News

കോണ്ടം ഉണ്ട് വൺ നൈറ്റ് വരുമോ.? അസഭ്യ കമെന്റിനു അടിപൊളി മറുപടി ആയി അമേയ.!

വെബ് സീരീസ് എന്ന ഒരു തുടക്കത്തിന് മലയാളികൾക്കിടയിൽ പ്രചാരം കൊണ്ടുവന്നത് കരിക്ക് എന്ന വെബ് സീരീസ് ആയിരിക്കും.

കരിക്കിന്റെ വെബ്സീരീസ് എല്ലാ മലയാളികളും ആസ്വദിച്ച് കണ്ടതാണ്. അതിലൂടെ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായ താരമാണ് അമേയ. കുറച്ചു ചിത്രങ്ങളിലും താരം ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ആട്, ഒരു പഴയ ബോംബ് കഥ, എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഒരു അറിയപ്പെട്ട മോഡൽ കൂടിയാണ് താരം.

മികച്ച ഒരു ജോലി ഉപേക്ഷിച്ചാണ് താരം മോഡലിംഗ് രംഗത്ത് സജീവമായത്. തിരുവനന്തപുരത്തുകാരിയായ അമേയ കെ കെ മാത്യുവിന്റെയും സുജയുടെയും മകൾ ആണ്. കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ്. ബിരുദാനന്തര ബിരുദം കൂടി പൂർത്തിയാക്കിയതിന് ശേഷം ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.

താരത്തിന്റെ ആദ്യചിത്രം ആട് ആയിരുന്നു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് താഴെ ഒരു ഞരമ്പൻ കൊടുത്ത കമന്റും അതിനു താരം നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ അഞ്ചുലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഒരു താരമാണ് അമേയ. അഞ്ചുലക്ഷം ഫോളോവർസ് തികഞ്ഞ സന്തോഷമാണ് താരം കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

അപ്പോഴാണ് നെയ്മർ ഫാൻസ് എന്ന ഐഡിയിൽ നിന്നും ഒരു കമന്റ് എത്തിയത്. കോണ്ടം ഉണ്ട് വൺ നൈറ്റ് വരുമോ എന്നായിരുന്നു കമന്റ് വന്നത്. അതിന് താഴെ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കിൽ…. സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല വെറുതെ നെയ്മറിന്റെ അപ്പനു വിളിക്കാൻ ആയിട്ട്. Viral Kerala

ഈ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചയായിരിക്കുകയാണ്.. താരങ്ങളുടെ ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിലുള്ള അസഭ്യമായ കമന്റുകൾ ഇടുന്നത് ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുകയാണ്. പല താരങ്ങളും ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.

കോണ്ടം ഉണ്ട് വൺ നൈറ്റ് വരുമോ.? അസഭ്യ കമെന്റിനു അടിപൊളി മറുപടി ആയി അമേയ.!

Most Popular

To Top