ചിലരോട് തോന്നുന്ന ആരാധന താരങ്ങളോട് ആണെങ്കിലും ചിലപ്പോഴെങ്കിലും അപകടം ആയി മാറാറുണ്ട്. താരാരാധന പലപ്പോഴും അന്ധമാകുമ്പോൾ പല പ്രശ്നങ്ങളാണ് ഉരുത്തിരിഞ്ഞ് വരാറുള്ളത്. തരത്തിലുള്ള സംഭവത്തെപ്പറ്റി ആണ് ഇപ്പോൾ ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. റാണി എന്നൊരു പെൺകുട്ടി എഴുതിയ വളരെയധികം ചിന്തിക്കേണ്ട ഒരു കുറിപ്പ് തന്നെയാണ്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടുന്നത് കൊണ്ട് ഈ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്…നിങ്ങളൊരു ആരാധികയാണോ..!!!
എന്നാ നിങ്ങളും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.. ഒരു സെലിബ്രിറ്റി എന്ന ലേബലിൽ സ്ത്രീകളെ സൈക്കോകളും മോശക്കാരിയും ശല്യം ചെയ്യുന്ന ഫാൻസും ഒക്കെയായി ചിത്രീകരിക്കുന്നത് അഭിനവ ചളിയനും പുരോഗമന ഫെമിനിസ്റ്റുമായ ആളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ പറയുമ്പോൾ ഒരു സാധാരണക്കാരിയായ ഞാൻ നേരിടേണ്ടി വരുന്ന എല്ലാ ഭവിഷ്യത്തുകളും മുന്നിൽക്കണ്ട് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. അത്രതന്നെ ഭവിഷ്യത്ത് ഇക്കൂട്ടത്തിൽ എക്സ്പോസ് ചെയ്യപ്പെടാൻ പോകുന്ന ഒരു ശവത്തിൽ കുത്തി ഫെമിനിസ്റ്റിൻ്റെ കാര്യത്തിലും ഉണ്ടാകുമെന്നറിയാം.
ലൈവിൽ വന്ന് എന്തോ ചെയ്തുകളയുമെന്ന ഭീഷണിയൊക്കെ ഈ സെലിബ്രിറ്റി ഫെമിനിസ്റ്റിൻ്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.ആരാധകവൃന്ദത്തിൻ്റെ പിന്തുണയും പ്രിവിലേജുമുള്ള ഇവരെക്കുറിച്ചൊക്കെപ്പറയുമ്പോൾ പേട്ടനെയും പേച്ചിയെയും എനിക്കറിയാം മോഡലിൽ ഈ വലിയ ഫെമിനിസ്റ്റുകളിൽ പലരും രംഗത്തുവരികയും ചെയ്യും.സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങുമില്ലാതെ തമാശ പറയുന്നയാൾ എന്ന നിലയിൽ മാധ്യമറിപ്പോർട്ടുകളിലും അഭിമുഖങ്ങളിലും പ്ലെയ്സ് ചെയ്യപ്പെട്ടിട്ടുള്ളയാളാണ് ടിയാൻ. പൊളിറ്റിക്കൽ കറക്ട്നെസിൻ്റെ അപ്പോസ്തലനായി സ്വയം അവതരിപ്പിക്കുന്ന ഇയാൾ ജീവിതത്തിൽ തനിക്ക് ചുറ്റുമുള്ളവരോട് കാണിക്കുന്ന നെറികേട് പറയണം എന്ന് തോന്നി.

ഒരാളുടെ കൺസെന്റ് ഇല്ലാതെ അയാളുടെ ശരീരത്തിൽ തൊടാമോ ഇല്ലയോ എന്നുള്ള അടിസ്ഥാന സംഗതിപോലും അറിയാത്ത ഒരാൾ ആണ് ഇത്രേം വല്യ കാര്യങ്ങൾ പറയുന്നത് എന്നു കാണുമ്പോ അത്ഭുതം തോന്നും. ഒരു സുഹൃത്തു എന്ന നിലയിൽ ഏതൊരാളെയും പോലെ ടിയാന്റെ വളർച്ചയിൽ സന്തോഷിക്കുകയും അതിന് വേണ്ടി സഹായങ്ങൾ ചെയ്യാൻ മുന്നിൽ തന്നെ ഉണ്ടായിരിക്കുകയും ചെയ്തിരുന്ന ആളാണ് ഞാൻ.അടുത്തറിഞ്ഞ ഈ ഒരു വർഷത്തിൽ മുന്നേ കണ്ട 6 വർഷത്തെ സൗഹൃദത്തിൽ ഞാൻ മനസ്സിലാക്കിയ ആളെയല്ല ഞാൻ കണ്ടത്. ഏത് റിലേഷൻഷിപ്പ് ആയാലും അതിന് ഒരു മൂല്യവും തരാത്ത, എല്ലാവരേയും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരാളെയാണ് എനിക്ക് അടുത്തറിയാൻ കഴിഞ്ഞത്. സ്വന്തം ടീമിൽ ഉള്ള ആളുകൾക്ക് വേണ്ടിപ്പോലും ഇയാളോട് ഞാൻ നിരന്തരം തർക്കിച്ചിട്ടുണ്ട്. അവർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്.
