ചരിത്രം ആകാൻ ഉറപ്പിച്ചു ‘ആറാട്ട്’, ആഗോള റിലീസിലും ഒന്നാം സ്ഥാനത്ത് ആണ് ആറാട്ട്.!!

ഫെബ്രുവരി 18 നു തിയേറ്ററുകൾ പൂരപ്പറമ്പ് ആകും എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.

കാരണം വരാനിരിക്കുന്നത് അത്തരത്തിലുള്ള ഒരു മാസ് ഐറ്റം തന്നെയാണ്. 47 രാജ്യങ്ങളിൽ ആയി റിലീസ് ചെയ്ത ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം. ചിത്രത്തിന്റെ റെക്കോർഡ് മാറ്റി 58 രാജ്യങ്ങളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ഇപ്പോൾ മോഹൻലാലിന്റെ തന്നെ ആറാട്ട് എന്ന ചിത്രം. ഇത് മോഹൻലാൽ ആരാധകർക്ക് വലിയ സന്തോഷത്തിന്റെ നിമിഷം തന്നെയാണ്.

ഗൾഫ് രാജ്യങ്ങൾ അല്ലാതെ ഉള്ള രാജ്യങ്ങളിലാണ് ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് അറിയാൻ കഴിയുന്നത്. ഇതുവരെയും സിനിമ റിലീസ് ചെയ്യാത്ത രാജ്യങ്ങളിൽ കൂടി ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു.. ഒറ്റ ഭാഷയിൽ തന്നെയാണ് ഇങ്ങനെയൊരു റിലീസിന് ആറാട്ട് ഒരുങ്ങുന്നത് എന്നതും ശ്രദ്ധ നേടുന്ന ഒരു വലിയ കാര്യം തന്നെയാണ്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ നോർത്തമേരിക്കൻ മാർക്കറ്റ് ഇതിനു മുൻപത്തെ ഏറ്റവും വലിയ മലയാളം റിലീസ് 180 ഓളം ലൊക്കേഷനുകളിൽ എത്തിയ മരയ്ക്കാർ എന്ന ചിത്രം തന്നെയായിരുന്നു.

150 ലൊക്കേഷനുകൾ ആയി അമേരിക്കയിൽ 30 ലൊക്കേഷനുകൾ ആയിരുന്നു മരക്കാർ എത്തിയത്. കൂടാതെ കേരളത്തിൽ തന്നെ ഏകദേശം 90 സ്ക്രീനുകളിലും ഉണ്ടായിരുന്നു. എന്നാൽ ആറാട്ട് റിലീസ് ചെയ്യുന്നത് ഇതിലും വലിയ രീതിയിൽ ആയിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ആറാട്ട് എത്തും. പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരുക്കുന്ന ഒരു ചിത്രമാണ് ആറാട്ട് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. പ്രത്യേകിച്ച് പ്രത്യേകതകളൊന്നും ചിത്രത്തിന് പറയുന്നില്ല എന്ന് പറഞ്ഞു.

Leave a Comment