ഐ.എഫ്.എ.ഫ്കെ വേദിയില്‍ മിനി സ്കേര്‍ട്ട് ധരിച്ച് എത്തിയതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുക്കുകയാണ്.

വസ്ത്രധാരണത്തിന്റെ പേരില്‍ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മറ്റാരുമല്ല ഗായിക അഭയ ഹിരണ്മയി.

മിനി സ്കേര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് ആണ് അഭയ റീമേക്കുവേണ്ടി പിന്തുണ അറിയിച്ചിരിക്കുന്നത്. ‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ചിത്രത്തിനൊടൊപ്പം അഭയ ഹിരണ്മയി തലക്കെട്ട് കുറിച്ചു.
ഐഎഫ്എഫ്കെ വേദിയില്‍ റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വീഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് ഇപ്പോളും നടക്കുന്നത്. റിമയുടെ വസ്ത്രധാരണം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചിട്ടുള്ളത്. തുടര്‍ന്ന് സിനിമാ മേഖലയിലുള്ള നിരവധിപ്പേര്‍ റിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.