News

ഇനി റോബിനുമായി ഒരു ബന്ധവും ഇല്ല! വിഡിയോയിൽ എത്തി ദിൽഷയത് പറഞ്ഞു. ഡോക്ടറോട് ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് പ്രേക്ഷകർ(വീഡിയോ) |Dilsha ends all relationships with Dr. Robin

ബിഗ് ബോസ് സീസൺ ഫോറിന് നിരവധി ആരാധകരായിരുന്നു ഉണ്ടായത്. വ്യത്യസ്തമായ മത്സരാർത്ഥികൾ ആയിരുന്നു ഈ വട്ടം ബിഗ് ബോസ് സീസണിൽ എത്തിയത്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് ദിൽഷ റോബിൻ ബ്ലെസ്സിലി എന്നീ പേരുകൾ.

അതിനു കാരണം ഇവർ തമ്മിലുള്ള സൗഹൃദം ആയിരുന്നു. എന്നാൽ ആദ്യം മുതൽ തന്നെ ദിൽഷ പറഞ്ഞിരുന്നു റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ബ്ലെസ്സിലി തന്റെ ബ്രദർ ആണ്. അതിനപ്പുറം ഒന്നും നിലവിൽ തനിക്ക് ഡോക്ടറോട് ഉണ്ടായിരുന്നില്ലെന്ന്. പുറത്തിറങ്ങിയതിനു ശേഷം റോബിൻ ആരാധകർ മുഴുവൻ ആഗ്രഹിച്ചതിലും റോബിനും ദിൽഷയും ഒരുമിച്ച് ചേരണം എന്നതായിരുന്നു.

ഇതിനുള്ള മറുപടി ഒരു ലൈവ് വീഡിയോയിലൂടെ താൻ പറയാം എന്നാണ് ദിൽഷ പറഞ്ഞിരുന്നത്. ആർമികാരുടെയും ഇരുവരെയും സ്നേഹിക്കുന്നവരുടെയും ആഗ്രഹം വർദ്ധിക്കുകയും ദിൽഷയോട് ഇടയ്ക്കിടെ ഇവർ ഒരുമിച്ച് ചേരുന്നില്ലേന്ന് ചോദിക്കുകയും ആയിരുന്നു ചെയ്തത്. ഇപ്പോൾ ഒരു വീഡിയോയുമായി ദിൽഷ എത്തിയിരിക്കുകയാണ്. ഫാൻസുകാരോട് ആണ് ദിൽഷ സംസാരിക്കുന്നത്. എന്നെ ഞാനായിട്ട് കണ്ട് ജയിപ്പിച്ചവരോട് ഞാൻ ആദ്യമേ നന്ദി പറയുന്നു.

എന്നെ കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ വിജയം നേടുവാൻ അർഹയല്ല എന്നൊക്കെ പറഞ്ഞ ചിലരെ ഞാൻ കണ്ടു. ഞാൻ ആ വീടിനകത്ത് നിന്നത് ആത്മാർത്ഥമായി തന്നെയാണ്. ഞാനായിത്തന്നെ. ആരോടും ഞാൻ ഇതുവരെ ഒരുതരത്തിലുമുള്ള പ്രശ്നങ്ങൾക്ക് നിന്നിട്ടില്ല. എല്ലാ ഫിസിക്കൽ ടാസ്കിൽ ഞാൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

പിന്നെ എന്തുകൊണ്ടാണ് ഞാൻ ഇതിന് അർഹതയില്ലാത്ത ആൾ എന്ന് നിങ്ങൾ പറയുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ വോട്ടുകൊണ്ടാണ് ഞാൻ ജയിച്ചത് എന്ന് പറയുന്നവരോട് ആണ് എനിക്ക് പറയാനുള്ളത്. എനിക്ക് ഡോക്ടറെ ഇഷ്ടമായിരുന്നു, എന്റെ ഉള്ളിൽ ചെറിയ ഇഷ്ടം ഡോക്ടറോട് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഒന്ന് സംസാരിക്കാൻ ഉള്ള സമയം പോലും ലഭിക്കുന്നില്ല.

ബ്ലെസ്സിലിയെയും ഡോക്ടറെയും ഒട്ടും വേദനിപ്പിക്കാതെ ആണ് ബന്ധം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ അത് ഞാൻ മാത്രമേ ചെയ്യുന്നുള്ളൂ. തിരിച്ചു എന്നോട് ആരും അത് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ ഈ സൗഹൃദം ഇവിടെ നിർത്തുകയാണ്. ഡോക്ടറും ബ്ലെസ്സിലിയും തമ്മിലുള്ള സൗഹൃദം ഞാൻ നിർത്തി ഈ നിമിഷം മുതൽ എന്നാണ് പറഞ്ഞത്. വീഡിയോയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ദിൽഷയെ ആണ് കാണാൻ സാധിക്കുന്നത്.

ഞാനീ 50 ലക്ഷം രൂപ കണ്ട് മയങ്ങി നിൽക്കുന്ന ഒരു ആളല്ല എന്നും ദിൽഷ പറയുന്നുണ്ട്. എന്നെ വിജയിപ്പിച്ചു എന്ന അവകാശം പറയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് പേഴ്സണലായി മെസ്സേജ് അയക്കു. പണത്തിന്റെ ഷെയർ ഞാൻ തരാം എന്നാണ് പറയുന്നത്. റോബിന്റെ ആരാധകരെല്ലാം വലിയ വിമർശനം കമന്റുകൾ ആണ് ഇടുന്നത്.


Story Highlights: Dilsha Prasannan ends all relationships with Dr Robin Radhakrishnan | Dilsha Prasannan | Dr Robin Radhakrishnan

To Top
$(".comment-click-14593").on("click", function(){ $(".com-click-id-14593").show(); $(".disqus-thread-14593").show(); $(".com-but-14593").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });