News

“അവൻ മിടുക്കനല്ലന്നും ഗ്രീഷ്മമിടുക്കിയാണന്നും തോന്നാൻ ഒറ്റ കാരണമേ ഉള്ളു.” ഗ്രീഷ്മയെ കുറിച്ചുള്ള പോലീസിന്റെ പ്രശംസയ്ക്ക് രൂക്ഷ വിമർശനവുമായി അരുൺ കുമാർ|Arun Kumar criticizes the police for praising Greeshma

കുറച്ചു ദിവസങ്ങളായി വളരെ അമ്പരപോടെയും ഭയത്തോടെയും ആളുകൾ ഉറ്റുനോക്കുന്ന ഒരു വാർത്തയാണ് ഷാരോൺ രാജിന്റെ കൊലപാതക വാർത്ത. ഏറെ സ്നേഹത്തോടെയുള്ള ആ പ്രണയത്തിൽ വിഷം ചാലിച്ച് നൽകിയ സുഹൃത്തിന്റെ ചതി അറിയാതെ മരണത്തിലേക്ക് നടന്നെടുത്ത ഷാരോൺ രാജ് മരിച്ചുവെങ്കിലും ഇന്നും ഷാരോണിനെ എല്ലാവരും ഒരു ഹീറോയായി തന്നെയാണ് കരുതുന്നത്. അവൾ കാണിച്ച ചതിയുടെ ആഴമറിയാതെ അവളെ ആത്മാർത്ഥമായി സ്നേഹിച്ചവൻ.

അവനെ അവൾ അർഹിക്കുന്നില്ല എന്ന് ഇതിനോടകം തന്നെ എല്ലാവരും പറഞ്ഞു. ആ സ്നേഹത്തിന് അവൾക്ക് യോഗം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു രീതിയിൽ അവൾ ഇടപെട്ടത്. ഇപ്പോൾ മാധ്യമപ്രവർത്തകനും അവതാരകനുമായ അരുൺ കുമാർ ഇക്കാര്യത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലാണ് ഇക്കാര്യത്തെ കുറിച്ചുള്ള ചില വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അവളെ സംബോധന ചെയ്ത രീതിയെക്കുറിച്ചും മറ്റൊരു വ്യക്തിയോട് കാണിക്കുന്ന അവഗണനയെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പോലീസ് :”ഷീ ഈസ് ഫൈൻ, മിടുക്കിയാണ് , റാങ്ക് ഹോൾഡറാണ്:അതേ സമയം, കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച് ‘ ഹീ ഈസ് എ ക്രിമിനൽ, കുറ്റവാളിയാണ്, ജയിലിലടയ്ക്കേണ്ടവനാണ് “

ഈ സരുൺ പി.എസ്.സി റാങ്ക് ഹോൾഡറാണ്.മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഭാവി സർക്കാർ ഉദ്യോഗസ്ഥനാണ്. പഠനം കഴിഞ്ഞുള്ള ഒഴിവ് സമയം ഓട്ടോയോടിച്ച് ചിലവ് കണ്ടെത്തുന്നവനാണ്.അവൻ മിടുക്കനല്ലന്നും ഗ്രീഷ്മമിടുക്കിയാണന്നും തോന്നാൻ ഒറ്റ കാരണമേ ഉള്ളു. അത് അവൻ്റെ സ്വത്വമാണ്. കരയോഗമില്ലാത്ത സ്വത്വം.
Story Highlights:Arun Kumar criticizes the police for praising Greeshma

“അവൻ മിടുക്കനല്ലന്നും ഗ്രീഷ്മമിടുക്കിയാണന്നും തോന്നാൻ ഒറ്റ കാരണമേ ഉള്ളു.” ഗ്രീഷ്മയെ കുറിച്ചുള്ള പോലീസിന്റെ പ്രശംസയ്ക്ക് രൂക്ഷ വിമർശനവുമായി അരുൺ കുമാർ|Arun Kumar criticizes the police for praising Greeshma

Most Popular

To Top