പ്രേക്ഷകർക്കായി ആസ്വാദനത്തിന് പുത്തൻ തലങ്ങൾ തുറന്ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര പളുങ്ക് നവംബർ 22 മുതൽ സംരക്ഷണം ആരംഭിച്ചു .

മലയാളികളുടെ സ്വീകരണമുറിയിൽ എക്കാലവും ആസ്വാദനത്തിന്റെ പുത്തൻ തലങ്ങൾ സമ്മാനിക്കുന്നവയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾ. ഓരോ കുടുംബത്തിലും പ്രായഭേദമന്യേ സ്വീകരിക്കപ്പെടുന്ന മറ്റൊരു പരമ്പരയ്ക്ക് കൂടി തുടക്കം കുറിക്കുകയാണ് അഗ്നിപുത്രി, കുങ്കുമപൂവ്,പരസ്പരം, ചന്ദനമഴ നീലക്കുയിൽ എന്നീ സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽ എന്റർ ടൈം മെന്റ്സ് ഒരുക്കുന്ന “പളുങ്ക്” എന്ന ഏറ്റവും പുതിയ പരമ്പര.

എല്ലായിപ്പോഴും ഉള്ളതുപോലെ തന്നെ വൻ താരനിരയും ആയാണ് പളുങ്ക് പരമ്പര ഒരുങ്ങുന്നത്. കന്നട താരം തേജ് ഗൗഡയും, ഗുഷി സമ്പത്ത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മി പ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി അനേകം താരങ്ങൾ അണിനിരക്കുന്നു.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന യുവ ശാസ്ത്രജ്ഞനായ ദീപക്കിനെയും നിള എന്ന ഒരു സാധാരണ പെൺകുട്ടിയെയും ആസ്പദമാക്കിയുള്ള കഥയാണ് പളുങ്ക്. ഇരുവരുടെയും മാനസിക വേദനകളിലൂടെയും നിഷ്കളങ്കതയിലൂടെയും സഞ്ചരിക്കുന്ന പരമ്പര പ്രേക്ഷക ചേരുവകളെല്ലാം ചേർത്ത് സ്വീകരണമുറിയിലേക്ക് എത്താൻ തുടങ്ങിക്കഴിഞ്ഞു. ആരംഭം മുതൽക്കേ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലേക്ക് ഇടംനേടാൻ ഒരുങ്ങുകയാണ് പളുങ്ക്.

ചാനൽ ഇതിനോടകംതന്നെ പുറത്തുവിട്ട പ്രൊമോ വീഡിയോ ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മറ്റു സൂപ്പർ ഹിറ്റ് പരമ്പരകൾ പോലെ തന്നെ പളുങ്കും പ്രേക്ഷകരാൽ ഇരുകൈയും നീട്ടി സ്വീകരിക്കപ്പെടും എന്നുള്ളത് തീർച്ചയാണ്.

Leave a Comment

Your email address will not be published.

Scroll to Top