‘പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക’; ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തിതെിരെ സോഷ്യൽ മീഡിയ; ഒപ്പം ബോച്ചേയുട തഗ് മറുപടി(വീഡിയോ).!!

കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ കുറച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരുന്നത്. അദ്ദേഹം വേഷപ്രച്ഛന്നനായി തൃശ്ശൂർ പൂരത്തിന്റെ വേദിയിലെത്തിയ ചിത്രങ്ങളായിരുന്നു വൈറലായി മാറിയിരുന്നത്.

ഇപ്പോഴിതാ അദ്ദേഹം തന്റെ മേക്കോവർ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. എങ്ങനെയാണ് ഈ രൂപ മാറ്റത്തിലേക്ക് എത്തിയത് എന്നുള്ള ഒരു മേക്ക് ഓവർ വീഡിയോ ആയിരുന്നു ഇത്. താൻ ഈ സമയത്ത് വല്ലാതെ സ്വാതന്ത്ര്യം അനുഭവിച്ചു എന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വളരെ മോശമായ കമന്റുകൾ ആണ് ആളുകൾ ഇട്ടത്. കമന്റുകൾക്ക് എല്ലാം കിടിലൻ മറുപടിയാണ് ബോച്ചേയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

സമകാലിക വിഷയങ്ങളിൽ എല്ലാം തന്നെ അഭിപ്രായം പറയുന്ന സിൻസി അനിൽ ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പൂരപ്പറമ്പിൽ ഈ പ്രാവശ്യം ജാക്കി വെക്കാൻ പോകാഞ്ഞത് ദാരിദ്ര്യം ഇല്ലാത്തതുകൊണ്ട് മാത്രമാണോ.? അതോ പഴയതുപോലെയല്ല പെണ്ണുങ്ങളൊക്കെ സ്പോട്ടിൽ പ്രതികരിക്കുമെന്ന് ഒരു തിരിച്ചറിവ് കൂടി ഉള്ളതുകൊണ്ടല്ലേ.? അല്ലേ അണ്ണാ. പറയുമ്പോൾ അതുകൂടെ പറയു.

അതിനുതാഴെ മറുപടിയുമായി ബോബി ചെമ്മണ്ണൂരെത്തി. പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ട്. എനിക്ക് അനുഭവമുണ്ട്. അതുകൊണ്ട് മുതിർന്ന പെണ്ണുങ്ങളെ മോശമായി കാണരുത് സഹോദരി, ഇങ്ങനെയായിരുന്നു ബോബി ചെമ്മണ്ണൂർ ഇതിന് മറുപടി നൽകിയിരുന്നത്. ബോച്ചേയുടെ വാക്കുകൾ വളരെ പെട്ടെന്നാണ് ആളുകളെല്ലാം ട്രോളി കൊണ്ടിരിക്കുന്നത്.

തനിക്കെതിരെ നെഗറ്റീവ് കമന്റുകളുമായി എത്തിയ എല്ലാവർക്കും തന്നെ കിടിലൻ മറുപടിയാണ് ബോച്ചേയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ സ്പോട്ടിൽ മറുപടി പറയാൻ സാധിക്കുന്നത് എന്നുപോലും ചിലർ കമന്റ് ചെയ്തു ചോദിച്ചിട്ടുണ്ട്.

Leave a Comment