News

താൻ എന്തിനാണ് എല്ലാം മറച്ച് വെക്കുന്നത്, എനിക്ക് ഗോപിയെ മിസ് ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. ഗോപി സുന്ദറുമായി പിരിയാൻ ഉള്ള കാരണത്തെ കുറിച്ച് അഭയ | Abhay on the reason for breaking up with Gopi Sundar

താൻ എന്തിനാണ് എല്ലാം മറച്ച് വെക്കുന്നത്, എനിക്ക് ഗോപിയെ മിസ് ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. ഗോപി സുന്ദറുമായി പിരിയാൻ ഉള്ള കാരണത്തെ കുറിച്ച് അഭയ | Abhay on the reason for breaking up with Gopi Sundar

മലയാള കരയിലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. കോയിക്കോട്…..എന്ന ഒരൊറ്റ പാട്ടിലൂടെയാണ് അഭയ ജനഹൃദയങ്ങളുടെ മനസ്സിൽ ശ്രെദ്ധ നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍, ബിജു മേനോൻ ചിത്രം ലളിതം സുന്ദരം എന്ന സിനിമയിൽ അഭയ അതിഥി വേഷത്തില്‍ എത്തിയിരുന്നു . മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് അഭയ. ഇപ്പോള്‍ താരം പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും, സമൂഹ മാധ്യമങ്ങളിലും താരംഗമായിരിക്കുകയാണ്. കഴിഞ്ഞിടെയാണ് അഭയ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷൻ അവസാനിപ്പിച്ചത്. ഗോപി സുന്ദര്‍ ഇപ്പോള്‍ ഗായിക കൂഡി ആയ അമൃത സുരേഷുമായി പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുകയാണ്. ഇതോടെയായിരുന്നു ഗോപി സുന്ദറും അഭയയും ബന്ധം അവസാനിപ്പിച്ചത്‌ വലിയ ചര്‍ച്ചയായത്. ഇതിനെക്കുറിച്ചു ഇവർ പ്രതികരിച്ചില്ല. കുറെ വര്‍ഷങ്ങളോളം ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ചിട്ടും, ഇതുവരെ വിവാഹിതരാവാത്തവരാണ് അഭയയും ഗോപി സുന്ദറും. ഗോപി സുന്ദര്‍ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് പല ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴി തുടങ്ങിയത്.

പക്ഷെ , ഈ വിഷയങ്ങള്‍ ഒന്നും തന്നെ ഒരു രീതിയിലും തന്നെ ബാധിക്കില്ലെന്ന തരത്തിലാണ് ഗോപി സുന്ദറുമായുള്ള റിലേഷൻ അവസാനിപ്പിച്ച ശേഷം അഭയ മുന്നോട്ട് പോകുന്നത് . ഇപ്പോള്‍ ജീവിതത്തില്‍ തനിയ്ക്ക് ഒരാളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും അഭയ ഹിരണ്‍മയി മനസ്സ് തുറന്നു പറഞ്ഞതാണ് പ്രേഷകർക്കു ഇടയിൽ വലിയ ചര്‍ച്ചയാകുന്നത്. ഗോപി സുന്ദറുമായി വേർ പിരിഞ്ഞതിന് ശേഷം ആദ്യമായാണ് അഭയ ഹിരണ്‍മയി ഇതുപോലെ ഒരു തുറന്നു പറച്ചില്‍ നടത്തുന്നത്. അഭയ ഹിരണ്‍മയിയുടെ വാക്കുകള്‍ ഇങ്ങനാണ് : നേരത്തെയുണ്ടായിരുന്ന ജീവിതത്തില്‍ താൻ ഒരുപാട് സന്തോഷവതിയായിരുന്നു. അതുപോലെ തന്നെ ഇപ്പോഴത്തെ ജീവിതത്തിലും ഹാപ്പിയാണെന്നും അഭയ പറഞ്ഞിരിക്കുന്നത് . 14 വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു . രണ്ടുപേർക്കും ആഗ്രഹം തോന്നുമ്പോള്‍ വിവാഹം കഴിക്കാമെന്നായിരുന്നു ഉദ്ദേശിച്ചത് . പക്ഷെ അതിനിടയില്‍ കുറച്ചു മാറ്റങ്ങള്‍ വന്നു, എന്തോ അത് രണ്ടുപേർക്കും ഉള്‍ക്കൊള്ളാനായില്ല. ലിവിങ് റ്റുഗദര്‍ റിലേഷൻ കല്യാണത്തിലേക് എത്താതിരുന്നതിനെക്കുറിച്ചും അഭയ തുറന്നു പറഞ്ഞിരുന്നു. താൻ എന്തിനാണ് എല്ലാം മറച്ച് വെക്കുന്നത്, എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട് എന്നത് സത്യമാണ്.

ലൈഫില്‍ ഒരാളെ ഒരുപാട് മിസ് ചെയ്യുന്നു എന്ന് പറഞ്ഞാൽ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. മിസിംഗ് ഇല്ല എന്ന് പറഞ്ഞ് അത് മനസ്സിൽ വെച്ചോണ്ട് നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കില്ല. അതിനേക്കാളും ഞാന്‍ പ്രാധാന്യം നൽകുന്നത് തന്റെ കരിയറിനാണെന്നായിരുന്നു അഭയ പറഞ്ഞത്. വ്യക്തി ജീവിതത്തിന് കൂടുതലായി പ്രാധാന്യം കൊടുത്ത സമയത്ത് കരിയറില്‍ ശ്രെദ്ധിക്കാൻ സാധിച്ചിട്ടില്ല എന്ന് അവര്‍ പറഞ്ഞിരുന്നു. നേരത്തെ ജീവിതത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അത്രയൊന്നും പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. പക്ഷെ ഇപ്പോഴാണ് അതിനെപ്പറ്റി മനസിലാക്കിയതെന്ന് താരം പറഞ്ഞിരുന്നു. പാട്ടാണ് ഇനി തന്റെ ലൈഫ്. കരിയറിനാണ് കൂടുതൽ പരിഗണന. നേരത്തെയുണ്ടായിരുന്ന പോലുള്ള കമ്മിറ്റ്‌മെന്റുകളൊന്നും ഇപ്പോൾ ഇല്ലന്നും അഭയ വ്യക്തമാക്കിയിരുന്നു. പാട്ടിന്റെ വിശേഷങ്ങളെല്ലാം അഭയ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. അന്നും ഇന്നും എന്നും ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം ഉണ്ടായിരുന്നത് തന്റെ സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ മാത്രമാണ് ഇപ്പോഴും തനിക്കൊപ്പം ഉള്ളത്.
Spotlight Media : Abhay on the reason for breaking up with Gopi Sundar

താൻ എന്തിനാണ് എല്ലാം മറച്ച് വെക്കുന്നത്, എനിക്ക് ഗോപിയെ മിസ് ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. ഗോപി സുന്ദറുമായി പിരിയാൻ ഉള്ള കാരണത്തെ കുറിച്ച് അഭയ | Abhay on the reason for breaking up with Gopi Sundar

Most Popular

To Top