News

അക്ഷയ് എന്നെ ഉപയോഗിക്കുകയായിരുന്നു. അക്ഷയ് കുമാറിനെ കുറിച്ച് ശില്പാ ഷെട്ടി.|Akshay was using me. Shilpa Shetty about Akshay Kumar.|

അക്ഷയ് എന്നെ ഉപയോഗിക്കുകയായിരുന്നു. അക്ഷയ് കുമാറിനെ കുറിച്ച് ശില്പാ ഷെട്ടി.|Akshay was using me. Shilpa Shetty about Akshay Kumar.|

ബോളിവുഡിൽ നിരവധി ആരാധകരും അതോടൊപ്പം തന്നെ വലിയതോതിൽ വിമർശനങ്ങളും ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ് അക്ഷയ് കുമാർ. ബോളിവുഡിൽ കില്ലാടി കുമാർ എന്നാണ് അക്ഷയ് കുമാർ അറിയുന്നത്. പലപ്പോഴും അക്ഷയ് കുമാറിന്റെ പ്രണയ ഗോസിപ്പുകൾ ബോളിവുഡ് ലോകത്തിന് പരിചിതമായ ഒന്നാണ്. പല നായികമാരുടെയും പേരിനൊപ്പം തന്റെ പേര് ഉയർന്ന് വന്നിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ശില്പാ ഷെട്ടിക്കൊപ്പം ഉയർന്നുവന്ന അക്ഷയ് കുമാറിന്റെ പേരായിരുന്നു കാരണം. പക്ഷേ അക്ഷയ് കുമാറിനെതിരെ പരസ്യമായി തന്നെ ശില്പ ഷെട്ടി രംഗത്തുവരികയും ചെയ്തിരുന്നു എന്നതാണ് കൂടുതൽ ആളുകൾ ശ്രദ്ധിക്കുവാൻ ഉള്ള കാരണം.

90 കാലഘട്ടങ്ങളിൽ ബോളിവുഡ് സിനിമാ ലോകത്തെ ഇളക്കിമറിച്ച ഒരു കഥയായിരുന്നു അക്ഷയ് കുമാറിന്റെയും ശില്പ ഷെട്ടിയുടെയും. അതോടൊപ്പം തന്നെ ട്വിങ്കിൾ ഖന്നയുടെയും പ്രണയം. കിലാടി തു ആനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അക്ഷയ് കുമാറും ശില്പാ ഷെട്ടിയും തമ്മിൽ പ്രണയത്തിലാകുന്നത്. ഒരുപാട് കാലം ആ പ്രണയം നീണ്ടുനിന്നില്ല. രണ്ടായിരത്തിൽ ഒരു അഭിമുഖത്തിൽ അക്ഷയ് കുമാറിനെതിരെ തുറന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വരികയായിരുന്നു ചെയ്തത്. തന്റെ അടുത്ത സുഹൃത്തായ ട്വിങ്കിൾ ഖന്നയുമായി അക്ഷയ് കുമാർ പ്രണയത്തിലായിരുന്നു എന്നതാണ് തങ്ങളുടെ ബന്ധം അവസാനിക്കുവാൻ ഉള്ള കാരണം എന്നാണ് അന്ന് ശില്പ തുറന്നു പറഞ്ഞിരുന്നത്.

ഒരേസമയം രണ്ടുപേരെ പ്രണയിക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിലുടനീളം അവൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഞാനൊരിക്കലും അവളിൽ നിരാശയും ദേഷ്യവും എനിക്കില്ല. എന്റെ പുരുഷൻ എന്നേ വഞ്ചിച്ചത് ഞാൻ എന്തിനാ അവളെ കുറ്റം പറയുന്നത്. എന്തിനാണ് മറ്റൊരു സ്ത്രീയുടെ മേൽ പഴിചാരുന്നത്. അതിൽ അർത്ഥമില്ലല്ലോ. പൂർണമായും അത് അവന്റെ മാത്രം പിഴവാണ്. വ്യക്തിപരമായി എനിക്ക് പ്രയാസമുള്ള ഒരു സമയമായിരുന്നു. എല്ലാം കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇരുട്ടിനുശേഷവും വെളിച്ചമുണ്ട്. പ്രൊഫഷണൽ ജീവിതം നന്നായി പോകുമ്പോൾ വ്യക്തിജീവിതം എന്നെ താഴേക്ക് വലിച്ചെറിയുകയാണ്.

ഒക്കെ ഒരു പഴയ കഥയാണ്. അതാണ് ആശ്വാസം എന്നും, അക്ഷയ് എന്നേ ഉപയോഗിക്കുകയായിരുന്നു. വേറൊരാളെ കണ്ടപ്പോൾ അവൻ യാഥാർത്ഥമായി അവൻ എന്നെ ഇട്ടിട്ടു പോയി എനിക്ക് ദേഷ്യം തോന്നിയ ഒരേയൊരു വ്യക്തി അവൻ മാത്രമാണ്. ഇതിനെല്ലാമുള്ളത് അവന് തിരിച്ചു കിട്ടുമേന്ന് എനിക്ക് ഉറപ്പാണ്. ഭൂതകാലത്തെ മറക്കാൻ അത്ര എളുപ്പമല്ല. പക്ഷേ എനിക്ക് മുന്നോട്ടു വരാനുള്ള കരുത്ത് ഉണ്ടായി. അത് എനിക്ക് സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായമാണ്. ഇനിയൊരിക്കലും ഞാൻ അവനൊപ്പം അഭിനയിക്കാൻ തയ്യാറാകില്ല. ഒരാളെ പ്രണയിക്കുമ്പോൾ അവർ നമ്മളെ ചതിക്കുകയാണെന്ന് മനസ്സിലാകില്ല. ഞാൻ സിനിമ പൂർത്തിയാക്കുവാൻ വേണ്ടി കാത്തിരിക്കുകയാണ്. നിർമ്മാതാക്കളുടെ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കണം.

എന്റെ വ്യക്തിജീവിതം തകരുകയാണ് എന്ന് എനിക്ക് മനസ്സിലായി. പക്ഷേ അവർക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. ഇനി ഞാൻ അക്ഷയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കില്ല. ഇങ്ങനെ ആയിരുന്നു അന്ന് അക്ഷയുമായുള്ള ബന്ധത്തെക്കുറിച്ച് ശിൽപ്പ പറഞ്ഞത്. ശില്പാ ഷെട്ടി രാജകുന്ദ്രയെ വിവാഹം കഴിച്ചു. അക്ഷയ്കുമാർ ട്വിങ്കിൾ ഖന്നെയും. ശില്പയുടെ അഭിപ്രായം ശരിയല്ലെന്ന് പറഞ്ഞ് അക്ഷയ രംഗത്ത് വന്നെങ്കിലും പിന്നീട് അത് സത്യം ആണ് എന്ന് വിവാഹത്തോടെ കാലം തെളിയിച്ചു തരികയായിരുന്നു. എന്നാൽ അന്ന് പറഞ്ഞ വാക്ക് ശില്പ ഇന്നും തെറ്റിച്ചിട്ടില്ല. പിന്നീട് ഒരു സ്ക്രീനിലും ഇരുവരും ഒരുമിച്ചിട്ടില്ല.
Story Highlights:Akshay was using me. Shilpa Shetty about Akshay Kumar.

To Top
$(".comment-click-13701").on("click", function(){ $(".com-click-id-13701").show(); $(".disqus-thread-13701").show(); $(".com-but-13701").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });