News

ക്യൂട്ട് ലുക്ക് ഉള്ള ഇന്ത്യ മുഴുവൻ ആരാധകരുള്ള ഈ സൂപ്പർസ്റ്റാർ ആരാണെന്ന് മനസ്സിലായോ[Do you understand who is this superstar with cute looks who has fans all over India?

ക്യൂട്ട് ലുക്ക് ഉള്ള ഇന്ത്യ മുഴുവൻ ആരാധകരുള്ള ഈ സൂപ്പർസ്റ്റാർ ആരാണെന്ന് മനസ്സിലായോ[Do you understand who is this superstar with cute looks who has fans all over India?

ഒരൊറ്റ ചിത്രംകൊണ്ട് ഇന്ത്യൻ സിനിമ രങ്കത്തു തിളങ്ങിയ ഒരുപാട് താരങ്ങൾ വെള്ളിത്തിരയിൽ ഉണ്ട്. പക്ഷെ ഒരേയൊരു ചിത്രം കൊണ്ട് ലോകത്തുടനീളേയുള്ള സിനിമ ആരാധകരുടെ ശ്രദ്ധ നേടിയെടുത്ത താരങ്ങൾ വളരെ വിരളമായിരുന്നു . പ്രത്യേകിച്ച് ഇന്ത്യൻ സിനിമയുടെ മുൻകാല ചരിത്രം ഒന്ന് പരിശോധിച്ചാൽ, ഒരു ചിത്രത്തിലൂടെ ലോകം മുഴുവൻ പടർന്നു കിടക്കുന്ന സിനിമ പ്രേമികളുടെ ശ്രദ്ധ നേടി മനസ്സിൽ കയറിയ താരങ്ങൾ വളരെ അപൂർവങ്ങളിൽ അപൂർവം മാത്രമാണ് കാണാറുള്ളത്.

അങ്ങനെയുള്ള ഒരു അഭിനേതാവിന്റെ കുട്ടി കാലത്തെ ചിത്രമാണ് ഇതിൽ ഷെയർ ചെയ്തിരിക്കുന്നത് . ഒട്ടുമിക്ക തരങ്ങൾക്കും സ്വന്തം കരിയറിൽ ബ്രേക്ക്ത്രൂ ലെഭിച്ചിട്ടുള്ള കുറച്ചു സിനിമകൾ ഉണ്ടാകാറുണ്ട് . ആ ബ്രേക്ക് ചിലർക്ക് അവരുടെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തന്നെ വന്നു ചേരുമെങ്കിലും , കുറച്ചുപേർക്ക് അങ്ങനെയൊരു ഇമ്പാക്ട് കിട്ടാനായി കുറച്ചു വർഷങ്ങൾ ഇതിനായി കാത്തിരിക്കേണ്ട അവസ്ഥ വരും. ഈ ചിത്രത്തിൽ കാണുന്ന ,നടന് തന്റെ കരിയറിലെ ആ ഒരു ബ്രേക്ക്ത്രൂ ലഭിക്കാനായി 13 വർഷങ്ങളാണ് നോക്കിയിരിക്കേണ്ടി വന്നത്. ഒരുപക്ഷെ , ഈ നടൻ ആരാണെന്ന് എല്ലാവർക്കും മനസ്സിലായിക്കാണും.

ബിഗ് സ്‌ക്രീനിൽ ബ്രഹ്മാണ്ഡ സിനിമകൾ ആസ്വദിക്കാൻ ഇന്ത്യൻ സിനിമ പ്രേമികളെ ഒരുപാട് പരിചിതരാക്കിയ സൂപ്പർ സംവിധായകൻ രാജമൗലിയുടെ ഏറ്റവും ബെസ്റ്റ് സിനിമആയ ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമ രങ്കത്തെ താരങ്ങൾക്കിടയിലെ സ്റ്റാർഡം പദവി നേടിയ നടൻ പ്രഭാസിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ എവിടെ കാണുന്നത്. 2002-ൽ റിലീസ് ചെയ്ത ‘ഈശ്വർ’ എന്ന ഒരു തെലുങ്ക് സിനിമയിലൂടെ ആരുന്നു പ്രഭാസ് അഭിനയ രങ്കത്തു അരങ്ങേറ്റം നടത്തിയത് . പിന്നീട് , ‘ബില്ല’, ‘മിസ്റ്റർ പെർഫെക്ട്’, ‘റെബൽ’, ‘മിർച്ചി’ അങ്ങനെ അനവധി സിനിമകളിൽ താരം അഭിനയിച്ചെങ്കിലും , 2015-ൽ പുറത്തിറങ്ങിയ ബ്രെഹ്മണ്ട ചലച്ചിത്രം ബാഹുബലി ആരുന്നു പ്രഭാസിനെ ഇപ്പോൾ കാണുന്ന പ്രഭാസ് ആക്കി മാറ്റിയത്.

2015, 2017 വർഷങ്ങളിൽ തുടരെ തുടരെ പുറത്തിറങ്ങിയ ബാഹുബലി, തുടർഭാഗമായ ബാഹുബലി 2 എന്ന ഭാഗങ്ങളിലൂടെ, പ്രഭാസ് എന്ന ഒരു താരം.ലോകമെമ്പാടുമുള്ള ഇന്ത്യൻ ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു . ‘രാധേ ശ്യാം’ എന്ന സിനിമയാണ് പ്രഭാസിന്റേതായി ഏറ്റവും ലാസ്റ്റ് പുറത്തിറങ്ങിയ ചിത്രം.ആദിപുരുഷ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹസ്സൻ എന്ന തരങ്ങൾക്കൊപ്പം പ്രഭാസ് കേന്ദ്ര കഥാപാത്രമായി വരുന്ന ‘സലാർ’ എന്ന സിനിമയാണ് പ്രഭാസിന്റെതായി ഇനി ഇറങ്ങാനുള്ള വമ്പൻ ചിത്രങ്ങൾ.
Story Highlights :Do you understand who is this superstar with cute looks who has fans all over India?

ക്യൂട്ട് ലുക്ക് ഉള്ള ഇന്ത്യ മുഴുവൻ ആരാധകരുള്ള ഈ സൂപ്പർസ്റ്റാർ ആരാണെന്ന് മനസ്സിലായോ[Do you understand who is this superstar with cute looks who has fans all over India?

Most Popular

To Top