ദക്ഷിണേന്ത്യ മുഴുവനും നിരവധി ആരാധകരുള്ള താരമാണ് ഭാവന (Bhavana Menon). സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും ഇന്നും പ്രേക്ഷക മനസ്സില്‍ കൂടിയിരിക്കാന്‍ ഭാവനയ്ക്ക് കഴിഞ്ഞു.
മലയാളത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് എത്തിയതെങ്കിലും പെട്ടെന്നുതന്നെ ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ഭാവനയ്ക്ക് കഴിഞ്ഞു.മാത്രമല്ല നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഭാവന. അതില്‍ പ്രത്യേകിച്ചും മഞ്ജു വാര്യരുമായുള്ള സൗഹൃദം. അത് ഒരു വല്ലാത്തൊരു അടുപ്പം തന്നെയാണ്. ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുമുണ്ട്. അത്തരം ഒരു നിമിഷത്തില്‍ മഞ്ജു പകര്‍ത്തിയ തന്റെ ഒരു ചിത്രമാണ് ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
മഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു ചിത്രമാണിത്. ‘നാമെല്ലാം അല്‍പ്പം മുറിവേറ്റവരാണ്, അതിലൂടെയാണല്ലോ വെളിച്ചം കടന്നു വരുന്നത്’ എന്ന ക്യാപ്ഷനോടെയാണ് ഭാവന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മലയാള സിനിമയില്‍ സജീവമായിരുന്നെങ്കിലും ഇപ്പോള്‍ ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരമിപ്പോള്‍. എന്നാല്‍ കന്നഡയില്‍ താരമിപ്പോഴും സജീവമാണ്. ഇപ്പോള്‍ താരം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് താമസം. അഞ്ചുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.