News

റോബിൻ -ദിൽഷ പ്രണയം ഗെയിമിന്റെ ഭാഗം ആണോ.? അപർണ പറയുന്നു.

റോബിൻ -ദിൽഷ പ്രണയം ഗെയിമിന്റെ ഭാഗം ആണോ.? അപർണ പറയുന്നു.

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഈ വട്ടം ശക്തരായ മത്സരാർത്ഥികളാൽ സമ്പന്നമാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. വളരെ വ്യത്യസ്തവും ശക്തവുമായ മത്സരാർത്ഥികളെ ഈ വട്ടം കൊണ്ടുവരും എന്ന് തന്നെയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഫോർ പ്രേമോയിൽ തന്നെ പറഞ്ഞത്. അത്രത്തോളം തന്നെ സ്വീകാര്യതയുടെ കൊണ്ടുവരുവാൻ സാധിക്കുകയും ചെയ്തിരുന്നു.

ഒരുപാട് വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ട് ഈ വട്ടം ബിഗ്ബോസ് ആരംഭിച്ചത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പിൽ തന്നെയാ പുതുമ കാണാനും സാധിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസ് സീസൺ ഫോറിന്റെ വേദിയിൽ വളരെ ശക്തയായ ഒരു മത്സരാർത്ഥി തന്നെയായിരുന്നു അപർണ മൾബറി. എൻട്രി ആപ്പ് എന്ന ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷൻ ഭാഗം കൂടിയായിരുന്നു അപർണ. കഴിഞ്ഞ ആഴ്ചയായിരുന്നു അപർണ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയത്. എന്നാൽ അപർണയ്ക്ക് വലിയതോതിൽ തന്നെ പുറത്ത് ആരാധകരുണ്ടായിരുന്നു.

ബിഗ്ബോസിൽ നിന്നും പുറത്തു പോയിരുന്നു എങ്കിലും അപർണ്ണയുടെ ആരാധകനിര വലുത് തന്നെയായിരുന്നു. ഇപ്പോൾ പുറത്തു വന്ന അപർണ ബിഗ്ബോസ് വീടിനെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസ് വീട്ടിലെ ചില വിശേഷങ്ങളെക്കുറിച്ച് അപർണ വാചാലയാകുന്നത്. റോബിനും ദിൽഷയും തമ്മിൽ ഒരു പ്രണയം ഉണ്ടാകുവാനുള്ള അവസരം ഉണ്ടോ എന്നും അത് സത്യമാണോന്നും അത് ഗെയിമിന്റെ ഭാഗമാണെന്ന് തോന്നിയിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം.

അതിന് അപർണ പറഞ്ഞ മറുപടി സത്യത്തിൽ എനിക്ക് അതിനെപ്പറ്റി വലുതായി ഒന്നും അറിയില്ല. പക്ഷെ റോബിൻ ദിൽഷയോടെ കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ദിൽഷ ഒഴിഞ്ഞു മാറുന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോബിനോട് ദിൽഷയ്ക്ക് അങ്ങോട്ട് ഇല്ല എന്ന് തോന്നുന്നു. റോബിൻ ഉണ്ട് അത് തന്നെയാണ് തോന്നിയിട്ടുള്ളത്. ഇനി അവിടെ നിന്ന് ഇറങ്ങിയതിനു ശേഷം ദിൽഷ ചിലപ്പോൾ റോബ്ബിനോട് അതിനെക്കുറിച്ച് പറയുമോന്ന് അറിയില്ല. അല്ലെങ്കിൽ ചിലപ്പോൾ പറയാതിരിക്കാം. അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ബിഗ് ബോസ് വീട്ടിലെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ബ്ലെസിലിയെയാണ്.

കാരണം നല്ല രീതിയിൽ ഒരു ബോണ്ട് തനിക്കുണ്ടായിരുന്നു ബ്ലസിലിയോട്. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ഈ ബിഗ് ബോസ് സീസൺ തീർന്നതിനുശേഷം വേണം ഒന്ന് കാണുവാൻ എന്നാണ് പറയുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം എത്ര വലുതായിരുന്നു എന്ന് അപർണ്ണയുടെ വാക്കുകളിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും.

Most Popular

To Top