23 മത്തെ വയസിൽ സ്വന്തം ആയി കമ്പനിയും അതിൽ കോടികൾ വരുമാനവും ആർക്കും പ്രേചോദനം തോന്നുന്ന ജീവിതം.

ചിലരുടെ ജീവിതകഥകൾ നമുക്ക് നൽകുന്ന പ്രചോദനം ചെറുതൊന്നുമല്ല.

ആ പ്രചോദനത്തിൽ നിന്നും ആർജ്ജവമുണ്ടാക്കാൻ സാധിക്കുകയെന്ന് പറയുന്നതും വലിയ കാര്യം തന്നെയാണ്. അത്തരത്തിൽ ഒരു ജീവിതമാണ് ഇപ്പോൾ നമുക്ക് മുൻപിൽ അനാവൃതമാവുന്നത്. 23 വയസ്സിനുള്ളിൽ കോടീശ്വരനായി മാറിയ ഒരു വ്യക്തിയെ പറ്റിയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. എട്ടാം ക്ലാസിൽ തോറ്റ് സ്കൂളിൽ നിന്നും പുറത്തായെങ്കിലും സ്വപ്നങ്ങൾക്ക് പുറകെ പോയി വിജയങ്ങൾ വെട്ടി പിടിച്ച പയ്യന്റെ കഥയാണ് തൃഷ്ണേന്ദു എന്ന അറോറയ്ക്ക് പറയാനുള്ളത്.

കമ്പ്യൂട്ടർ സുരക്ഷാ രംഗത്ത് വിദഗ്ധനായിരുന്നു തൃഷ്ണേന്ദു. സ്വന്തം ഇഷ്ടം കുട്ടിക്കാലത്തുതന്നെ എത്തിക്കൽ ഹാക്കിങ് സ്വയം തെരഞ്ഞെടുത്ത ആളുമായിരുന്നു. പത്തൊൻപതാമത്തെ വയസ്സിലാണ് സ്വന്തം കമ്പനിയായ ടാക്സ് സെക്യൂരിറ്റി സൊല്യൂഷൻ തുടങ്ങാനും 23 വയസ്സ് ആയപ്പോഴേക്കും റിലയൻസ് പോലുള്ള കമ്പനികൾ സ്വന്തം ഉപഭോക്താവ് എന്ന നിലയിൽ കാണാനും സാധിച്ചത്. ഒക്കെ അദ്ദേഹത്തിൻറെ നേട്ടങ്ങളുടെ പട്ടികയിൽ ഉള്ളവ തന്നെയാണ്. ഇന്ത്യയിലെ നാല് ബ്രാഞ്ചുകളും ദുബായിൽ ഒരു ബ്രാഞ്ച് ഉള്ള സ്ഥാപനമാണ് ഇദ്ദേഹത്തിൻറെ ടാക്സ് സെക്യൂരിറ്റി സൊല്യൂഷൻ എന്ന് പറയുന്നത്.

ഒരു ബില്യൻ ഡോളറിന് അടുത്ത വരുമാനം. സൈബർ സുരക്ഷ സ്ഥാപനം ആരംഭിക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തിൻറെ സ്വപ്നം. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ ഇദ്ദേഹം തന്റെ ജീവിതം പറയുന്നുണ്ട്. തീരെ ചെറിയ പ്രായത്തിൽ തന്നെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിനേക്കാൾ അവ എങ്ങനെ തുറന്നു പ്രവർത്തിക്കുന്നു എന്ന് നോക്കുവാൻ ആയിരുന്നു കുട്ടി ആയിരുന്നപ്പോൾ തന്നെ ഇദ്ദേഹത്തിൻറെ ഇഷ്ടം.

വീട്ടിൽ ആദ്യമായി കമ്പ്യൂട്ടർ എത്തിയപ്പോൾ കമ്പ്യൂട്ടറിൽ ഒരുപാട് സമയം ചെലവഴിക്കുന്നത് കണ്ട് ആശങ്കപ്പെട്ട പിതാവ് പാസ്‌വേഡ് വച്ചു സുരക്ഷിതമാക്കി. ആ പാസ്സ്‌വേർഡ് പൊട്ടിച്ചു കൊണ്ടായിരുന്നു ആദ്യമായി അദ്ദേഹത്തിൻറെ ഹാക്കിങ് ആരംഭിക്കുന്നത്. മകൻ പാസ്സ്‌വേർഡ് കണ്ടെത്തിയത് കണ്ട് ദേഷ്യപ്പെടുക അല്ലായിരുന്നു അച്ഛൻ ചെയ്തത്. തുടർന്ന് കമ്പ്യൂട്ടർ വാങ്ങി നല്കുകയായിരുന്നു. മകൻറെ കഴിവു മനസ്സിലാക്കിയ മാതാപിതാക്കൾ തന്നെയായിരുന്നു മകനൊപ്പം എട്ടാം ക്ലാസിൽ പഠനം നിർത്തിപ്പോഴും നിന്നത്.

Leave a Comment

Your email address will not be published.

Scroll to Top