അവൾക്ക് വേണ്ടി സംസാരിക്കാനും ആരേലും വേണ്ടേ..? രൂക്ഷ വിമർശനം ആയി ബാബുരാജ് രംഗത്ത്.

നടിയെ ആക്രമിച്ച വാർത്ത ആണ് എവിടെയും ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നടിക്ക് നീതി ലഭിക്കണം എന്ന രീതിയിൽ പല താരങ്ങളും മുന്നോട്ട് വന്നിരുന്നു. എന്നാൽ ചങ്കൂറ്റമുള്ള തീരുമാനങ്ങളുമായി വളരെ ചെറിയ ആളുകൾ മാത്രമാണ് എത്തിയത്. അതിലൊരാളാണ് നടൻ ബാബുരാജ്. നടിയെ ആക്രമിച്ചതിൽ വളരെയധികം വേദനയുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു ബാബുരാജ് റിപ്പോർട്ടർ ചാനലിന് ഒരു അഭിമുഖം നൽകിയത്. ആദ്യം മുതൽ തന്നെ താൻ നടിയോടൊപ്പം ആണ് എന്നും പോലീസിന്റെ ചില പ്രവർത്തികളെ പറ്റിയും ബാബുരാജ് ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടാമത്തെ പ്രാവശ്യമാണ് പ്രോസിക്യൂഷൻ രാജിവെക്കുന്നത്.

ഇതൊക്കെ വളരെ വേദന നൽകുന്ന സംഭവങ്ങൾ അല്ലേ നടിക്ക് നൽകുന്നത് എന്നായിരുന്നു ബാബുരാജ് ചോദിച്ചിരുന്നത്. എന്തുകൊണ്ടാണ് രണ്ടുവട്ടം പ്രോസിക്യൂഷൻ മാറിയിട്ടും നിരവധി ആളുകൾ കൂറുമാറിയത്. പോലീസ് മൗനം അവലംബിക്കുന്നത് എന്നും ബാബുരാജ് ചോദിച്ചിരുന്നു. നമുക്കും കോടതിയെ പറ്റിയുള്ള ചില കാര്യങ്ങളൊക്കെ മനസ്സിലാകുന്നവരാണ് ഇതിൻറെ കാരണം എന്താണെന്ന് നമുക്ക് മനസ്സിലാവുന്നില്ല എന്ന രീതിയിൽ തന്നെയായിരുന്നു ബാബുരാജ് സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഹണീബി മുതൽ തന്നെ തനിക്ക് ആ നടിയുമായി ഒരു ബന്ധം ഉണ്ടായി എന്നും, എപ്പോഴും കലപില സംസാരിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടി പിന്നെ താൻ കാണാൻ ചെന്നപ്പോൾ മൗനമായി ഇരിക്കുന്നത് കണ്ട് എനിക്ക് തന്നെ വേദന തോന്നിയിരുന്നു എന്നുമൊക്കെയാണ് ബാബുരാജ് പറഞ്ഞിരുന്നത്.

ഇതിനെല്ലാം കാരണം എന്താണെന്ന് വ്യക്തമായി അറിയുകയാണ് വേണ്ടത് എന്നും ബാബുരാജ് പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ ബാബുരാജ് പാർവ്വതി തിരുവോത്ത് അടുത്ത സമയത്ത് സിനിമയിൽ സെ, ക്സ് റാക്കറ്റ് പോലെ ഒരു സംഘടന ഉണ്ടായി എന്ന് പറഞ്ഞിരുന്നു എന്താണ് അതിനെപ്പറ്റി അഭിപ്രായം എന്ന് ചോദിച്ചപ്പോൾ അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കേണ്ട കാര്യം ആണ് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കേൾക്കുന്നത് എന്നും ബാബുരാജ് പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അത് അന്വേഷിക്കേണ്ട കാര്യം ആണ് എന്നായിരുന്നു ബാബുരാജ് കൂട്ടിച്ചേർത്തത്. അത്‌ പോലെ അവൾക്കുവേണ്ടി സംസാരിക്കുവാനും ആരെങ്കിലും വേണ്ടേ എന്ന് പറഞ്ഞു കൊണ്ടാണ് ബാബുരാജ് ഓരോ വാക്കുകളും പറഞ്ഞത്. കൃത്യമായും ചിട്ടയോട് ഉള്ള രീതിയിലായിരുന്നു ബാബുരാജിന്റെ വാക്കുകളെല്ലാം. അതുകൊണ്ടുതന്നെ വളരെ പെട്ട ഇവ ശ്രദ്ധ നേടുകയും ചെയ്തു.

Leave a Comment