News

വിവാഹമാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ‘ പറഞ്ഞു പഠിപ്പിക്കുന്നവർ തന്നെ അവളുടെ താൽപര്യവും സമ്മതവും ചോദിക്കുന്നുണ്ടോ.?

വനിതാ ദിനത്തിൽ ഫ്രീഡം ഫൈറ്റ് എന്ന സിനിമ വളരെയധികം ശ്രദ്ധ നേടിയിരുന്നു. രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച എത്തിയ ചിത്രമായിരുന്നു ഫ്രീഡം ഫൈറ്റർ എന്ന ചിത്രം.

സ്ത്രീകളുടെ ഉന്നമനത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയും വിവാഹം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാവുന്ന അവസ്ഥകളെ പറ്റിയും ഒക്കെ ആയിരുന്നു ചിത്രം പ്രതിപാദിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ പറ്റി മാഡിക്ക് ക്രിയേഷൻസ് എന്ന് ഒരു ഫേസ്ബുക്ക് പേജിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അനഘ അനിൽ എന്ന ഒരു പെൺകുട്ടിയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്മ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീ സ്വപ്നങ്ങൾ എന്ന് പറഞ്ഞുകൊണ്ട് ഈയൊരു കുറുപ്പ് പങ്കുവച്ചിരിക്കുന്നത്. മാറ്റങ്ങളെയും പുരോഗമന അംഗങ്ങളെയും കണ്ടുകൊണ്ട് ഓരോ പെണ്ണും വീണ്ടും പെണ്ണായി ജനിക്കാൻ കൊതിക്കും എന്ന രീതിയിലാണ് കുറിപ്പ് വന്നിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

“എന്നെ കല്യാണം കഴിപ്പിച്ചയക്കുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ മറ്റുളളവരെ കാണിക്കാൻ വേണ്ടിയാണോ….?? “
ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ ഗീതു എന്ന കഥാപാത്രത്തിന്റെ ശക്തമായ വാക്കുകളിലൊന്നാണിത്. എന്തുകൊണ്ടാണ് മലയാളി പെൺകുട്ടികൾക്കിടയിൽ ഈ ഒരു ചോദ്യത്തിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്….!! ഒരുപക്ഷേ പലരും പറയാൻ ആഗ്രഹിക്കുന്നതും ചോദിക്കാൻ ശ്രമിക്കുന്നതുമായ ഒരു ചോദ്യമായിരിക്കും അത്. പെൺകുഞ്ഞുങ്ങൾ പിറന്നു വീഴുന്ന നാൾ മുതൽ അവളുടെ വിവാഹം സ്വപ്നം കണ്ട് ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ ഇടയിലാണ് നാം ജീവിക്കുന്നത്.

‘വിവാഹമാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ‘ പറഞ്ഞു പഠിപ്പിക്കുന്നവർ തന്നെ അവളുടെ താൽപര്യവും സമ്മതവും അന്വേഷിക്കാതെ നിർബന്ധിപ്പിച്ച് കല്യാണമണ്ഡപത്തിലേക്ക് തള്ളിവിടുന്ന പ്രത്യേകതരം ആചാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. സ്വന്തം മകളുടെ സ്വപ്നങ്ങളെക്കാളും, സന്തോഷത്തെക്കാളും വലുതായി മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന മാതാപിതാക്കളുടെ ചിന്തയാണ് ഓരോ പെൺകുട്ടിയുടേയും ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. ശാസ്ത്രം മനുഷ്യനെ സാമൂഹ്യ ജീവിയായി അംഗീകരിക്കുന്നുണ്ടെങ്കിലും സ്വന്തം സന്തോഷത്തേക്കാൾ വലുതല്ല സമൂഹത്തിൻ്റെ സംതൃപ്തിയെന്ന് ഇനി എന്നാണ് നാം തിരിച്ചറിയുക….!
സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ ഓരോ പെൺകുട്ടിയെയും തേടിയെത്തുന്ന ചോദ്യമാണ് “കല്യാണം ഒന്നും ആയില്ലേന്ന്..

