ഇതെന്താ മത്സ്യകന്യകയൊ.? അഹാനയുടെ പുതിയ ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നു|Ahaana krishna, ahaana’s new photoshoot at maldives goes viral

പ്രേക്ഷകർക്ക് വളരെ സുപരിചിതമായ ഒരു കുടുംബമാണ് കൃഷ്ണ കുമാറിന്റെ. കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ എല്ലാവരും തന്നെ പ്രേക്ഷകരുടെ സുപരിചിത താരങ്ങളാണ്.

ഇവരുടെ വിശേഷങ്ങൾക്ക് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് കൃഷ്ണ കുമാറിന്റെ മൂത്ത മകളായ അഹാനയുടെ വിശേഷങ്ങൾക്ക് ആണ്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കും വീഡിയോകളും ഒക്കെ വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്.

കൂടുതലായും കൃഷിയെ കുറിച്ചും അതുപോലെതന്നെ മേക്കപ്പ് വീഡിയോകളെ കുറിച്ച് ഒക്കെയാണ് താരം സംസാരിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം.ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ആരാധകരോട് കൂടുതലായും താരം സംസാരിക്കുന്നത്. പലപ്പോഴും ചോദ്യോത്തരവേളയിൽ താരം എത്താറുണ്ട്. രസകരമായ ചില ചോദ്യങ്ങളൊക്കെ താരത്തോട് ചോദിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ വ്യത്യസ്തമായ ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ബിക്കിനി ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമർസ് രീതിയിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ഒന്നും തന്നെ ഒരുപാട് താരം പങ്കു വയ്ക്കാറില്ല.

അതുകൊണ്ടുതന്നെ ഈ ഒരു ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. സമാധാനം താൻ തന്റെ ഹൃദയത്തിൽ തേടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് മാലിദ്വീപിലെ ഒരു ചിത്രം താരം പങ്കുവച്ചത്. നീല നിറത്തിലുള്ള ബിക്കിനിയിൽ അതീവ സുന്ദരിയാണ് താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. രണ്ടു മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോവേഴ്സ് ആയുള്ളത്. താരത്തിന്റെ ഈ ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച കമന്റുകൾ ആണ് ലഭിക്കുന്നത്. റിമി ടോമി, മിയ ജോർജ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ ആശംസകൾ അറിയിച്ചിട്ടുണ്ട്.

എത്ര സുന്ദരമായിരിക്കുന്നു ഈ ചിത്രമെന്നാണ് മിയ പറഞ്ഞത്. റിമി ടോമി ഒരു ലവ് ഇമോജി ആയിരുന്നു നൽകിയത്. നിമിഷനേരം കൊണ്ട് താരത്തിന്റെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയി മാറുകയും ചെയ്തു.

Story Highlights: Ahaana krishna, ahaana’s new photoshoot at maldives goes viral