ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല,പ്രതിഷേധവുമായി ‘ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍’, ഉദ്ഘാടനം ശാന്തിവിള ദിനേശ്.

എവിടെയും ഇപ്പോൾ ചർച്ചയായിരിക്കുന്നത് നടിയെ ആക്രമിച്ച സംഭവം തന്നെയാണ്.. നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽ തന്നെ ദിലീപിനെ സപ്പോർട്ട് ചെയ്തു കൊണ്ട് നിൽക്കുന്ന ഒരു വ്യക്തിയാണ് ശാന്തിവിള ദിനേശ്. ഇപ്പോൾ നടി ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന പറയുകയാണ്.. ജനപ്രിയനായ ദിലീപിനെ വേട്ടയാടി അവസാനിപ്പിക്കുമെന്ന് ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്.. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് സംഘടന മാർച്ച് നടത്തുന്നത്..

സിനിമ സീരിയൽ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരിക്കും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക..ദിലീപിനെ കേസിൽ അന്യായമായി വേട്ടയാടുകയാണെന്ന് സംഘടന പറയുന്നത്.. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധമാർച്ച് തുടങ്ങുമെന്നും സംഘാടകർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ മാർച്ച് ആരംഭിച്ചില്ല്. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആയ വട്ടിയൂർക്കാവ് അജയകുമാർ പറഞ്ഞിരുന്നു. അതേസമയം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച മാറ്റുകയായിരുന്നു.

പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് കാരണം. അറസ്റ്റ് ഉള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ് സഹോദരൻ അനൂപ്, ദിലീപ് സഹോദരി ഭർത്താവ് ടി എം സൂരജ് ദിലീപിൻറെ ബന്ധു അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.. കഴിഞ്ഞ വെള്ളിയാഴ്ച ഇന്നത്തേക്ക് പരിഗണിക്കുവാൻ മാറ്റിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണ് ചെയ്തത്.. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇങ്ങനെയൊരു അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top