News

ചരിത്രം സൃഷ്ട്ടിക്കാൻ വീണ്ടും മമ്മുക്ക! സി.ബി.ഐ 5 ടീസർ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്!!

മലയാളസിനിമയിൽ ഇത്രയധികം ആരാധകർ ഉള്ള ഒരു സിനിമ വേറെ ഉണ്ടോ എന്നതിൽ സംശയം ആണ് ,ഇപ്പോളിതാ ആ സിനിമയുടെ അഞ്ചാം ഭാഗം റീലിസിനെ ഒരുങ്ങുകയാണ് ,കൂടാതെ തന്നെ സി.ബി.ഐ സീരിസിനെ ഇത്രയോളം വലിയ ആരാധകരെ ഉണ്ടാക്കിയ ടീം കൂടിയാണ് കെ.മധുവും,എസ്.എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സി.ബി.ഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം മെഗാഹിറ്റുകൾ ആയിരുന്നു .

സി.ബി.ഐ പരമ്പരകളിലെ നാല് ഭാഗങ്ങള്‍ ആണ് ഇതുവരെ ഇറങ്ങിയത്. ഇന്നിപ്പോൾ അഞ്ചാം ഭാഗം റിലീസിന് തയാറായിരിക്കുകയാണ്. സി.ബി.ഐ 5 ദ ബ്രെയ്ന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയുടെ ആദ്യ ടീസര്‍ ഇന്ന് അഞ്ച് മണിക്ക് റിലീസ് ചെയ്യും.ഒരു നീണ്ട ഇടവേളക്ക് ശേഷം സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം നല്കുന്നത്.ജഗതി ശ്രീകുമാര്‍ ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും അഭിനയിച്ചിട്ടുണ്ട്. സേ​തു​രാ​മ​യ്യ​രു​ടെ​ ​അസിസ്റ്റന്റ് ആയ​ ​വി​ക്രം എന്ന കഥാപാത്രത്തെ ജഗതി ചിത്രങ്ങളില്‍ അവതരിപ്പിച്ചത്.

​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു 2012​ ​ല്‍​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ര്‍​ന്ന് ​വി​ട്ടു​നി​ന്ന​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ ​സി​നി​മ​യി​ലും ക​ഴി​ഞ്ഞ​വ​ര്‍​ഷം​ ​അ​ഭി​ന​യി​ച്ചു.​ ​സി.​ബി.​ഐ​ 5​ല്‍​ ​ജഗതി ​അ​ഭി​ന​യി​ക്കു​ന്ന​ ​രം​ഗ​ങ്ങ​ള്‍​ ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ല്‍​ത്ത​ന്നെ​ ​ചി​ത്രീ​ക​രി​ച്ചിരുന്നു .സിനിമയിലെ ചില ഫോട്ടോകൾ ഇതിനോടകം തന്നെ വൈറൽ ആയി മാറിയിട്ടുണ്ട് .16 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് സി.ബി.ഐയുടെ അഞ്ചാം ഭാഗം എത്തുന്നത്.ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കഴിഞ്ഞ വര്ഷം നവംബര്‍ 29ന് നടന്നു.

സി.ബി.ഐയിൽ പുതിയ ഒരു താരനിരയും കൂടി വരുമ്പോൾ ചിത്രത്തിനെ പ്രതീക്ഷകൾ വാനോളം ആണ്, രമേശ് പിഷാരടി,ദിലീഷ് പോത്തന്‍, ലി.ജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങള്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്പരയിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് സേതുരാമയ്യര്‍. മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കിയത് .

Most Popular

To Top