(അത് അല്ലെങ്കിലും അങ്ങനെ ആണല്ലോ….നമ്മുടെ വ്യക്തി ജീവിതത്തെകുറിച്ച് നമ്മളെക്കാൾ ഏറെ താല്പര്യവും ഉത്കണ്ഠയും മറ്റുള്ളവർക്കായിരിക്കുമല്ലോ….!! ) എന്നാൽ എന്തുകൊണ്ടാണ് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു നിൽക്കുന്ന ആൺകുട്ടികളോട് ഈ ചോദ്യം സമൂഹം ആവർത്തിക്കാത്തത്…? അവിടെയാണ് ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും പ്രസക്തിയേറുന്നത്. അവൻ വിദ്യാഭ്യാസം നേടി ജോലി സ്വന്തമാക്കി സ്വയംപര്യാപ്തയാവണ്ടനും അവൾ എന്നും മറ്റൊരാളിൽ ജീവിതം ആശ്രയിക്കേണ്ടവളാണെന്നുമുളള സമൂഹത്തിൻ്റെ പൊതു ചിന്താഗതി മാറേണ്ടിയിരിക്കുന്നു. അവനെ പോലെ അവൾക്കും ആഗ്രഹങ്ങളുണ്ട്…. സ്വപ്നങ്ങളുണ്ട്…. വിവാഹമെന്ന പാരമ്പര്യ സങ്കൽപ്പത്തിന്റെ പേരിൽ പലപ്പോഴും അവളുടെ സ്വാതന്ത്ര്യം മുതൽ സ്വപ്നങ്ങൾ വരെ വിരാമിടുകയാണ്.

“Education is the most powerful weapon to build any change”

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ സുരക്ഷിതമായ ഒരു ജോലിയിൽ മാത്രം ഒതുക്കി നിർത്താനാവില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും, സ്വപ്നങ്ങൾ നേടിയെടുക്കാനും, തെറ്റും ശരിയും തിരിച്ചറിയാനുള്ള വിധത്തിൽ ഒരു വ്യക്തിയെ പ്രാപ്ത്തയാക്കുന്നതിലും വിദ്യാഭ്യാസത്തിന് പങ്കുണ്ട്.”കാലം മാറിയില്ലേ… ഇനിയും സ്ത്രീ പുരോഗമനം ആവശ്യമുണ്ടോ…? “
എന്ന് നിസ്സാരമായി കളി തമാശയോടെ ചോദിക്കുന്നവർ, സ്വന്തം വീട്ടിലെ സ്ത്രീകളിലേക്ക് ഒന്ന് നോക്കിയാൽ മതി. “മറ്റുള്ളവർക്ക് വേണ്ടി അവളുടെ ആഗ്രഹങ്ങളെ സ്വപ്നങ്ങളെ അവൾക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ടോ…

അവളുടെ ഇഷ്ടങ്ങളെ തേടി പിടിക്കാനാവാത്ത അകലത്തിലേക്ക് നിങ്ങൾ തള്ളി വിട്ടിട്ടുണ്ടോ…അവളുടെ സ്വാതന്ത്ര്യത്തിന് അറിഞ്ഞോ അറിയാതെയോ നിങ്ങൾ അതിർവരമ്പുകൾ വീഴ്ത്തിയിട്ടുണ്ടോ….!! ” മൗനമാണ് ഉത്തരമെങ്കിൽ സ്ത്രീശാക്തീകരണവും ലിംഗസമത്വവും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. പിറന്നു വീഴുന്ന നാൾമുതൽ അവളുടെ വിവാഹം സ്വപ്നം കാണുന്നതിന് പകരം… എങ്ങനെ അവൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാമെന്ന് ഓരോ മാതാപിതാക്കളും ചിന…

Most Popular

To Top