പ്രണയവും കാ മവും സ്ത്രീകൾക്ക് ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്. വിമർശിക്കാൻ വന്നവർക്ക് മാസ്സ് മറുപടി ആയി നടി സ്വാസിക.!!Actress Swasika responds to those who criticized the teaser | Chathuram Movie

പ്രണയവും കാ മവും സ്ത്രീകൾക്ക് ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്. വിമർശിക്കാൻ വന്നവർക്ക് മാസ്സ് മറുപടി ആയി സ്വാസിക.

റോഷൻ മാത്യുവും സ്വാസിക വിജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിൽ ആണ് സ്വാസിക എത്തിയിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സിദ്ധാർധും വിനയും ഒരുമിച്ചാണ്. ചിത്രത്തിലെ ഒരു മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. അല്പം ഗ്ലാമർസ് ബോൾഡ് ലുക്കിലുള്ള ഒരു പോസ്റ്റാണ് പുറത്തു വന്നത്.

ഈ കിടപ്പ് തന്നെ കബിയാണ് കളി തുടങ്ങുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ പോസ്റ്റർ എത്തിയത്. എന്നാൽ ഇതിനു താഴെ ഒരു കമന്റ് വരികയും അതിനു മറുപടി നൽകുകയും ചെയ്യുന്നതാണ് വൈറലായിരിക്കുന്നത്. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത് നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് സ്വാസിക നൽകിയ മറുപടി ഇങ്ങനെയാണ്. പ്രണയവും കാമവും സ്ത്രീകൾക്ക് ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്.

അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിലും സഹതാപം മാത്രം. അഡൽസ് ഒൺലി എന്ന് പറഞ്ഞാൽ പ്രായപൂർത്തി ആയവർ എന്നാണ് അർത്ഥം. അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്ക് നെഞ്ചും വിരിച്ചു സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയതു പോലെയല്ല ലൈം ഗി ക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ ആരംഭിക്കു പ്ലീസ്.

തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല. ഇങ്ങനെ ആണ് കമന്റ് ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ മാറാത്ത ചിന്താഗതികളുടെ ഒരു പ്രതിഫലനം തന്നെയാണ് ഈ കമന്റിലൂടെ കാണാൻ സാധിക്കുന്നത്. സദാചാരവാദികൾ അരങ്ങുവാഴുന്ന ഇൻസ്റ്റഗ്രാമിൽ ഇത്തരം ഒരു കമന്റ് എത്തിയതിൽ അതിശയിക്കാനൊന്നുമില്ല. ഒരു ചിത്രത്തിൽ പെൺകുട്ടിയുടെ കുറച്ച് ശരീര ഭാഗം കാണുകയാണെങ്കിൽ അതിനർത്ഥം ആ പെൺകുട്ടി മോശക്കാരി ആണെന്നും ചിത്രം ആണുങ്ങൾക്ക് കാണാൻ വേണ്ടി മാത്രം ഉള്ളതാണെന്നല്ല.

എന്നാൽ പലരും അത്തരത്തിലാണ് ഒരു ചിത്രത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്നത്. ഒരു സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രം കുടുംബപ്രേക്ഷകർക്ക് കാണാൻ കൊള്ളാത്ത ചിത്രമാണ് എന്ന് വിശ്വസിക്കുന്നവർ ഈ കാലഘട്ടത്തിലും ഉണ്ട് എന്നതാണ് സത്യം. കാലം മാറിയെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ഇനി എന്നാണ് നമ്മുടെ സദാചാരവാദികൾ മനസ്സിലാക്കി വരുന്നത്.

Story Highlights: Actress Swasika responds to those who criticized the teaser | Chathuram Movie