മലയാള സിനിമയിൽ നിരവധി ആരാധകരുള്ള നടനാണ് ഇന്ദ്രൻസ്. ഇപ്പോൾ ഇന്ദ്രൻസിന്റെ കുടുംബത്തിൽനിന്നും ഒരു ദുഃഖ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു എന്നതാണ് ആ വാർത്ത.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വെച്ചാണ് നടത്തുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. നിരവധി പേരായിരുന്നു അമ്മയ്ക്ക് ആദരാഞ്ജലികൾ എഴുതിയിരിക്കുന്നത്. നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് ഓർമ്മ പൂർണമായും നഷ്ടപ്പെട്ടു എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

ബുധനാഴ്ച അസുഖം കൂടുതൽ ആയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവെലു നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപതു മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. പി പി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് താരം സ്വതന്ത്ര വസ്ത്രാലങ്കാരനാക്കുന്നത്. പിന്നീട് ദൂരധർശൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതത്തിലെത്തുന്നത്.

സി ഐ ഡി ഉണ്ണികൃഷ്ണൻ എന്ന ചിത്രത്തിലെ വേഷമായിരുന്നു അതിനെ ജീവിതത്തിൽ ഒരു വലിയ വ്യത്യസ്തത കൊണ്ട് വന്നത്. ഇപ്പോൾ ഇതാ മികച്ച ഒരുപിടി ചിത്രങ്ങളും ആയി തിരക്കിലായിരുന്നു. അദ്ദേഹത്തിൻറെ ഹോം എന്ന ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തു. ഇതുവരെ കാണാത്ത ഒരു കഥാപത്രമായി ഹോമെന്ന ചിത്രത്തിൽ കാണുന്നത്.