നിരവധി വൻകിട കോർപ്പറേറ്റ് കമ്പനികളിൽ മോട്ടിവേഷൻ സ്പീക്കർ ഒരു ഓട്ടോക്കാരൻ ആണ്, അതിന് കാരണം ഇതാണ്.

സാധാരണക്കാരുടെ ജീവിതാനുഭവങ്ങൾ എപ്പോഴും നമുക്ക് നൽകുന്നത് ഒരു അസാധാരണമായ ധൈര്യം തന്നെയാണ്. അത്തരത്തിലൊരു ഓട്ടോക്കാരന്റെ ജീവിതമാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വളരെയധികം പ്രചോദനം നൽകുന്ന ഒരു ജീവിതമാണ് ഈ ഓട്ടോക്കാരന്റെ എന്ന് പറയാതെ വയ്യ.

ഓട്ടോ അണ്ണാദുരൈ എന്ന ഈ ചെറുപ്പക്കാരനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും സ്റ്റാറായി മാറിയിരിക്കുന്നത്. കോർപ്പറേറ്റുകൾ വരെ മാതൃകയാക്കിയ ചെന്നൈയിലെ ഒരു ഓട്ടോക്കാരൻ ആണ് ഇദ്ദേഹം. വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ലഭിക്കാതിരുന്ന സമയത്താണ് അണ്ണാദുരൈ ഓട്ടോറിക്ഷയുമായി മൂന്ന് ദിവസങ്ങൾക്കുള്ളിൽ ചെന്നൈയിലെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഓട്ടോക്കാരൻ ആയി മാറിയത്. അതിന് കാരണം ഓട്ടോ യാത്ര ചെയ്യുന്നവരെ ഞെട്ടിപ്പിക്കുന്ന സൗകര്യങ്ങൾ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. വൈഫൈ, ലാപ്ടോപ്പ്, ഫ്രിഡ്ജ് തുടങ്ങിയ ഒരു കസ്റ്റമർ ആവശ്യമായതെല്ലാം ലഭ്യമായി.

ഇദ്ദേഹത്തെ മാതൃകയാകുകയാണ് ഓരോരുത്തരും. ശരിക്കും ഇത്തരം ജീവിതങ്ങൾ ഒക്കെ നമുക്ക് നൽകുന്നതും വലിയ പ്രചോദനം തന്നെയാണ്. വലിയ തോതിൽ നമുക്ക് ഒരു അത്ഭുതം തോന്നുന്ന പ്രചോദനം ആണ്.

ഇതിനെല്ലാം ഒരു രൂപ പോലും എക്സ്ട്രാ ചാർജ് ആവശ്യപ്പെട്ടിരുന്നില്ല. കസ്റ്റമർക്ക് ഓട്ടോയിൽ വെച്ച് ഒരു കാരണത്തിന് ബുദ്ധിമുട്ട് വരരുത് എന്നൊരു ചിന്തയായിരുന്നു ഇത്‌. ഓരോ സൗകര്യങ്ങളും ഈ വണ്ടി ഉൾപ്പെടുത്തുവാൻ ആ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചത്. ഇന്ന് നിരവധി വൻകിട കോർപ്പറേറ്റ് കമ്പനികൾ മോട്ടിവേഷൻ സ്പീക്കർ ആണ് ഈ ഓട്ടോക്കാരൻ.

Leave a Comment