മലയാള സിനിമയിൽ അങ്ങനെ ഒരു ട്രെൻഡ് സത്യത്തിൽ കൊണ്ടു വന്നത് ദിവ്യാ ഉണ്ണിയാണ്. അങ്ങനെയുള്ള പെൺകുട്ടികൾക്ക് അന്ന് റോൾ മോഡൽ ദിവ്യ ഉണ്ണി ആയിരുന്നു.|Dhivya Unni starts new trend in Malayalam cinima

മലയാള സിനിമയിൽ അങ്ങനെ ഒരു ട്രെൻഡ് സത്യത്തിൽ കൊണ്ടു വന്നത് ദിവ്യാ ഉണ്ണിയാണ്. അങ്ങനെയുള്ള പെൺകുട്ടികൾക്ക് അന്ന് റോൾ മോഡൽ ദിവ്യ ഉണ്ണി ആയിരുന്നു.|Dhivya Unni starts new trend in Malayalam cinima

മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ദിവ്യ ഉണ്ണി. എന്നാൽ മലയാളികൾ അത്രപെട്ടെന്ന് മറന്നു പോകാൻ ഇടയില്ലാത്ത ഒരു താരം കൂടിയാണ് ദിവ്യ എന്ന് പറയണം. വളരെ പക്വതയുള്ള പ്രകടനമായിരുന്നു ഓരോ കഥാപാത്രങ്ങളിലും താരം കാഴ്ച വച്ചിരുന്നത്. വിനയൻ ഒരുക്കിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള താരത്തിന്റെ എൻട്രി. പിന്നീട് അങ്ങോട്ട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് ദിവ്യ ഉണ്ണി കുടുംബജീവിതത്തിന് പ്രാധാന്യം നൽകുകയായിരുന്നു ചെയ്തത്. എന്നാൽ നൃത്തത്തെ താരം ഉപേക്ഷിച്ചിരുന്നില്ല. മികച്ചൊരു നർത്തകി തന്നെയാണ് ഇപ്പോഴും താരം. സ്വന്തമായി ഒരു ഡാൻസ് സ്കൂളും താരത്തിനുണ്ട്. ഇപ്പോൾ ഒരു സിനിമ ഗ്രൂപ്പിൽ മലയാളസിനിമയിൽ താരമുണ്ടാക്കിയ ഒരു പ്രത്യേകതയെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിൽ ഒരു അടിച്ചുപൊളി നായിക എന്ന ലേബലിൽ ആണ് താരം അറിയപ്പെട്ടിരുന്നത് എന്നതാണ് സത്യം. പലപ്പോഴും കോളേജ് പശ്ചാത്തലം ആയിട്ടുള്ള സിനിമകളുടെ ഭാഗമായി ഒക്കെയാണ് താരം മാറിയിട്ടുള്ളത്. ഇത്തരം സിനിമകളിൽ ഒക്കെ മികച്ച പ്രകടനം തന്നെ താരം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനെ സംബന്ധിച്ച് കൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സിനിമ ഗ്രൂപ്പിൽ എത്തിയിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…ദിവ്യ ഉണ്ണി….മലയാള സിനിമയിൽ ‘സ്ക്കൂട്ടർ ഓടിക്കുന്ന യുവതി/സ്ത്രീ’ എന്ന trend സത്യത്തിൽ കൊണ്ടു വന്നത് ദിവ്യാ ഉണ്ണിയാണ്. Scooter ഓടിക്കുന്ന പെണ്ണുങ്ങൾക്ക് അന്ന് റോൾ മോഡൽ ദിവ്യ ഉണ്ണി ആയിരുന്നു.ഇപ്പഴും ദിവ്യ ഉണ്ണിയെ കുറിച്ചു ഓർക്കുമ്പോൾ പഴയ ആ kinetic honda മനസ്സിൽ വരും. അഭിനയം നിർത്തിയെങ്കിലും ഇപ്പോൾ ഒരു രണ്ടാം വരവ് വന്നാലും ദിവ്യാ ഉണ്ണിക്ക് വേണ്ടി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അണിയറയിൽ ഒരുങ്ങും എന്നതിൽ സംശയം ഇല്ല…Story Highlights: Dhivya Unni starts new trend in Malayalam cinima