News

ആ ഒരു വാക്ക് ആയിരുന്നു ജീവിതത്തിലേക്ക് തന്നെ തിരികെ കൊണ്ടുവന്നത്. കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അമൃത സുരേഷ്| Amrita Suresh talks about her past life.

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമാണ് അമൃത സുരേഷ്.

ഇപ്പോൾ ഗോപി സുന്ദറുമായുള്ള വിവാഹത്തിനുശേഷം വലിയതോതിൽ സൈബർ ആക്രമണങ്ങൾ നേരിടുന്ന ഒരു വ്യക്തി കൂടിയാണ് അമൃത സുരേഷ്. അമൃത സുരേഷ് എന്നാൽ ഒരുപാട് അതിജീവനത്തിലൂടെ കടന്നുവന്ന ഒരു പെൺകുട്ടിയാണ് എന്ന് പറയേണ്ടിരിക്കുന്നു. ജീവിതത്തിൽ വളരെ മോശമായ അനുഭവങ്ങൾ നേരിട്ടിട്ടും നേരിട്ട അനുഭവങ്ങളിൽനിന്നും ശക്തിയാർജ്ജിച്ച് ഒരു സ്ത്രീ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അമൃത പങ്കുവെച്ച് ഒരു പോസ്റ്റിലൂടെയാണ് ഒരക്ഷരം മാറ്റിയപ്പോൾ തന്റെ ജീവിതത്തിൽ വന്ന മാറ്റം എന്താണെന്ന് ഗായികയായ അമൃത തുറന്നു പറയുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുകയും. പിന്നീട് കരിയറിലെ തുടക്കത്തിൽതന്നെ വീട്ടമ്മയെ ആവുകയും ചെയ്ത വ്യക്തിയായിരുന്നു അമൃത. എന്നാൽ ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. ഈ ബന്ധത്തിൽ ഒരു മകൾ ജനിച്ചെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇരുകാലി വേർപിരിഞ്ഞു. അമൃത ബിഗ് ബോസിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇവരുടെ ദാമ്പത്യ പ്രശ്നങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നത്. എന്നാൽ വിവാഹമോചനതോടുകൂടി ആണ് താൻ തന്റെ ജീവിതത്തിൽ പ്രതികരിച്ച തുടങ്ങിയെന്നാണ് അമൃത പറയുന്നത്. മുമ്പൊക്കെ എന്ത് കേട്ടാലും കരയുന്ന ഒരു സ്വഭാവമായിരുന്നു.

എന്തെങ്കിലും ചോദിച്ചാൽ കൃത്യമായ മറുപടികൾ പറയാൻ അറിയില്ല. ജീവിതത്തിൽ മിസ്റ്റേക്കുകൾ സംഭവിച്ചേക്കാം. പക്ഷേ അത് മനസ്സിലാക്കി കറക്റ്റ് ചെയ്താൽ നമുക്ക് പരാജയം ഉണ്ടാവുകയില്ല. മുന്നോട്ടുള്ള ജീവിതത്തിൽ തനിക്ക് മുന്പിൽ ഉണ്ടായിരുന്നത് രണ്ടു വഴികൾ ആയിരുന്നു. അതിൽ ഒന്ന് പറഞ്ഞു കൊണ്ടിരിക്കാതെ മുൻപ് ജീവിതത്തിൽ ഉണ്ടായ തെറ്റ് തിരുത്തി പോകാനാണ് തീരുമാനിച്ചത്. സ്വന്തമായി മ്യൂസിക് ബാൻഡ് രൂപീകരിക്കുകയും. വിദേശരാജ്യങ്ങളിൽ അടക്കം പരിപാടി നടത്തുകയും ഒക്കെ ചെയ്യുന്ന താരം ജീവിതത്തെ മൊത്തമായി മാറ്റിമറിച്ചത് സ്പെല്ലിങ് കറക്ഷൻ എന്താണ് എന്ന് ആണ് പറയുന്നത്.

How എന്ന വാക്കിൽ നിന്നും W എടുത്ത് മുന്നിലിട്ട് എന്താണ് എന്ന ചോദ്യത്തിന് പകരം ആരാണ് എന്ന ചോദ്യത്തിൽ ഞാൻ ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു. ആ നിമിഷമാണ് ഞാനാരാണെന്നും എനിക്കിത്ര ശക്തിയുണ്ടെന്നും ഞാൻ തിരിച്ചറിയുന്നത്.പിന്നെ ജീവിതം തന്നെ മാറുകയായിരുന്നു. ഇങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ അമൃത സുരേഷ് പറയുന്നത്. ഇന്ന് നിരവധി വിമർശനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ അമൃത കാണിച്ച ധൈര്യം ഏതൊരാൾക്കും പ്രചോദനമാകുന്നത് തന്നെയാണെന്ന് ഒരുകാലത്ത് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.


Story Highlights: Amrita Suresh talks about her past life | Amrutha Suresh Opens Up About Her Life Changing Moment

To Top
$(".comment-click-14429").on("click", function(){ $(".com-click-id-14429").show(); $(".disqus-thread-14429").show(); $(".com-but-14429").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });