News

തൃശൂർ ജയലക്ഷ്മി സിൽക്‌സിൽ യുവതിയ്ക്ക് ഉണ്ടായ മോശം അനുഭവം എല്ലാവരും അറിയണം, യുവതിയുടെ തുറന്നു പറച്ചിൽ |Everyone should know about the woman’s bad experience at Thrissur Jayalakshmi Silks, notes the woman

തൃശൂർ ജയലക്ഷ്മി സിൽക്‌സിൽ യുവതിയ്ക്ക് ഉണ്ടായ മോശം അനുഭവം എല്ലാവരും അറിയണം, യുവതിയുടെ തുറന്നു പറച്ചിൽ |Everyone should know about the woman’s bad experience at Thrissur Jayalakshmi Silks, notes the woman

വസ്ത്ര വിപണന രംഗത്ത് ഏറെ കാലങ്ങളായി നിലനിൽക്കുന്ന ഒരു സ്ഥാപനമാണ് ജയലക്ഷ്മി സിൽക്സ്. വളരെയധികം കസ്റ്റമേഴ്സ് ഉള്ള ഒരു ടെക്സ്റ്റൈൽസ് ആണ് ജയലക്ഷ്മി. വർഷങ്ങളുടെ പരിചയസമ്പത്ത് തന്നെയാണ് ജയലക്ഷ്മി എന്ന വസ്ത്രവിപണന രംഗത്തിന്റെ നട്ടെല്ല് എന്നത്. എന്നാൽ തൃശ്ശൂർ ജയലക്ഷ്മി നിന്നും ഒരു സ്ത്രീക്ക് ഉണ്ടായ മാനസിക പീഡനമാണ് അമേയ യാമി എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. വാല്യൂ ആഡഡ് ടോക്സ് എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് അമേയ യാമി തന്റെ അനുജത്തി അനുഭവിച്ച മാനസിക പ്രയാസത്തെക്കുറിച്ചാണ് ഇവിടെ തുറന്നു പറയുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

ഇന്നലെ തൃശൂർ ജയലക്ഷ്മി സിൽക്‌സ് ൽ എന്റെ അനുജത്തിക്കു ഉണ്ടായ മാനസിക പീഡനം ഒന്ന് എല്ലാവരെയും ഒന്ന് അറിയിക്കാൻ വേണ്ടി യാണ് ഈ ഒരു പോസ്റ്റ്‌ ഞാൻ ചെയ്യുന്നത്. വേറെ ഒന്നും അല്ല. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിക്കു husbandinu ഒരു ഹെൽപ് ആയിക്കോട്ടെ എന്ന് കരുതിയും, അച്ഛൻ അമ്മമാർക്ക് ഒരു സഹായം ആയിക്കോട്ടെ എന്ന് കരുതിയും ആണ് പെൺകുട്ടികൾ ജോലിക്ക് പോകാൻ തയ്യാർ ആവുന്നത്. അതും ഈ ടെക്സ്റ്റ്‌ടൈൽസ് മേഖല തിരഞ്ഞു എടുക്കുന്നത് ഒത്തിരി സ്ത്രീകൾ ഉള്ളതിനാൽ സേഫ് ആയി ജോലി ചെയ്യാം എന്ന് കരുതിയും. പക്ഷെ ഈ ഷോപ്പുകളിൽ ഇത്രേം കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ ഒത്തിരി ഉണ്ട്.