പ്രേമവും പഞ്ചാര വർത്തമാനവും പറഞ്ഞു നിരവധി സ്ത്രീകളെ ഇയാൾ കബളിപ്പിക്കുന്നു എന്നറിഞ്ഞപ്പോഴാണ് ഞാനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. അത് എന്റെ വിഷയം അല്ല എന്ന് വിധി എഴുതാൻ കഴിയില്ല. എന്നെയും അത് ബാധിക്കുന്നുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ഇയാൾ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്തു വന്നു വരെ കരഞ്ഞു പങ്കുവെച്ചിരുന്നത് എൻ്റെയടുത്താണ്. പക്ഷേ എന്നോട് പറയുന്നത് മറ്റൊരു വേർഷൻ ആയിരുന്നുവെന്നും സത്യത്തിൻ്റെ മുഖം മറ്റൊന്നായിരുന്നുവെന്നും എനിക്ക് പിന്നീട് മനസിലാക്കാൻ കഴിഞ്ഞു.ഒരു സംഭവം ടിയാൻ എന്നോട് പറഞ്ഞത്, നിരന്തരമായി ഒരു ആരാധിക ശല്യം ചെയ്യുന്നുവെന്നും വീട്ടിൽ വന്ന് തന്നെ കല്യാണം കഴിക്കണം എന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നു എന്നൊക്കെയാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് ഞാൻ അവന്റെ കൂടെ നിക്കുന്നു. അവനു സമാധാനം കിട്ടേണ്ട വഴികളെ കുറിച്ചു ആലോചിക്കുന്നു. ആ കുട്ടിയെ എന്റെ കൂടി ശത്രു ആയി കാണുന്നു.
പക്ഷെ പിന്നീട് ഉണ്ടായത് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്.ആ കുട്ടിയുടെ കൈയ്യിൽ നിന്ന് വാങ്ങിയ ഉപഹാരം തിരികെ നൽകാൻ അവരുടെ വീട്ടിൽ cctv ഉള്ളത് കൊണ്ട് പെടുന്നെങ്കിൽ അവൻ പെട്ടോട്ടെ എന്നു കരുതി കൂടെ വർക്ക് ചെയ്യുന്ന ആളെ പറഞ്ഞുവിടുന്നു. അത് വരെ എന്നോട് “അവൾ ഒരു സൈക്കോ ആണ്, മാനസിക പ്രശ്നം ഉള്ളവൾ ആണ്, ഇംഗ്ലീഷ് പടത്തിൽ നമ്മളെ ആക്രമിക്കാൻ വരുന്ന ഒരു ജീവിയെ പോലെ ആണ് എനിക്ക് അവരെ തോന്നുന്നത്“ എന്നെല്ലാം പറഞ്ഞ ആളിന്റെ ആ കുട്ടിയോട് ഉള്ള ചാറ്റ് ഞാൻ കാണാൻ ഇടയായി. ബേബി ബേബി വിളി കൊണ്ട് നിറഞ്ഞ ആ ചാറ്റിൽ കുട്ടിയോട് അവരുടെ ഭാവി കാര്യങ്ങളെ കുറിച്ചു വരെ ചർച്ച ചെയ്തിട്ടുണ്ട് മഹാൻ.

