News

അങ്ങനെ ദിലീപിന്റെ പ്രതികരണം എത്തി. മാനസികനില തെറ്റാതെ അതുവരെ ജീവനോടെ ഉണ്ടാവണം എന്നാണ് പ്രാർത്ഥന.

അങ്ങനെ ദിലീപിന്റെ പ്രതികരണം എത്തി. മാനസികനില തെറ്റാതെ അതുവരെ ജീവനോടെ ഉണ്ടാവണം എന്നാണ് പ്രാർത്ഥന.

ദിലീപിന്റെയും കുടുംബത്തെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇന്നും ഒരു പ്രത്യേക താൽപര്യമാണ്. താര കുടുംബത്തിൻറെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ പോലും നിമിഷനേരംകൊണ്ട് അത് വൈറലായി മാറി. ദിലീപും കാവ്യാ മാധവന് മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്നുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. വനിതാ മാസികയുടെ കവർപേജിൽ ദിലീപ് കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം ആയിരുന്നു. ഒറ്റ പ്രാർത്ഥന മാത്രം ദിലീപ് കുടുംബസമേതം എന്ന തലക്കെട്ടോടെയാണ് കവർപേജ്. ദിലീപിനെതിരെ അടുത്തിടെയുണ്ടായ ചില വെളിപ്പെടുത്തലുകൾ മൂലം വീണ്ടും നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് പോലീസ് ഒരുങ്ങുമ്പോഴാണ് വീണ്ടും വനിതയിൽ കവർ സ്റ്റോറിയായി ദിലീപിൻറെ അഭിമുഖം എത്തുന്നത്. സത്യം തെളിയിക്കുന്നതിനായി കാത്തിരിപ്പിലാണ് താനെന്നും മാനസികനില തെറ്റാതെ അതുവരെ ജീവനോടെ ഉണ്ടാവണം എന്നാണ് താനിപ്പോൾ പ്രാർത്ഥിക്കുന്നതിനും ആണ് ദിലീപ് പറയുന്നത്.

കുടുംബസമേതം ആയി നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപ് വിശേഷങ്ങൾ പങ്കുവച്ചത്. കാവ്യാമാധവനുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടയിലായിരുന്നു ദിലീപിൻറെ അറസ്റ്റും ജയിൽവാസവും നടന്നത്. അച്ഛൻറെയും അമ്മയുടെയും അടുത്ത് നിന്നും മാറിനിന്ന വിഷമം മാറുന്നതിനു മുൻപ് ആയിരുന്നു ഈ സംഭവം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ദിലീപേട്ടൻ. വീട്ടിലുള്ള എല്ലാവരും തന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് താൻ പിടിച്ചു നിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് താനാണെന്ന് തിരിച്ചറിഞ്ഞത് അപ്പോൾ ആയിരുന്നു എന്ന് കാവ്യ പറയുന്നു. പ്ലസ്ടുവിന് പഠിക്കുകയായിരുന്നു മീനാക്ഷി ആ സമയത്ത്. അവൾ പഠിച്ചിരുന്ന സ്കൂളിൽ ഉള്ളവരും ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന തരത്തിലായിരുന്നു അവരെല്ലാം മീനുട്ടിയോട് പെരുമാറിയത്. ഒരു ചോദ്യം കൊണ്ടോ ഒരു നോട്ടം കൊണ്ട് പോലും ആരും അവളെ വേദനിപ്പിച്ചിട്ടില്ല. അവരുടെ പിന്തുണ ഉണ്ടായിരിക്കുന്നതാണ് മീനാക്ഷി മികച്ച മാർക്കോടെ പ്ലസ്ടു പാസായതെന്ന് ദിലീപ് പറയുന്നു.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവൻ ഉണ്ടാകണമെന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം, അവർക്ക് വേണ്ടി പോരാടണം. കഴിഞ്ഞ് പോയ ഓരോ നിമിഷവും മറന്നു പോകരുത് എന്ന് ഞാൻ ദിലീപേട്ടനെ ഓർമിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങൾ എല്ലാം എഴുതണം എല്ലാം തുറന്നു പറയാവുന്ന ദിവസം വരുമെന്ന് ഉറപ്പാണ് അന്ന് എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി പറയും എന്നാണ് കാവ്യ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒരുപാട് പ്രതിസന്ധികളെ നേരിട്ട് ഉണ്ടെങ്കിലും അമ്മ തളർന്നുപോയ എൻറെ അവസ്ഥ കണ്ടപ്പോഴാണ് ദിലീപ് പറയുന്നു. അങ്ങനെ അമ്മയ്ക്ക് പതിയെ ഓർമ്മ നഷ്ടമാവുകയായിരുന്നു.ഇപ്പോൾ അമ്മ കൂടെയുണ്ടെന്ന് ഉള്ളൂ ആരെയും തിരിച്ചറിയുന്നില്ല എന്നും ദിലീപ് പറഞ്ഞു. മുൻപ് ഒരു ദിവസം മഴനനഞ്ഞു നിൽക്കുന്നത് കണ്ടു ചോദിച്ചപ്പോൾ അച്ഛൻ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുകയാണെന്ന് അമ്മ പറഞ്ഞത്. അച്ഛൻ മരിച്ചുപോയത് ഓർമ്മയിൽ ഇല്ലെന്ന് ചോദിച്ചപ്പോൾ അമ്മ കരയുകയായിരുന്നു എന്നും കാവ്യ പറയുന്നു.

Most Popular

To Top