് കിട്ടി ആളുകളുടെ കയ്യിൽ നിന്നും, സംഭവമിങ്ങനെ..|Aarattu Santhosh Workey latest news

തിയേറ്ററിലെത്തിയ സന്തോഷ് വർക്കിക്ക് കണക്കിന് കിട്ടി ആളുകളുടെ കയ്യിൽ നിന്നും, സംഭവമിങ്ങനെ..|Aarattu Santhosh Workey latest news

ആറാട്ട് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ ഹൃദയത്തിലേക്ക് റിവ്യൂ പറഞ്ഞുകൊണ്ട് ചേക്കേറിയ താരം ആയിരുന്നു സന്തോഷ് വർക്കി. ആദ്യം സന്തോഷ് വർക്കിയെ പുകഴ്ത്തിയവർ തന്നെ പിന്നീട് ട്രോളുകൾക്ക് കാരണമാക്കുകയും ചെയ്തു. സന്തോഷ വർക്കിയുടെ ചില വാക്കുകളൊക്കെ ട്രോളുകൾക്ക് കാരണമാവുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ സന്തോഷിനെ കുറിച്ച് തിയേറ്ററുകൾ പറയുന്ന ഒരു വാക്കാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സിനിമ കാണാൻ എത്തിയ സന്തോഷ് വർക്കി ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെക്കുറിച്ച് റിവ്യൂ പറയുകയും.

അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. അതിനെക്കുറിച്ചാണ് തിയേറ്ററുകളിലെ ആളുകൾ സന്തോഷിനോട് സംസാരിക്കുന്നത്. ഒരു സിനിമയുടെ ആദ്യഭാഗം കഴിയുമ്പോൾ തന്നെ അതിനെക്കുറിച്ച് റിവ്യൂ പറയുക മോശമാണ്. എത്ര പേരുടെ അന്നമാണ് സിനിമയെന്നു പറയുന്നത്. അത് മോശമായിപ്പോയി എന്നാണ് ആളുകൾ പറയുന്നത്. അതൊരു മോശം പ്രവണതയാണ് എന്നും ആളുകൾ പറയുന്നുണ്ട്. ഇതിന്റെ പേരിൽ വലിയ തോതിലുള്ള ട്രോളുകൾ തന്നെയാണ് സന്തോഷ വർക്കിയ്ക്ക് ഏൽക്കേണ്ടതായി വന്നിരുന്നതും. തിയേറ്ററിൽ ഉള്ളവർ എല്ലാവരും ഒരുപോലെ സന്തോഷിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചെയ്തത്. വളരെ മോശമായ ഒരു രീതിയാണ് ഇത് എന്നും ഇത് മുൻപോട്ടു കൊണ്ടുപോകരുത് എന്നുമൊക്കെയാണ് ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ അത്തരം ആളുകളോട് കുറെ ദേഷ്യപ്പെട്ട ആയിരുന്നു സന്തോഷും സംസാരിച്ചിരുന്നത്. ഇതൊക്കെ തന്റെ സ്വാതന്ത്ര്യമാണ് എന്ന മട്ടിലായിരുന്നു സന്തോഷിന്റെ വാക്കുകൾ .തിയേറ്ററിൽ ജോലി ചെയ്യുന്നവരിൽ തന്നെ പലരും സന്തോഷിനെ വിമർശിക്കുകയായിരുന്നു ചെയ്തത്. എത്രയോ ആളുകളുടെ അന്നമാണ് സിനിമ എന്ന് പറയുന്നത്. ഒരു സിനിമ കണ്ടുകഴിഞ്ഞിട്ട് ഇതിനെപ്പറ്റി എന്തെങ്കിലും പറയുന്നതു പോലെയാണോ ഇന്റർവെൽ ആയപ്പോൾ തന്നെ ചിത്രത്തെക്കുറിച്ച് കമന്റുകളുമായി വരുന്നത്. ഇത് വളരെ മോശപ്രവണതയാണ് എന്ന് തന്നെയാണ് ആളുകൾ പറഞ്ഞിരുന്നത്. ട്രോളുകളിലൂടെയും മറ്റുമാണ് സന്തോഷ് വർക്കി ആളുകൾക്കിടയിൽ സുപരിചിതനായത്.Story Highlights: Aarattu Santhosh Workey latest news