പലരുമായും ഓഡിയോ വീഡിയോ സെക്സ് ചാറ്റിംഗ് ,പട്ടിയെ കുളിപ്പിക്കുന്നു കടയിൽ പോകുന്നു ബാത്റൂമിൽ ഇരിക്കുന്നു എന്നൊക്കെ ഫോട്ടോ ഉൾപ്പെടെ അയക്കുക ഒക്കെ ആൾക്ക് ഒരു ഹരം ആണെന്ന് മനസ്സിലായി.ഇത് അവരുടെ അമ്മ അറിയണമല്ലോ എന്നു കരുതി പറഞ്ഞപ്പോ ആണുങ്ങൾ ആയാൽ അങ്ങനെ ആണ് പെണ്ണുങ്ങൾ എന്തിനാ അവർ വിളിക്കുന്ന ഉടനെ പോകാൻ നിക്കുന്നത് എന്ന മറുപടി ആണ് കിട്ടിയത്. അവിടുന്നും നീതി കിട്ടില്ല എന്നു ബോധ്യം ആയി. അങ്ങനെ സ്വയം ഇറങ്ങി തിരിക്കുകയും ടിയാന്റെ വീട്ടിൽ വെച്ചു തന്നെ പ്രതികരിക്കുകയും ഉണ്ടായി. ഓരോ കാര്യങ്ങൾക്കും വ്യക്തത വരാൻ തുടങ്ങിയത് പിന്നെ ആണ്. എന്റെ കൈയ്യിൽ നിന്ന് ഒരു വർഷ കാലയളവിൽ പലപ്പോഴായി പണം വാങ്ങിയിരുന്നു.വീട് പണി കുഞ്ഞമ്മയുടെ മോന്റെ കാലിന്റെ ചികിൽസ കൂട്ടുകാരന്റെ ചേട്ടന്റെ മോൾടെ ബർത്ത് ഡേ ഈ പണം വാങ്ങിയതെല്ലാം ഓരോ കള്ളങ്ങൾ പറഞ്ഞായിരുന്നു. ( പ്രശ്നം വഷളായപ്പോ ഞാൻ അത് തിരികെ വാങ്ങി. അത് എനിക്ക് വാങ്ങി തരാൻ സഹായിച്ച മാഡത്തിനു പെരുത്തു നന്ദി) അങ്ങനെ അവസാനം കുഞ്ഞമ്മയുടെ മോന്റെ കാലിന്റെ ചികിത്സയ്ക്ക് പോകാൻ എന്നു കള്ളം പറഞ്ഞു വാങ്ങിയ പണം കൊണ്ട് മൂന്ന് ദിവസം ഒയോ റൂം എടുത്തത് അറിഞ്ഞപ്പോ ആണ് പ്രശ്നം രൂക്ഷം ആകുന്നത്.
എല്ലാവരുടെയും കൈയ്യിൽ നിന്നും ഓരോന്ന് പറഞ്ഞു പൈസ വാങ്ങുക, സമ്മാനങ്ങൾ വാങ്ങുക, നമ്മൾ വാങ്ങി കൊടുക്കുന്ന അല്ലേൽ സെലക്റ്റ് ചെയ്ത് കൊടുക്കുന്ന സമ്മാനങ്ങൾ വേറെ പെൺകുട്ടികൾക്ക് കൊടുക്കുക ( അതിന്റെ കൂടെ ഒരു കവിത must ആയിട്ട് ഉണ്ടാകും) ഇങ്ങനെ ഓരോന്ന് അറിയാൻ തുടങ്ങി.നേരത്തെ “ജീവിയെ പോലെ” എന്നു പറഞ്ഞ പെൺകുട്ടി വാങ്ങി കൊടുത്ത ഷർട്ടും ഇട്ട് 100 ഫോട്ടോയും ഇട്ട് അതിനെയും തെറി പറഞ്ഞു നടപ്പുണ്ട് ഇപ്പോഴും. സ്വാഭാവികമായും നമ്മൾക്ക് ഒരാളിൽ നിന്ന് പ്രശ്നം വരുമ്പോ നമ്മൾ അത് ആദ്യം ചോദിക്കുക അറിയിക്കാൻ ശ്രമിക്കുക അവരുമായി അത്രേം ചേർന്നു നിൽക്കുന്നു എന്നു നമ്മുക്ക് തോന്നുന്ന ആളുകളോടാണ്. അങ്ങനെ ആണ് ഒരാളെ കോണ്ടാക്ട് ചെയ്യുന്നത്. അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധം എല്ലാം ടിയാൻ തന്നെ എന്നോട് പറഞ്ഞിട്ടുള്ളതായിരുന്നു. അയാളുടെ വാളിലും ലൈവിലും നിരന്തരം “ടിയാൻ എന്റെ ആണ്, എന്റെ ജീവനാണ്” എന്നു പറയുകയും, അയാളുടെ പടമുള്ള ടീഷർട്ട് ഇട്ട് ഫെയ്സ്ബുക്കിൽ ലൈവ് വരികയും ചെയ്യുന്ന ആളാണ് ടിയാൾ. പ്രഖ്യാപിത ഫെമിനിസ്റ്റും സ്ത്രീകൾക്കായുള്ള ഓൺലൈൻ ലൈവ് പോരാട്ടങ്ങളുടെ പേരിൽ സെലിബ്രിറ്റിയുമാണ് പുള്ളിക്കാരി. അതുകൊണ്ടുതന്നെ സ്ത്രീകളോട് നെറികേട് കാണിച്ചാൽ ചുമ്മാ ഇരിക്കില്ല എന്ന മിഥ്യാധാരണ അന്ന് ഉണ്ടായിരുന്നത് ഇവരോട് കാര്യങ്ങൾ അന്വേഷിക്കാൻ തുനിഞ്ഞത്. ( ഇവരുടെ ചില സംഗതികൾ സഹിക്കാഞ്ഞതുകൊണ്ട് ഞാൻ നേരത്തെ തന്നെ അതിനെ എഫ്ബിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടായിരുന്നു).

