News

യുവതിയെ പീഡിപ്പിച്ച കേസിൽ ബ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി.!

സൈബർ ലോകത്തെ ഞെട്ടിച്ച ഒരു പരാതിയായിരുന്നു ബ്ലോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഉണ്ടായിരുന്ന സ്ത്രീയുടെ പരാതി മീറ്റു ആരോപണമായിരുന്നു.

ശ്രീകാന്ത് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു, ആദ്യം ഒരു ഫേസ്ബുക്ക് പേജിലൂടെ ഇവർ തുറന്നു പറഞ്ഞത്. ഇപ്പോൾ ഈ പരാതിയിൽ ഒളിവിലായിരുന്ന ശ്രീകാന്ത് കീഴടങ്ങി എന്ന് അറിയാൻ സാധിക്കുന്നത്. അഭിഭാഷകൻ ഒപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി കൊണ്ടായിരുന്നു കീഴടങ്ങിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഹാജരായത്.

കേസിൽ ശ്രീകാന്ത് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നത് എന്ന് ആയിരുന്നു. ഈ സാഹചര്യത്തിൽ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഇന്നുതന്നെ ഹാജരാക്കിയാലും ഇന്ന് തന്നെ ജാമ്യം ഉണ്ടാകും, യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബ്ലോഗർ ശ്രീകാന്ത് മുൻകൂർ ജാമ്യം ലഭിച്ചതും വലിയ വാർത്തയായിരുന്നു സോഷ്യൽ മാധ്യമങ്ങളിലെല്ലാം. കൊച്ചിയിലെ ഫ്ളാറ്റിൽ വച്ചും ഹോട്ടലിൽ വെച്ച് ഒക്കെ ശ്രീകാന്ത് പീഡിപ്പിച്ചു എന്നായിരുന്നു പുറത്തുവന്ന വാർത്ത. ബലാൽസംഗം ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന് ആണ് ഇപ്പോൾ ഹർജിക്കാരനായ ശ്രീകാന്തിന്റെ വാദം യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തിരുന്നത്.

ബലാത്സംഗ കുറ്റം ചുമത്തി ആയിരുന്നു ശ്രീകാന്തിനെ പോലീസ് കേസെടുത്തത്. അതിന് പിന്നാലെയാണ് ശ്രീകാന്ത് ജാമ്യത്തിന് ആയി പോകുന്നതും. കോടതിയിൽ ജാമ്യം ലഭിച്ചശേഷം ഹാജരാകുന്നത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തിയ ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് ആണ് തന്നെ ലൈംഗികമായി പീഡനത്തിനിരയാക്കിയത് എന്നാണ് യുവതി പറയുന്നത്. ആദ്യം സാമൂഹിക മാധ്യമങ്ങൾ വഴി പരാതി നൽകിയ പെൺകുട്ടി പിന്നീട് പോലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.

Most Popular

To Top