ഇതു ഏറ്റവും പേര് കേട്ട ജയലക്ഷ്മി സിൽക്‌സ് ഇൽ ഉള്ള അവസ്ഥ യാണ്.. മാനേജ് മെന്റ് നു അധികാരം കൊടുത്തു മുതലാളി മാർ വല്ലപ്പോളും വരുമ്പോൾ അവിടെ സ്റ്റാഫുകൾ ഹാപ്പി ആയാണോ wrk ചെയ്യുന്നത് എന്ന് കൂടി മുതലാളിമാർ തിരക്കണം. ഓരോ സെയിൽസ് സ്റ്റാഫിന്റെയും വിയർപ്പും, അധ്വാനവും ആണ് ഈ വലിയ ഓരോ ഷോപ്പിന്റെയും വിജയത്തിന്റെ നട്ടെല്ല്. ഒരുപാട് ഒന്നും ഇല്ലെങ്കിലും അറ്റലിസ്റ്റ് ഒരു മാനസിക പരിഗണന എങ്കിലും ഈ സെയിൽസ് സ്റ്റാഫ്‌ നോട്‌ കാണിക്കാൻ ദയ കാണിച്ചാൽ മതി. തൃശൂർ ജയലക്ഷ്മി യിൽ മൂന്നു മാനേജർസ് ഉണ്ട്. അവിടെ ഉള്ള നിയമം എന്ന് പറഞ്ഞാൽ ബ്രിട്ടീഷ് ഭരണം പോലും മാറി നിൽക്കും. സ്റ്റാഫ്‌ കൾക്ക് ഒരു പട്ടീടെ വില പോലും കൽപ്പിക്കാത്ത മനസ്സിന് ഉടമകൾ. ലീവ് എടുത്താൽ സാലറി കട്ട് ചെയ്യും. എന്നിട്ടും അവിടുത്തെ നിയമം ഞാൻ പറയാം. ലീവ് എടുത്താൽ ആദ്യം ഫ്ലോർ മാനേജരെ വിളിച്ചു പറയണം, മാനേജരെ വിളിച്ചു പറയണം, HR നെ വിളിച്ചു പറയണം, അസിസ്റ്റന്റ് മാനേജരെ വിളിച്ചു പറയണം.

ഇതെല്ലാം കഴിഞ്ഞു ലീവ് കഴിഞ്ഞു വന്നാൽ കല്യാണം കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ പോലും ഇല്ലാത്ത തരത്തിൽ ഒരു ചടങ്ങ് കൂടി തൃശൂർ ജയലക്ഷ്മിയിൽ ഉണ്ട്. ലീവ് ലെറ്റർ എഴുതി എടുത്ത ദിവസത്തെ ലീവിന് അപേക്ഷിച്ചുകൊണ്ട് പേര് എഴുതി ഒപ്പിട്ട് ചടങ്ങ് വീണ്ടും തുടരണം ആദ്യം ഫ്ലോർ മാനേജരുടെ സൈൻ, അസിസ്റ്റന്റ് മാനേജരുടെ സൈൻ വാങ്ങി ഗുരുവായൂർ അമ്പലത്തിൽ ഗുരുവായൂർ അപ്പനെ കാണാൻ ക്യു നിൽക്കുന്നത് പോലെ പോയി മാനേജരുടെ ക്യാബിൻ നു മുന്നിൽ പോയി que നിൽക്കണം.ചില്ലു കൂട്ടിൽ ഇരിക്കുന്ന അയാൾ അയാൾക്ക് നേരം ആവുമ്പോൾ വിളിച്ചു ഔദാര്യം എന്തോ തരുന്ന പോലെ ഒപ്പിട്ട് തന്നാൽ ആ ലെറ്റർ HR നു കൊണ്ട് കൊടുത്തു പഞ്ച് ചെയ്തു ജോലിക്ക് കയറണം. ഇതാണ് തൃശൂർ ജയലക്ഷ്മിയിലെ ലീവ് വഴിപാട് കഴിക്കൽ. എന്റെ അനുജത്തി ക്ക് കടയിൽ നിന്നു വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോളേ വയ്യായിരുന്നു 10-11-022നു 11-11-22ഉം,12-11-22ഉം രണ്ടു ദിവസം വയ്യാത്തോണ്ട് അതും ശ്വാസം മുട്ടലും,

ചുമയും കാരണം കൊണ്ടു ലീവ് എടുക്കേണ്ടി വന്നു. നേരത്തെ ഞാൻ പറഞ്ഞത് പോലെ മുകളിൽ ഉള്ള തല തൊട്ടപ്പന്മാരെ മൊത്തം വിളിച്ചു ലീവ് പറഞ്ഞു ലീവ് പറഞ്ഞപ്പോൾ തന്നെ ഫ്ലോർ മാനേജർ പ്രതിൻ ഷൗട്ട് ചെയ്തു സംസാരിക്കുകയും, ലീവ് കഴിഞ്ഞു വരുമ്പോൾ ലീവ് ഫോം സൈൻ ഇട്ടു കൊടുക്കില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. രണ്ടു ദിവസത്തെ ലീവ് കഴിഞ്ഞു ഇന്നലെ 13-11-22 നു ഷോപ്പിൽ വന്നു ലീവ് ലെറ്റർ കൊണ്ടും, മെഡിക്കൽ ലീവാണെങ്കിൽ മരുന്നിന്റെ ലിസ്റ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ വേണം. അവൾ ഇതെല്ലാം കൊണ്ട് വന്നു ഫ്ലോർ മാനേജരെ വിളിച്ചപ്പോ അയാൾ ഒപ്പിട്ട് കൊടുക്കാൻ തയ്യാർ ആയില്ല. മാനേജരെ കണ്ടപ്പോൾ അയാൾ ഒരു പട്ടിയെ നോക്കുന്ന നോട്ടം പോലും തല ഉയർത്തി നോക്കാതെ അസിസ്റ്റന്റ് മാനേജർടെ ഒപ്പും, ഫ്ലോർ ലെ അവന്ടെ ഒപ്പും കൊണ്ട് വരാൻ പറഞ്ഞു. അവൾ ജയലക്ഷ്മി യുടെ 5 ഫ്ലോറും കയറി ഇറങ്ങിയിട്ടും അവന്മാർ ഒപ്പിട്ടു കൊടുത്തില്ല.

അസിസ്റ്റന്റ് മാനേജരെ കണ്ടപ്പോൾ അയാൾ പറഞ്ഞു അയാളുടെ സെക്ഷൻ സാരി ആണ് എന്ന് അയാൾക് അറിയില്ല ഫ്ലോർ മാനേജർടെ സൈൻ വേണം എന്ന്. ലാസ്റ്റ് സഹികെട്ടു ഒപ്പിടുന്നില്ലെങ്കിൽ താൻ റിസൈൻ ചെയ്യാണ് എന്ന് പറഞ്ഞപ്പോ ഫ്ലോർ മാനേജർ പ്രതിന്റെ ഔദാര്യം. തത്കാലം പഞ്ച് ചെയ്തു റെഡിമൈഡിൽ പോയി നിൽക്കാൻ നോക്ക് എന്ന്. അവൾ ടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ആ ലീവ് ഫോം കീറി അവന്റെ മുഖത്തു വലിച്ചെറിഞ്ഞു നാലു തെറിയും വിളിച്ചു ഇറങ്ങി പോന്നേനെ. അവൾ ക്ഷമ യുടെ പര്യയാം ആയോണ്ട് ആത്മാഭിമാനം പണയം വച്ചു കൊണ്ട് അവിടെ തന്നെ നിന്നു. കല്യാണം കൂടാൻ അല്ലെങ്കിൽ ടൂർ പോകാൻ എടുത്ത ലീവ് ആയിരുന്നു എങ്കിലും, ലീവ് വിളിച്ചു പറഞ്ഞില്ലായിരുന്നു എങ്കിലും ഈ കാട്ടിക്കൂട്ടൽ സഹിക്കാം. ഇത് ശ്വാസം മുട്ടി dr കണ്ടു റസ്റ്റ്‌ എടുത്ത് വിളിച്ചു പറഞ്ഞിട്ടു ഒരു തെരുവ് പട്ടിക്ക് കൊടുക്കുന്ന വില പോലും ഇല്ലാതെ പെരുമാറുന്ന ഇവന്മാർ മനുഷ്യകുലത്തിൽ പിറന്നവന്മാർ തന്നെ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്. എന്നും ഇന്റർവ്യൂ ആണ് തൃശൂർ ജയലക്ഷ്മി യിൽ എല്ലാവരും tcv യിലും പേപ്പർ ലും കാണുന്നുണ്ടാവും വന്നു ജോയിൻ ചെയ്താൽ ഈ മാനേജർ ഭരണം എവിടെ ഉം ഇല്ലാത്ത പുതിയ നിയമങ്ങൾ. സീനിയർസ് സ്റ്റാഫ്‌ കളുടെ ഭരണം സഹിക്കാതെ പകുതി പേരും ഒരു മാസം തികയാതെ നിർത്തി പോവും,

