മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു ,എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനം. രണ്ടു സൈനികരാണ് ബാബുവിനെ മുകളിലെത്തിക്കാന്‍ മലയിറങ്ങിയത്.9.30ന് തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം 40 മിനിറ്റാണ് നീണ്ടത്. രണ്ട് സൈനികരാണ് ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ചത്.

സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ചാണ് യുവാവിനെ സുരക്ഷിതനായി രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്.ബാബുവിനെ മലമുകളില്‍ നിന്ന് ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കരേസനം എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് ഇത് അഭിമാന നേട്ടമാണ്തുടക്കത്തില് ഒരു സൈനികനാണ് ബാബുവിനെ മുകളിലെത്തിക്കാന്‍ ശ്രമിച്ചിരുന്നത്. പിന്നീട് ഒരു സൈനികന് കൂടി രക്ഷാ ദൗത്യത്തിനിറങ്ങുകയായിരുന്നു.
കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിക്കുന്നത്. ശേഷം ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.