ശരിക്കും അക്ഷരം തെറ്റാതെ ആരോഗ്യപ്രവർത്തകർ എന്ന് വിളിക്കേണ്ടത് ഇവരെയൊക്കെ ആണ്.

ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ അവധി എടുക്കാതെ 300 ദിവസം പാതിരാത്രിയിലും ഡ്യൂട്ടി പൂർത്തിയാക്കിയ ഒരു താൽക്കാലിക ജീവനക്കാരൻ ഉണ്ട്. പലർക്കും മാതൃകയായ ഒരു വ്യക്തി.

ആലപ്പുഴ സ്വദേശി ഷാജി ഡ്യൂട്ടിയിൽ കയറിട്ട് 303 ദിവസമാണ് പിന്നിട്ടത്. വൈകിട്ട് ആറു മുതൽ രാത്രി 12 വരെയാണ് അദ്ദേഹത്തിൻറെ ജോലി. താൽക്കാലിക നിയമനം വഴിയുള്ള ജോലി ആയിരുന്നു. പത്ത് ദിവസത്തെ ജോലിക്കിടെ അവധി ഒരുദിവസം മാത്രം. അവധിദിവസം വേതനം ലഭിക്കാതെ അവധി ദിവസങ്ങളിലും ഷാജി തൻറെ ജോലി തുടരുകയായിരുന്നു ചെയ്യുന്നത്.

അർഹമായ അവധി ദിനങ്ങളിലും വേദനമില്ലാതെ ജോലി ചെയ്യുവാൻ സന്നദ്ധനാണെന്ന് ആശുപത്രി അധികൃതർക്ക് അദ്ദേഹം രേഖാമൂലം എഴുതി നൽകുകയും ചെയ്തു. കോവിഡ് ഒന്നാംഘട്ടത്തിൽ നഗരസഭയിൽ അടക്കം ഷാജിയുടെ സേവനം എത്തുക ആണ്. അതിനിടയിൽ ജീവനക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്ന സ്കൂൾ ബസ് അദ്ദേഹത്തിൻറെ സേവനം ഒരു ക്ലീനറുടെ രൂപത്തിലെത്തി.

ആലപ്പുഴയിലും ഹരിപ്പാട് നഗരസഭകളിലും താമസിപ്പിച്ച് അവരുടെ മുടിയും താടിയും വെട്ടി കൊടുക്കാൻ ഷാജിയും ഉണ്ടായിരുന്നു. ഇതൊക്കെ ശരിക്കും വാഴ്ത്തപ്പെടേണ്ട വ്യക്തിക്കൾ തന്നെയാണ്. ഒരു പ്രതിഫലം പ്രതീക്ഷിക്കാതെ മാനുഷിക പരിഗണന എന്ന ഒരൊറ്റ കാര്യത്തിൽ തന്നെയാണ് ഇത്തരം ആളുകൾ ജോലി ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

Leave a Comment

Your email address will not be published.

Scroll to Top