അല്ലെങ്കിൽ വീട്ടിലെ കഷ്ടപാട് ഓർത്തു സഹിച്ചു പുടിച്ചു നിൽക്കും. മാനേജർ കേൾക്കാതെ അയാളെ പ്രാകി കൊണ്ടു. ഇന്നലെ ഞാനും പ്രാകി അവന്മാർ ക്ക് മൂന്നു പേർക്കും ഒരേ ഒരു തവണ എങ്കിലും ശ്വാസം മുട്ടൽ ഒന്ന് ഭഗവാൻ കൊടുക്കണേ എന്ന് കാരണം അത് അനുഭവിക്കുമ്പോൾ ആണ് ആ അസുഖത്തിന്റെ സുഖം അവന്മാർ അറിയൂ. ഞാൻ ഈ പോസ്റ്റ് ഇടുന്നത് വേറെ ഒന്നും അല്ല ഇവന്ടെ അമ്മ യും പെങ്ങളും, ഭാര്യ യും സ്ത്രീകൾ ആണ് അവർക്കു ഇത് പോലെ ഒരു ഗതി വന്നാൽ ഇവന്മാർ എങ്ങനെ പെരുമാറും?? മൂർത്തിയേക്കാൾ വലിയ ശാന്തി ഉള്ള കാലം എന്നത് ശരിയാ മൂന്നു മാനേജർ മാർ ഉള്ള ഷോപ്പിൽ ഫ്ലോർ മാനേജർ ടെ പോസ്റ്റ്‌ ഉള്ളവന്റെ കല്പന യും, അതു നടപ്പിലാക്കുന്നതും. എനിക്ക് ജയലക്ഷ്മി സിൽക്‌സ് ലെ ഓണർ മാരോട് ഒന്നേ പറയാൻ ഉള്ളൂ. നിങ്ങളുടെ ഷോപ്പിൽ വീട്ടിലെ ഗതികേട് കൊണ്ട് ജോലിക്ക് വരുന്ന പാവം സ്ത്രീകൾ ആണുള്ളത്. അവരുടെ വിയർപ്പ് കൂടി യാണ് നിങ്ങളുടെ സമ്പാദ്യം. നിങ്ങൾ മാനേജർ മാരെ വക്കുമ്പോൾ സ്റ്റാഫ്‌ കൾക്ക് മാനുഷിക മൂല്യം കൽപ്പിക്കുന്നവരെ മാനേജർ ആക്കി നിയമിക്കുക സ്റ്റാഫുകൾക്കു .

മാനുഷിക പരിഗണന കൊടുക്കാൻ അധികാരപെടുത്തുക. ഇന്നലെ ആ പെൺകുട്ടി ആ ഒരു ഒപ്പ് കിട്ടാതെ ഫ്ലോർ മൊത്തം ഇവന്മാരെ തപ്പി നടക്കുകയും, കണ്ടിട്ടും ഒപ്പിട്ട് കൊടുക്കാതെ ഇരിക്കുകയും ചെയ്ത ആ സമയങ്ങളിൽ അവൾ അനുഭവിച്ച മാനസിക വിഷമം എന്തോരം ഉണ്ടായിരിക്കും?? ചങ്ക് പൊട്ടി കരഞ്ഞു കാണും. സ്റ്റാഫ്‌ കൾക്ക് ഇങ്ങനെ പീഡനം കൊടുത്തു സ്റ്റാഫ്‌ റിസൈൻ ചെയ്യാൻ പോയാൽ മാനേജർടെ സ്ഥിരം ഡയലോഗ് ആണ് നിങ്ങൾ ഇല്ലെങ്കിലും ജയലക്ഷ്മി ഓടും, നിങ്ങളുടെ സ്ഥാനത്തു വേറെ ഒരാൾ വരും. നമ്മൾ മരിച്ചു പോയാലും നമ്മുടെ വീട്ടുകാർ ജീവിക്കും. അതു പരിസ്ഥിതി നിയമം ആണ്. അതു പറഞ്ഞു ഈ നിലക്ക് കാണിച്ചു കൂട്ടുന്ന നിയമം തൃശൂർ ജയലക്ഷ്മി യിൽ മാത്രം കാണൂ. ഇന്ന് എന്റെ അനുജത്തി ക്ക് ഉണ്ടായ അനുഭവം നാളെ എനിക്ക് താഴെ ജനിക്കാതെ പോയ വേറെ അനുജത്തി മാർക്ക് ഉണ്ടാവരുത്.

