സെറ്റിൽ നിന്ന് പോകുമ്പോൾ ഒരു മിട്ടായി രമ ചേച്ചിക്ക് വേണ്ടി ജഗദീഷ് കരുതും. കണ്ണീരോടെ മീര അനിൽ .

ഇന്നലത്തെ ദിവസം വളരെ വേദന നിറഞ്ഞ ഒരു വാർത്തയുമായി ആയിരുന്നു പുലരി വന്നത്.

ജഗദീഷിന്റെ ഭാര്യയായ ഫോറൻസിക് സർജൻ മരിച്ചു എന്നതായിരുന്നു ആ വാർത്ത. കഴിഞ്ഞ പത്ത് വർഷങ്ങളോളം ജഗദീഷിനോടും കുടുംബത്തോടും വലിയ ആത്മബന്ധം ഉണ്ടെന്ന് പറയുന്ന അവതാരികയായി മീര ഈ മരണത്തിൽ പ്രതികരിക്കുകയാണ്. കോമഡി സ്റ്റാർ ഷൂട്ടിങ്ങിന്റെ ഭാഗമായി വലിയൊരു ആത്മബന്ധം ആയിരുന്നു തനിക്ക് ജഗദീഷിനോട് ഉണ്ടായിരുന്നതെന്ന് മീര പറയുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവുമായി ജഗദീഷ് ഏട്ടന്റെ വീട്ടിൽ വന്നു.

അപ്പോഴും ചേച്ചിയെ കണ്ടു. സെറ്റിൽ ആരെങ്കിലും മിഠായിയും കൊണ്ടുവന്നാൽ ജഗദീഷ് ചേട്ടൻ രണ്ടെണ്ണം എടുക്കും. ഒന്ന് രമ ചേച്ചിക്ക് ആയിരിക്കും. അത്രയും കരുതൽ ആയിരുന്നു ചേച്ചിയുടെ കാര്യത്തിൽ ജഗദീഷേട്ടന് എന്നാണ് മീര പറയുന്നത്. ഡോക്ടർ രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരി ആയിരുന്നുവെന്നാണ് നടൻ ഇടവേള ബാബു പറഞ്ഞത്. എൻറെ അമ്മാവൻറെ വിദ്യാർത്ഥിയായിരുന്ന രമ ചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നുവെന്നും തനിക്കും സഹപ്രവർത്തകർക്കും എന്ത് ആവശ്യം വന്നാലും ഓടി ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതൊന്നും ഒക്കെ ഇടവേള ബാബു പറഞ്ഞിരുന്നു.

തന്റെ രണ്ടുമക്കളെയും പഠിപ്പിച്ച ഡോക്ടറാകായതിന്റെ മുഴുവൻ ക്രെഡിറ്റും ഭാര്യക്ക് ആയിരുന്നു എന്നും ഒരിക്കൽ ജഗദീഷും പ്രതികരിച്ചിരുന്നു. അടുത്ത കാലത്തായിരുന്നു തൻറെ കുടുംബത്തെപ്പറ്റി ജഗദീഷ് വാചാലനായിരുന്നത്. എന്തുകൊണ്ടാണ് ഭാര്യയെ പലപ്പോഴും ക്യാമറയ്ക്ക് മുൻപിൽ കാണാത്തത് എന്ന ചോദ്യത്തിന് ആയിരുന്നു ജഗദീഷ് പ്രതികരിച്ചിരുന്നത്. ഓരോ വാക്കുകളും ശ്രദ്ധേയം ആവുകയും ചെയ്യുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായ ഈ വിയോഗം ജഗദീഷിനെ ജീവിതത്തെ തകിടം മറിക്കാൻ എത്തിയത്.

Leave a Comment

Your email address will not be published.

Scroll to Top