ഹിമാലയം കയറാൻ വേണ്ടി ബാബുവും ബോബിയും കൈ കോർക്കുന്നു;വീഡിയോ

കേരളക്കരയെ മുഴുവൻ ഒരു ഞെട്ടലിൽ ആക്കിയ സംഭവമായിരുന്നു പാലക്കാട് മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബുവിന്റെ സംഭവം.

ഇപ്പോൾ ബാബുവിന് ഒപ്പം മല കയറാറുള്ള പരിശ്രമം തുടങ്ങിയതായാണ് ബോബി ചെമ്മണ്ണൂർ അറിയിക്കുന്നത്. യാത്രയ്ക്ക് വേണ്ടിയുള്ള സകല അനുമതികളും നേടാനുള്ള ശ്രമത്തിലാണ് ഇരുവരും എന്നറിയാൻ സാധിക്കുന്നുണ്ട്. മരണത്തെ നേരിൽ കണ്ട് അതിനെ ധൈര്യപൂർവം നേരിട്ട് ബാബുവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല എന്നാണ് ബോബി പറയുന്നത്. മലമ്പുഴയിൽ നേരിട്ട് എത്തി ബോബിബാബുവിന്റെ സ്വർണ്ണനാണയം സമ്മാനിച്ചു.

ഓരോ ദിവസവും നിരവധി ആളുകൾ ആയിരുന്നു തന്നെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നത്. അതൊക്കെ തന്റെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു എന്നുമൊക്കെയാണ് ബാബു പറയുന്നത്. 48 മണിക്കൂർ വെള്ളം പോലും കുടിക്കാതെ ആത്മവിശ്വാസം ശ്വാസം കൊണ്ടുമാത്രം തിരിച്ചു ജീവിതത്തിലേക്ക് കടന്നുവന്ന ബാബു എല്ലാവർക്കും നൽകുന്നത് ആത്മവിശ്വാസത്തിന് ഒരു വലിയ പ്രചോദനം നിറഞ്ഞ വാക്കുകൾ തന്നെയാണെന്ന് പറയാതെ വയ്യ.

ബാബുവിന്റെ ജീവിതം പലർക്കും ഒരു വലിയ പ്രചോദനം തന്നെയായിരുന്നു നൽകിയത്. ബാബുവിനെ രക്ഷിക്കാൻ എത്തിയവർ പോലും പറഞ്ഞു ബാബുവിന്റെ ആത്മവിശ്വാസം കൊണ്ടുതന്നെയാണ് ബാബു രക്ഷപ്പെട്ടതെന്ന്. അത് സത്യമാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യവും ആയിരുന്നു. ഇപ്പോൾ ബാബു ബോബിയും ഒന്നുചേരുന്ന ഈ സാഹചര്യത്തിൽ ആളുകൾ പുതിയ ഒരു ചരിത്ര നിമിഷത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top