അതിനാണ് ഈ പോസ്റ്റ് ഞാൻ ഇടുന്നത്. വീട്ടിലെ പീഡനം മാത്രം അല്ലജോലി സ്ഥലത്തും ഇത് പോലെ സഹിച്ചാണ് നിങ്ങൾ ഓരോരുത്തരുടെയും അമ്മ, പെങ്ങൾ, ഭാര്യ, മകൾ ജോലി എടുത്തു ജീവിക്കുന്നത് എന്ന് കൂടി നിങ്ങൾ അറിയാൻ വേണ്ടി യാണ്. തൃശൂർ ജയലക്ഷ്മി യിൽ മുക്കിലും മൂലയിലും പോയി ഇരുന്നു മാനേജർ മാരെ കുറ്റം പറയാനും, പ്രാകാനും മാത്രം കഴിവേ അവിടെ ഉള്ള സ്റ്റാഫ്‌ കൾക്ക് ഉള്ളൂ. ഈ നിയമങ്ങൾ ഓരോ പാവം സ്റ്റാഫ്‌ നും വരുമ്പോ ഒറ്റ കെട്ടായി നിന്ന് ഷോപ്പിൽ കയറാതെ പ്രതികരിക്കാൻ പഠിക്കണം ഒരു ദിവസം ഷോപ്പ് അടച്ചു ഇടേണ്ടി വരുമ്പോ പഠിക്കും സ്റ്റാഫ്‌ കൾ ഇല്ലാതെ ഷോപ്പ് ഓടില്ല എന്ന്. അതിന് ഒത്തൊരുമ വേണം. ഇത് അതില്ല തൻ കാര്യം നോക്കി സഹിച് തിരിഞ്ഞു കുറ്റം പറയാൻ മാത്രം കഴിവുള്ള യന്ത്രങ്ങൾ ആണ് അവുടുത്തെ സ്റ്റാഫ്‌ കൾ. സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വാ തോരാതെ നടക്കുന്ന കേരളത്തിൽ തൃശൂർ ആണ് ഈ സ്ത്രീകൾ ഇങ്ങനെ യും മാനസിക മായി പീഡനം ഏറ്റു വാങ്ങുന്നത്. ലീവ് എടുത്താൽ ഫ്ലോർ മാറ്റി സെക്ഷൻ മാറ്റി ഫുട്ബോൾ തട്ടുന്ന പോലെ സ്റ്റാഫ്‌ നെ തട്ടികളിക്കാൻ നിൽക്കുന്നതും. ഓരോ സ്റ്റാഫ്‌ന്റെയും പ്രാക്ക് ഇടിത്തീ ആയി എന്നാണോ ആവോ ഇവന്മാരുടെ തലയിൽ വീഴുന്നത്. എല്ലാവരുടെയും അറിവിലേക്ക് ആയി ഞാൻ ഇതു പോസ്റ്റുന്നു.
Story Highlights: Everyone should know about the woman’s bad experience at Thrissur Jayalakshmi Silks, notes the woman

തൃശൂർ ജയലക്ഷ്മി സിൽക്‌സിൽ യുവതിയ്ക്ക് ഉണ്ടായ മോശം അനുഭവം എല്ലാവരും അറിയണം, യുവതിയുടെ തുറന്നു പറച്ചിൽ |Everyone should know about the woman’s bad experience at Thrissur Jayalakshmi Silks, notes the woman

Most Popular

To Top