News

ആ പാട്ട് ഞാൻ കേൾക്കില്ല..! വാവേ എന്ന ഭാഗം അവളെ വിളിക്കുന്നതായി ആയിട്ടാണ് അവൾ കരുതിയിരുന്നത്.|Chitra in memory of daughter Nandana|

ആ പാട്ട് ഞാൻ കേൾക്കില്ല..! വാവേ എന്ന ഭാഗം അവളെ വിളിക്കുന്നതായി ആയിട്ടാണ് അവൾ കരുതിയിരുന്നത്.|Chitra in memory of daughter Nandana|

ഒരുപാട് വിശേഷണങ്ങളുടെയും പ്രത്യേക ആമുഖത്തിന്റെയും ആവശ്യമില്ലാത്ത ഒരു വ്യക്തിയാണ് മലയാളികൾക്ക് ചിത്ര. സംഗീതം പോലെ തന്നെയാണ് ചിത്രയുടെ പെരുമാറ്റരീതികളും എന്നാണ് പ്രേക്ഷകർ പറയാറുള്ളത്.. വളരെ സൗമ്യമായും നിഷ്കളങ്കമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന മറ്റൊരു വ്യക്തിയെ സിനിമാലോകത്ത് തന്നെ കാണാൻ സാധിക്കില്ല എന്നാണ് പ്രേക്ഷകർ ഒരേപോലെ പറഞ്ഞിട്ടുള്ളത്. ഗാനലോകത്തെ വാനമ്പാടി തന്നെയാണ് ചിത്ര എന്ന് പറയുന്നത് സ്വഭാവം കൊണ്ട് കൂടിയാണ്. സ്വകാര്യ ജീവിതത്തിൽ വളരെ വേദനിപ്പിക്കുന്ന ഒരു നഷ്ടമാണ് ചിത്രയ്ക്ക് സംഭവിച്ചത്.

മകൾ നന്ദനയുടെ വിയോഗം ആയിരുന്നു അത്. ചിത്രയേ സംബന്ധിച്ചെടുത്തോളം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു വിയോഗം തന്നെയായിരുന്നു അത്. മകളെ കുറിച്ച് പറയുമ്പോൾ തന്നെ പൊതുവേ പ്രസന്നമായിരിക്കുന്ന ആ മുഖത്ത് വിഷാദം അലയടിക്കുന്നത് പലരും ഒരേ പോലെ തന്നെ കണ്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തോടും അടുത്ത് നിൽക്കുവാനും അതേപോലെ മാറിനിൽക്കാനും സംഗീതത്തിന് സാധിക്കുമെന്ന് ചിത്ര പറഞ്ഞിരുന്നു. ചില ഗാനങ്ങൾക്ക് നമ്മെ സ്വാധീനിക്കുവാൻ ഉള്ള കഴിവുണ്ട് എന്നും അത് വളരെ ആഴത്തിൽ തന്നെ നമ്മെ ഹൃദയത്തിൽ സ്പർശിക്കുമെന്നും ഒക്കെയായിരുന്നു ചിത്ര പറഞ്ഞിരുന്നത്. എന്തു പറഞ്ഞാലും നീ എന്റെ തല്ലേ വാവേ എന്ന പാട്ട് കുറേക്കാലത്തേക്ക് താൻ പാടുകയോ കേൾക്കുകയോ ചെയ്തിരുന്നില്ല.

മകൾ നന്ദനയുടെ ഇഷ്ടപ്പെട്ട പാട്ട് ആയിരുന്നു അത്. വാവേ എന്ന ഭാഗം അവളെ വിളിക്കുന്നതായി ആയിട്ടാണ് അവൾ കരുതിയിരുന്നത്. രാത്രി ഏറെ വൈകി ഉണ്ടാകുന്ന സ്റ്റേജ് പരിപാടികളിലും നന്ദന ഈ പാട്ട് പാടുന്നത് വരെയും ഉണർന്നിരിക്കുമായിരുന്നു. പാട്ടിനുവേണ്ടി അവൾ കണ്ണുകൾ തുറന്നിരിക്കുമായിരുന്നു. ആ പാട്ട് അത്രമാത്രം അവൾ സ്നേഹിച്ചു. ആ പാട്ട് കഴിഞ്ഞാൽ പിന്നെ അവൾ ഉറക്കത്തിലേക്ക് ചായും. അങ്ങനെയാണ് അവൾ പോയപ്പോൾ ആ പാട്ട് ജീവിതത്തിൽ നിന്ന് പോലും കുറെ കാലം മാറ്റി നിർത്തേണ്ട സാഹചര്യം എനിക്ക് വന്നത് എന്നും ചിത്ര പറഞ്ഞിരുന്നു. ചിത്രയുടെ ഈ വാക്കുകൾ എല്ലാ പ്രേക്ഷകരെയും വേദനയിൽ ആയത്. നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച മകളാണ് നന്ദന. നന്ദനയുടെ വിയോഗം ചിത്രയെ നന്നായിത്തന്നെ ഉലച്ചുകളഞ്ഞു എന്ന് പ്രേക്ഷകർക്ക് വ്യക്തമായി തന്നെ മനസ്സിലായ കാര്യമാണ്.
Story Highlights:Chitra in memory of daughter Nandana

To Top
$(".comment-click-15460").on("click", function(){ $(".com-click-id-15460").show(); $(".disqus-thread-15460").show(); $(".com-but-15460").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });