കരിക്കിന്റെ മുതൽ കൂട്ടാണ് ഈ മനുഷ്യൻ, ബാബു നമ്പൂതിരിക്ക് ശേഷം പൊളിച്ചടുക്കിയ വേഷം.

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായി ചെയ്തിരിക്കുന്ന ഒരു വെബ് സീരീസ് ആയിരുന്നു കരിക്ക്. സോഷ്യൽ മീഡിയയിൽ ഉള്ള ഒരുപറ്റം ആളുകളെ ആദ്യമായി ചിരിപ്പിച്ചത് കരിക്ക് എന്ന വെബ് സീരിസ് ആയിരുന്നു. കരിക്കിന്റെ ചുവടു പിടിച്ചാണ് പിന്നീട് ഒരുപാട് വെബ്സീരീസുകൾ ഇറങ്ങിയതും. ഇപ്പോൾ നാല് മാസത്തിനുശേഷം കരിക്ക് പുതിയ സീരീസുമായി ഡിസംബറിൽ എത്തിയിരുന്നു. കലക്കാച്ചി എന്നായിരുന്നു എപ്പിസോഡ് പേര്. രണ്ട് ഹോട്ടലുകൾക്ക് ഇടയിലുള്ള കിടമത്സരവും മോഷണ കേസിലെ പ്രതിയുമായി ഒരു പോലീസ് കോൺസ്റ്റബിൾ നടത്തുന്ന യാത്രയും ഒക്കെ ആയിരുന്നു കഥ.

വെബ് സീരിയസ് സംവിധാനം ചെയ്തിരിക്കുന്നത് കരിക്ക് ടീമിലെ തന്നെ അർജുനനാണ്. അവതരണത്തിനും അഭിനേതാക്കളെയും പ്രശംസിച്ച് നിരവധി ആളുകളാണ് സിനിമ ഗ്രൂപ്പുകളിലും സോഷ്യൽമീഡിയയിലും ഒക്കെ എത്തുന്നത്. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ വിൻസി അലോഷ്യസ് കരിക്ക് സീരീസിൽ പ്രധാന റോളിൽ എത്തിയിരുന്നു. തേരാപ്പാര യിൽ ജോർജ് ആയി എത്തിയ അനൂപ് അനിയൻ ഇത്തവണയും മേക്ക് ഓവറിലൂടെ ഞെട്ടിക്കുകയാണ് ചെയ്തത്. ജയിൽ പുള്ളിയായി ഹോട്ടൽ എത്തുന്ന വിജയൻ എന്ന പോലീസുകാരനാണ് അവതരിപ്പിച്ചത്. ബാബു നമ്പൂതിരി എന്ന കഥാപാത്രത്തിന് ശേഷം അനൂപ് അനിയന് ഏറ്റവുമധികം കൈയ്യടി നേടി പ്രകടനവും ഇതാണ്.

അർജൻറീന ഫാൻസ് കാട്ടൂർ കടവ്, ട്രാൻസ് എന്നീ സിനിമകളിലും അനു അഭിനയിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. കേരളത്തിലെ യുവാക്കളെ കയ്യിൽ എടുക്കുവാൻ ഇത്രത്തോളം മികച്ച ഒരു വെബ്സീരീസ് വേറെ ഇല്ലെന്നു തന്നെ പറയാം. അത്രത്തോളം ആളുകൾ ഇഷ്ടപ്പെടുന്ന ഒരു വെബ്സീരീസ്. മിനിസ്‌ക്രീനിൽ ഉപ്പും മുളകും എന്നു പറയുന്നതുപോലെയാണ് യൂട്യൂബിൽ കരിക്ക് എന്ന് പറയാം. അത്രത്തോളം ജനപ്രീതിയാണ് കരിക്കിൻ ലഭിക്കുന്നത്.