മിന്നൽ മുരളി കേരളത്തിന്റെ മാത്രം സൂപ്പർഹീറോയാണ്, അതങ്ങനെ തന്നെ മതി. റീമേക്ക് ഇല്ല ; തുറന്നു പറഞ്ഞു ബേസിൽ ജോസഫ്.

വളരെയധികം പ്രതീക്ഷകളോടെ എത്തിയ പുതിയ ചിത്രമായിരുന്നു മിന്നൽ മുരളി. എന്നാൽ ആ പ്രതീക്ഷകളെ ഒട്ടും തന്നെ തകർക്കാതെ ചിത്രം പ്രദർശന വിജയം നേടുകയും ചെയ്യുന്നു. ബേസിൽ ജോസഫ്, ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളി ആണ് ഇപ്പോൾ എല്ലായിടത്തും ചർച്ചയായി കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു സൂപ്പർഹീറോ പരിവേഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൽ ടോവിനോ തോമസ്. നെറ്റ് ഫ്‌ളൈക്സിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ലോകത്തിൻറെ നാനാ ഭാഗത്തു നിന്നും ലഭിച്ച പ്രതികരണം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.ചിത്രം വലിയ വിജയം ആയതിനെ തുടർന്ന് പല ഭാഷകളിലേക്കും റീമേക്ക് ചെയ്യാൻ ആയി പല പ്രമുഖ സംവിധായകരും ബേസിലിനെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ മിന്നൽ മുരളി കേരളത്തിലെ മാത്രം സൂപ്പർഹീറോയാണെന്നും അതുകൊണ്ടു തന്നെ ചിത്രം റീമേക്ക് ചെയ്യാൻ താൽപര്യമില്ല എന്ന് ആണ് ബേസിൽ അറിയിച്ചത്. മിന്നൽ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിലെ മാത്രം സൂപ്പർ ഹീറോയാണ്. അങ്ങനെ തന്നെ ഇരുന്നോട്ടെ. ആ വ്യക്തിത്വം പോവാനായി ആഗ്രഹിക്കുന്നില്ല. ചർച്ചകൾ നടക്കുന്നുണ്ട് പക്ഷേ അതുമായി മുന്നോട്ടു പോകുവാൻ തനിക്ക് താൽപര്യമില്ല എന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്. ഈ സിനിമയുടെ റീമേക്ക് ഉണ്ടാക്കാൻ എനിക്ക് ആഗ്രഹമില്ല എന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ സിനിമയായി തന്നെ ഇത്‌ പോകട്ടെ. നമ്മൾ പല നാടുകളിൽ നിന്നുള്ള സ്പൈഡർമാനെ കണ്ടിട്ടില്ലല്ലോ. ഇവിടെ ഒരു സ്പൈഡർമാനും ഒരു ക്രഷും അല്ലെ ഉള്ളു. അതുപോലെ തന്നെ മിന്നൽ മുരളി ഒന്നു മതി. അതുമാത്രമല്ല സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റിയും ബേസിൽ സംസാരിച്ചു. എന്തായാലും ഒരു തുടർച്ച ഉണ്ടാകണം.

I

ചില കഥകളൊക്കെ മനസ്സിലുണ്ട്. ഒറിജിനൽ സ്റ്റോറിയുടെ നിലവാരവും ആയി പൊരുത്തപ്പെട്ട് പോകണം. അതാണ് വലിയ പാട്. കാരണം ഒറിജിനൽ സൃഷ്ടിക്കാൻ വളരെ എളുപ്പമാണ്. ഇവിടെയുള്ള കഥാപാത്രം ജീവിതത്തേക്കാൾ വലുതാണ്.ചില കേന്ദ്രങ്ങളിലൂടെ മാത്രമേ പ്രേക്ഷകൻ കഥാപാത്രവുമായി ബന്ധിപ്പിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് ബേസിൽ ജോസഫ് പറയുന്നത്.

Leave a Comment

Your email address will not be published.

Scroll to Top