ഈ വട്ടം ബിഗ് ബോസിൽ ഫിലോമിനയുടെ കൊച്ചുമകളും

.ഈ വട്ടം ബിഗ് ബോസിൽ ഫിലോമിനയുടെ കൊച്ചുമകളുംമലയാളസിനിമയിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയായിരുന്നു ഫിലോമിന. മികച്ച ഒരുപാട് കഥാപാത്രങ്ങളാണ് സ്വന്തമാക്കിയിട്ടുള്ള ഒരു കലാകാരി.. മലയാളത്തിൽ അത്ര പെട്ടെന്നൊന്നും മറന്നു പോകാൻ ഇടയില്ലാത്ത ഒരു നടി. ആരാധകരുടെ ഹൃദയത്തിലേക്ക് ഫിലോമിന എത്തിയത്. മരണശേഷം ആ കുടുംബത്തിലുള്ള മറ്റാളുകളെ പറ്റി ഒന്നും ആരാധകർ അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഫിലോമിനയുടെ കൊച്ചുമകൾ ബിഗ് ബോസിൽ മത്സരാർത്ഥിയായ എത്തിയിരിക്കുകയാണ്

. മുത്തശ്ശിയുടെ ലേബലിൽ അല്ലാതെ സ്വന്തമായ രീതിയിലാണ് ബിഗ്ബോസിൽ താരമെത്തിയിരിക്കുന്നത്. ഡെയ്സി ഡേവിഡ് എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ഫോട്ടോഗ്രാഫിയിലൂടെ ആണ് താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘമാണ് ഡെയ്സി നടത്തുന്നത്. ഡെയ്സി വെഡിങ്സ് എന്ന പേരിൽ ഒരു സ്ഥാപനവും നടത്തുന്നുണ്ട്. ആരുടേയും കീഴിൽ പോയല്ലാതെയാണ് ഫോട്ടോഗ്രാഫി പഠിച്ചത്. യൂട്യൂബിൽ നോക്കി തന്നെയാണ് പഠിച്ചത് എന്നൊക്കെ ആയിരുന്നു പറഞ്ഞത്.

സോഷ്യൽ മീഡിയകളിൽ സജീവ താരത്തിന് ഇൻസ്റ്റയിൽ അൻപതിനായിരത്തിനു മുകളിലാണ് ഫോളോവേഴ്സ് ഉള്ളത്.. ഗിഫ്റ്റ് കാർഡുകളും ഗിഫ്റ്റ് ബോക്സുകളും ഒക്കെ പുറത്തിറക്കുന്ന ഒരു പ്രൊജക്റ്റ് സർവീസ് നടത്തുന്നുണ്ട്. അമ്മയുടെ പേര് എവിടെയും ഉപയോഗിക്കുവാൻ ഡെയ്സി ഇഷ്ടപ്പെടുന്നില്ല. ബിഗ് ബോസ് നടത്തിയപ്പോഴും മോഹൻലാൽ അങ്ങോട്ടാണ് ചോദിച്ചത് ചേച്ചിയുടെ കൊച്ചുമകൾ അല്ലേ എന്ന്.

Leave a Comment