കാര്യങ്ങളൊക്കെ കേട്ടപ്പോൾ പ്രസ്തുത ഫെമിനിസ്റ്റ് പോരാളി വലിയ പിന്തുണയൊക്കെ തന്നു. തന്നോട് വേറെ ഒരു കുട്ടിയും ഇതേ പരാതി പറഞ്ഞിട്ടുണ്ട് എന്നും അവൻ എന്ത് വൃത്തികെട്ട നാറി ആണെന്നുമൊക്കെ പറഞ്ഞ ആളിന്റെ മറ്റൊരു പോസ്റ്റ് കണ്ടു ഞാൻ പിന്നെയും ഞെട്ടി. പരാതി പറഞ്ഞ സ്ത്രീയെ സൈക്കോയായും മോശക്കാരിയായും ചിത്രീകരിച്ചികരിച്ചിരിക്കുന്നു എന്ന് മാത്രമല്ല ഭംഗയായി ടിയാനെ എന്റെ കാമുകനാക്കി വൈറ്റ്വാഷ് ചെയ്തിട്ടുമുണ്ട്. എന്റെ വാളിലോ ഏതേലും കമെന്റിലോ അല്ലേൽ ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ വീട്ടുകാരോടോ പോലും പറഞ്ഞിട്ടില്ല ടിയാൻ എന്റെ കാമുകൻ ആണെന്ന്. വ്യക്തി ബന്ധങ്ങൾക്ക് ഒരു വിലയും തരാത്ത എതിരെ നിൽക്കുന്ന ആളുകളെ കാമം തീർക്കാനുള്ള ഒരു ഒബ്ക്ടായി മാത്രം കാണുന്ന ആളുകളുടെ അവസ്‌ഥ മുതലെടുക്കുന്ന ഒരുത്തനെ ഞാൻ എന്തായാലും കാമുകന്റെ സ്ഥാനം കൊടുത്ത് ഇരുത്തില്ല.
രണ്ടു പേർ വന്നു ഒരേ പരാതി പറഞ്ഞപ്പോ എങ്ങനെ ആണ് പെട്ടെന്ന് നിങ്ങളുടെ പ്രാണനാഥൻ എന്റെ കാമുകൻ ആയത്? “ലൈവിൽ വന്നും പോസ്റ്റിലും നിന്റെ പേര് പറയുമെടീ” എന്നൊരു ഭീഷണിയും കൂടി മുഴക്കിക്കളഞ്ഞു പ്രസ്തുത ഫെമിനിസ്റ്റ്. ഒരാൾ എന്നെ ഒരു വർഷമായി use ചെയ്തുവെന്നും എന്റെ അവസ്ഥയും എന്റെ സൗഹൃദവും എന്റെ സ്നേഹവും എന്റെ സമയവും എന്റെ പണവും ഒക്കെ ചൂഷണം ചെയ്തു എന്ന് പറഞ്ഞപ്പോൾ അതെല്ലാം കേട്ടിരുന്ന അവർ പിന്നെ വിളിച്ചു പറഞ്ഞത് “നിന്റെ കഴപ്പ് തീർക്കാൻ നീ അവന്റെ കൂടെ പോയതല്ലേടി എന്നായിരുന്നു”. സ്ത്രീകൾക്കെതിരെ ആരെങ്കിലും കണ്ണുരുട്ടിയെന്ന് കേട്ടാൽ ഫേസ്ബുക്കിൽ പതിനാറ് ലൈവ് വീഡിയോ ചെയ്യുന്ന, പൊളിറ്റിക്കൽ കറക്ട്നെസിൻ്റെ ദേവിയെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീയുടെ ഡയലോഗാണെന്നോർക്കണം. അതും വിക്ടിം പൊസിഷനിൽ നിൽക്കുന്ന ഒരു സ്ത്രീയോട്. എഫ്ബിയിൽ കിടന്നു പ്രസംഗിക്കുന്ന പോലെ അല്ല ആളുകