News

ബൈക്കിൽ യൂറോപ്പ് ചുറ്റികറങ്ങി അജിത്ത്. പാഷൻ പിന്തുടരുന്നതിൽ പരാജയപ്പെടാതെ അജിത്ത്.

തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിൽ താരം ഇടംനേടാൻ സാധിച്ചിട്ടുള്ള ഒരു കലാകാരനാണ് അജിത്ത്. ആദ്യകാലഘട്ടങ്ങളിൽ ഒരു സാധാരണ നടനായി നിലനിന്ന് പിന്നീട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. വലിയൊരു യാത്ര പ്രേമി കൂടിയാണ് അജിത്ത്. ഇപ്പോൾ ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ് താരം. യാത്രകൾ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് അജിത്തിന്.റൈഡുകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് ഭാര്യ ശാലിനി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

തനിക്ക് ഭയമാണെന്നും അതിൽനിന്നും അതിനെ പിന്തിരിപ്പിക്കാറില്ല എന്നും അദ്ദേഹത്തിന് ഇഷ്ടമാണെന്നും ആണ് പറഞ്ഞിട്ടുള്ളത്. റോഡ് റൈഡുകൾ ഇടയ്ക്ക് നടത്തുന്ന വ്യക്തിയാണ് അജിത്. റഷ്യയിലേക്കും കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും കൊൽക്കത്തയിലേക്കും വാഗ അതിർത്തിയിലേക്കും ഒക്കെ ബൈക്ക് ട്രിപ്പുകളുമായി അജിത്ത് പോയത് വലിയ വാർത്ത പ്രാധാന്യം നേടിയ കാര്യം തന്നെയായിരുന്നു. ഇപ്പോഴിതാ താരം യൂറോപ്പിലേക്ക് ആണ് പോകുന്നത്. ഇപ്പോൾ അജിത്ത് ബൈക്കുമായി യൂറോപ്പിലാണ്. താരത്തിന്റെ ബൈക്ക് റൈഡ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സമകാലിക കാലത്ത് തന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തുന്ന നടൻമാർ വളരെ കുറവാണ്.

ഷൂട്ടിംഗ് തിരക്കുകളും മറ്റും ആയതിനാൽ തന്നെ താരങ്ങൾക്ക് തങ്ങളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ സാധിക്കാറില്ല. അത്തരം നടന്മാരിൽ നിന്നും അജിത്തിനെ വ്യത്യസ്തനാക്കുന്നത് ഇത്തരത്തിൽ പാഷനെ പിന്തുടരുന്ന ഒന്നുതന്നെയാണ്. പാഷൻ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത ഒരു വ്യക്തി കൂടിയാണ് അജിത്. അജിത്ത് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകരും പറയുന്നത് ഇതുതന്നെയാണ്. സാഹസികത വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നടൻ കൂടിയാണ് താരം. ബൈക്ക് റൈസ്, മോഡലിങ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. ലളിതജീവിതം ആഗ്രഹിക്കുന്ന അജിത്ത് സോഷ്യൽ മീഡിയയിൽ നിന്ന് പോലും വലിയ അകലമാണ് എടുക്കാറുള്ളത്.

സാധാരണ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ അജിത്തും ശാലിനിയും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ചിത്രങ്ങൾ പലപ്പോഴും ആരാധകർ ആഗ്രഹിക്കാറുണ്ട്. എങ്കിലും ഇവരുടെ പല ഫാൻസ് പേജുകളിലൂടെയാണ് പുതിയ ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലും നിരവധി ആരാധകരാണ് അജിത്തിനും ശാലിനിയ്ക്കും ഉള്ളത്. വിഘ്‌നേഷ് ശിവൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് അജിത് ഇനി അഭിനയിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

Story Highlights: Actor Ajith’s pics from motorcycle tour in Europe go viral

Most Popular

To Top