കുരങ്ങന്റെ കൈയ്യിൽ കിട്ടിയ പൂമാല, സഹോദരന്റെ ക്ലിക്കിനെ കുറിച്ച് അനന്യ പറഞ്ഞത് കേട്ടോ..?

വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച താരമായിരുന്നു അനന്യ. ജയസൂര്യ നായകനായി എത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നു മലയാളികളുടെ മിന്നും താരമായി മാറിയ താരമായിരുന്നു അനന്യ. പിന്നീട് മികച്ച കുറേ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഒരു വലിയ ഇടവേള സിനിമയിൽ നിന്ന് എടുത്ത് മാറിയെങ്കിലും ഇപ്പോൾ സിനിമയിൽ സജീവ സാന്നിധ്യമാണ് അനന്യ. ഇപ്പോൾ സഹോദരനും അവതാരകനും നടനുമായ അർജ്ജുൻ ഗോപാൽ പകർത്തിയ താരത്തിന്റെ രസകരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയപ്പോൾ.

അവൻ പറഞ്ഞു ഇതെല്ലാം വേൾഡ് ക്ലാസ് ചിത്രങ്ങൾ ആണെന്ന്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അതിനെ കുറിച്ചത് ഇങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധനേടിയിരുന്നു. ഇടവേളക്കുശേഷം ഭ്രമം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്. ചിത്രത്തിലെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേളയാണ് ആയിരുന്നു എടുത്തിരുന്നത്. അതിനുശേഷം കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെയാണ് താര മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് തന്നെ നടത്തുന്നത്.

സിനിമയിൽ നല്ല കഴിവുള്ള നായിക ആയിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ നായികമാരുടെ കൂട്ടത്തിൽ തന്നെയാണ് അനന്യയും. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ താരത്തിനെ കണ്ടിട്ടുള്ളൂ. മോഹൻലാലിൻറെ മകളായി അഭിനയിച്ച ശിക്കാർ എന്ന ചിത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു. അതുപോലെ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ ആസിഫലിയുടെ നായിക കഥാപാത്രവും ശ്രദ്ധനേടിയിരുന്നു. പക്ഷേ ചിത്രം വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. അങ്ങനെ ആണ് നടി ഒരു വലിയൊരു ഇടവേള എടുക്കുന്നത്.

Most Popular

To Top