ഗ്ലാമർ ഫോട്ടോ ഷൂട്ട്മായി വീണ്ടും എസ്തേർ അനിൽ;ഫോട്ടോസ്

മലയാള സിനിമയിൽ ബാലതാരമായി എത്തി മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് എസ്തേർ അനിൽ. നല്ലവൻ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച എസ്തേർ ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് പ്രശസ്തി ആർജ്ജിക്കുന്നത്. അടുത്തിടെയായി തന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പേജുകളിലൂടെ നിരവധി ഗ്ലാമർ ഫോട്ടോ ഷൂട്ട്കളുടെ ചിത്രങ്ങൾ എസ്തേർ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾ അത്രയും സാമൂഹ്യ മാധ്യമങ്ങളിൽ വൻ വൈറലായി തീരാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ എസ്തേറിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്.

സരിൻ രാംദാസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് മുമ്പുള്ള മേക്കപ്പ് ടെസ്റ്റ് സമയത്ത് എടുത്ത ചിത്രങ്ങളാണിവ. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചപ്പോൾ തന്നെ വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയുടെ വരും കാലത്തെ തിരക്കുള്ള നായിക നടിയായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചും ചിലർ കമൻറ് സെക്ഷനിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

2010ൽ ബാലതാരമായി തന്റെ സിനിമ കരിയർ തുടങ്ങിയ എസ്തേർ ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് തെലുങ്ക് റീമേക്കുകളിൽ അഭിനയിച്ചിരുന്നു. ഈ റീമേക്ക് ചിത്രങ്ങളിൽ വേഷമിട്ട എസ്തേറിനു തമിഴിലും തെലുങ്കിലും നിരവധി ആരാധകരെ സൃഷ്ടിക്കാനായി. ഇതേതുടർന്ന് കുഴലി എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിക്കാൻ എസ്തേറിന് അവസരം ലഭിച്ചു. ജോഹർ എന്ന തെലുങ്ക് ചിത്രത്തിലും നായികയായി അഭിനയിക്കാൻ എസ്തേറിന് സാധിച്ചിട്ടുണ്ട്.

2019 ല് പുറത്തിറങ്ങിയ മലയാളചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ഓള് എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ എസ്തേറിനായി. ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം ടു ആണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ എസ്തേറിന്റെ ചിത്രം. ഇതിന്റെ തെലുങ്ക് പതിപ്പിലും എസ്തേർ തന്നെയാണ് വേഷമിട്ടിരിക്കുന്നത്. ഈ ചിത്രം അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായിരുന്നു.

Leave a Comment