ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അനശ്വര ഹരി എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്.

ജീവിതപ്രയാസങ്ങളെ പോരാടി തോല്പിച്ച പെൺകുട്ടി. തന്റെ പഠനത്തിന് വേണ്ടി അമ്മയോടൊപ്പം ഹോട്ടലിൽ പൊറോട്ട അടിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുകകൊണ്ട് പഠിച്ച എരുമേലി സ്വദേശിനിയായ അനശ്വര ഹരി ഇന്ന് കറുത്ത കോട്ട് അണിഞ്ഞിരിക്കുകയാണ്.

കേരള ഹൈക്കോടതി നടന്ന ചടങ്ങിൽ അഭിഭാഷകയായി എൻറോൾ ചെയ്യുകയും ചെയ്തു. മുൻപോട്ടുള്ള അനശ്വരയുടെ യാത്രയ്ക്ക് സോഷ്യൽ മീഡിയ മുഴുവൻ അന്ന് അഭിനന്ദനങ്ങളുമായി ഒപ്പമുണ്ടായിരുന്നു. തനിക്ക് ഈ ജോലി ഒരിക്കലും ഒരു നാണക്കേട് അല്ലെന്നു എത്ര വലിയ സ്ഥാനത്തേക്ക് താൻ എത്തിയാലും ഈ ജോലികൾ തുടരുമെന്നും ഒക്കെ എന്ന അനശ്വര പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാംതന്നെ അനശ്വര ഒരു താരമായിരുന്നു.

ജീവിതത്തെ മികച്ച രീതിയിൽ കണ്ട അനശ്വര തളർന്നുപോകാതെ പോരാടി. ജീവിതത്തിൽ മികച്ച വിജയം നേടിയ അനശ്വര ഓരോ പെൺകുട്ടികൾക്കു ഇന്നും ഒരു വലിയ പ്രചോദനം തന്നെയാണ്. തളർന്നുപോകുന്ന സാഹചര്യങ്ങൾ ഏറെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴും തളരാതെ പോരാടി ജീവിതത്തിന് മുൻപിൽ നിന്ന് വിജയിച്ച് കാണിക്കണമെന്ന ഒരു സന്ദേശമാണ് അനശ്വരയുടെ കറുത്ത കുപ്പായം നമുക്ക് മുൻപിൽ അറിയിച്ചു തരുന്നത്. അല്ലെങ്കിലും കഷ്ടപ്പെട്ട് നേടുന്ന വിജയത്തിന്റെ മധുരം അത് വലുതായിരിക്കും.
