നൈസ് ആയി ലാലേട്ടനെ മമ്മൂക്ക ട്രോളിയത് ആണോ.?വൈറൽ ആയി മമ്മൂട്ടിയുടെ മറുപടി.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോൾ പേജുകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് മമ്മൂട്ടിയുടെ ഒരു ഇൻറർവ്യൂ ആണ്.

ഭീഷ്മ എന്ന ചിത്രത്തിന്റെ പ്രേമോഷന് വേണ്ടി മമ്മൂട്ടി എത്തിയപ്പോൾ പറഞ്ഞ ചില വാക്കുകൾ ആണ്. അതോടൊപ്പം ചില ഫാൻസ് ഗ്രൂപ്പുകൾ ചില ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്..ഭീഷ്മ എന്ന ചിത്രം കാണുമ്പോൾ എന്താണ് പ്രേക്ഷകർക്ക് തോന്നുക എന്നും പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.

പ്രേക്ഷകരോട് പറയാനുള്ളത് ആണ് ഈ സിനിമ. ഇനി അവർക്ക് പറയാനുള്ളത് നിങ്ങൾ സത്യസന്ധമായി പറഞ്ഞാൽ മതി. എന്നാൽ ഇതിന്റെ പേരിൽ ഇപ്പോൾ കൂടുതലായും ട്രോൾ വരുന്നത് മോഹൻലാല് പറഞ്ഞ് ഒരു വാക്കിൽ നിന്നുമാണ് മനപ്പൂർവം ഡി ഗ്രേഡിങ് നടത്തുന്നവരെ പറ്റി സംസാരിച്ചതിനിടയിലായിരുന്നു മോഹൻലാൽ ഇങ്ങനെ പറഞ്ഞത്.സിനിമയെ പറ്റി ഒന്നും അറിയാത്തവരാണ് സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ വരുന്നത് എന്ന്.

അതിനെക്കുറിച്ച് ഉള്ള ട്രോളുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഏറെ രസകരമായ രീതിയിലും അതോടൊപ്പം ഫാൻസ് പ്രമോഷൻ എന്ന രീതിയിലും ഒക്കെ ചില ട്രോളുകൾ വരുന്നുണ്ട്. നൈസ് ആയി ലാലേട്ടനെ മമ്മൂക്ക ട്രോളിയത് ആണോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം ഭീഷ്മയ്ക്ക് എന്തുകൊണ്ട് പ്രേക്ഷകർ ടിക്കറ്റ് എടുക്കണം എന്ന് ചോദിച്ചപ്പോൾ. എന്തുകൊണ്ട് ഒന്ന് എടുത്തു നോക്ക് എന്നാണ് മമ്മൂക്ക പറഞ്ഞത്.

ഇതോടൊപ്പം തന്നെ ആളുകൾ എല്ലാം മമ്മൂട്ടിയുടെ മറുപടിക്ക് അംഗീകാരം നൽകുന്നുണ്ട്. കാശുമുടക്കി ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് സിനിമയെ പറ്റി അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട് എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. ലാലേട്ടൻ പറഞ്ഞത് പോലെ സിനിമയെ പറ്റി ആധികാരികമായി പഠിച്ചതിനു ശേഷം മാത്രമേ സിനിമയെപ്പറ്റി അഭിപ്രായം പറയാൻ പാടുള്ളൂ എന്ന് പറഞ്ഞാൽ അത് ശരിയാകുമോ എന്ന് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Leave a Comment