News

53മത് പിറന്നാളിന് തന്റെ പ്രിയപ്പെട്ടവർക്ക് ബോച്ചെ ‘ആട് ഡിങ്കോൾഫി’ തയ്യാറാക്കി ബോച്ചെ; ഒപ്പം പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലും (വീഡിയോ).!!

മലയാളിക്ക് പ്രത്യേകമായ ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത വ്യവസായ പ്രമുഖനാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനായും മാനേജിങ് ഡയറക്ടർ ആയും ഒക്കെ നിലകൊള്ളുന്ന ബോബി ചെമ്മണ്ണൂരിന് വലിയ ആരാധകവൃന്ദം ആണ് ഉള്ളത്.

സോഷ്യൽ മാധ്യമങ്ങളിലൂടെയാണ് തന്റെ ഓരോ വിശേഷങ്ങളും ബോബി ചെമ്മണ്ണൂർ പങ്കുവയ്ക്കുന്നത്. പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ താരത്തെ വിളിക്കുന്നത് ബോച്ചെ. അടുത്ത കാലത്തും ചില രസകരമായ വീഡിയോകൾക്കായി താരം എത്തിയിട്ടുണ്ടായിരുന്നു.

തൃശ്ശൂർപൂരത്തിന്റെ സമയത്ത് താരം വേഷം മാറി വന്നത് വലിയ വാർത്തയായിരുന്നു. അന്ന് പലരും അദ്ദേഹത്തിനേ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ വിമർശനങ്ങളെ ഒക്കെ തന്നെ തന്റെ സ്വതവേയുള്ള ഹാസ്യ രീതികൊണ്ട് നേരിടുകയായിരുന്നു. എപ്പോഴും കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യക്തി തന്നെയാണ്. തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് കൂടി എന്തെങ്കിലും സഹായം ലഭിക്കണമെന്നാണ് എപ്പോഴും അദ്ദേഹം ചിന്തിക്കാറുള്ളത്. ഇപ്പോൾ ബോച്ചെ പങ്കുവെച്ച് പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരം പങ്കുവെച്ചിരിക്കുന്നത് തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്ര വീഡിയോകൾ ആണ്.

പിറന്നാൾ ആഘോഷത്തിന് ബോച്ചെ പാവങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്നത് ഒരു സ്പെഷ്യൽ സമ്മാനമാണ്. ഇതിന് സ്വന്തമായി ഒരു പേരും ബോച്ചെ നൽകിയിട്ടുണ്ട്. ബോച്ചെ ആട് ഡിങ്കോൾഫി എന്നാണ് ഇതിന് അദ്ദേഹം ഇട്ടിരിക്കുന്ന പേര്. തന്റെ സ്വന്തം കൈകൊണ്ട് പാവപ്പെട്ടവർക്ക് വേണ്ടി ആടിന്റെ കറി ഉണ്ടാക്കി നൽകുന്നതാണ് വീഡിയോ. ഈ വട്ടം പിറന്നാളിന് അദ്ദേഹം കണ്ടെത്തിയ വ്യത്യസ്തതയാർന്ന കാര്യത്തിന് കൈ അടിക്കുകയാണ് ആരാധകർ. സാധാരണ താൻ ഫുഡ് വാങ്ങി പുറത്തുനിന്ന് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഒക്കെ ആളുകൾക്ക് നൽകുകയാണ് പതിവ്.

ഈ വട്ടം മാറ്റിപ്പിടിച്ചു. കൂടാതെ എല്ലാവർക്കുമൊപ്പം കേക്ക് മുറിച്ചു. ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്നതിനിടയിലാണ് ഇത്തരം മികച്ചതും അതോടൊപ്പം രസകരവുമായ രീതിയിലുള്ള ഒരു പിറന്നാൾ അദ്ദേഹം നടത്തിയത്. വളരെ പെട്ടെന്ന് തന്നെ ആരാധകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഒക്കെ നന്നായി പ്രോത്സാഹിപ്പിക്കേണ്ട കാര്യങ്ങൾ ആണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. പല കാര്യങ്ങളിലും ബോച്ചേയോട് ആളുകൾക്ക് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾക്ക് കൈ അടിക്കുകയാണ്.

story highlights: boby chemmanur birthday celebration

Most Popular

To Top