പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമായിരുന്നു അനുപമ പരമേശ്വരൻ. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി അനുപമ മാറിയിരുന്നു. മലയാളത്തിലായിരുന്നു അനുപമ തുടക്കം കുറിച്ചത്. അന്യഭാഷകളിൽ ആയിരുന്നു അനുപമ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. മികച്ച പ്രകടനമായിരുന്നു ഓരോ ഭാഷകളിലും അനുപമ കാഴ്ച വെച്ചു കൊണ്ടിരുന്നത്. അന്യഭാഷകളിൽ ചേക്കേറിയതിനു ശേഷം മലയാളത്തിൽ നിന്നും വലിയൊരു ഇടവേള തന്നെയായിരുന്നു താരം ഏത് അതോടൊപ്പം തന്നെ വലിയ തോതിൽ താരം വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അനുപമ.സോഷ്യൽ മീഡിയയിലൂടെ തന്നെ ആരാധകർക്ക് മുൻപിലേക്ക് താരം വിശേഷങ്ങളെല്ലാം എത്തിക്കാറുണ്ട്.മലയാളത്തിലെ യുവ നായകന്മാരിൽ ശ്രദ്ധേയനായ അനുപമ പരമേശ്വരൻ നായികയായിരുന്ന തെലുങ്ക് ചിത്രം റൗഡി ബോയ്സ് ട്രെയിലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് ട്രെയിലർ ലഭിച്ചിരിക്കുന്നത്. ജനുവരി 14 ന് ചിത്രം റിലീസ് ചെയ്യും ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപാത്രം തന്നെയാണ് അനുപമയുടെ എന്നാണ് അറിയുന്നത്.
കോളേജ് ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത് . ചിത്രം കമ്പ്ലീറ്റ് എന്റർടൈൻമെന്റ് ആണ് ഒരുക്കുന്നത്. പുതുമുഖ നായകൻ ആശിഷ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഗാനരംഗങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഗ്ലാമറസായുള്ള അനുപമ പരമേശ്വരൻ ട്രെയിലർ ആണ് കൂടുതലായും ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.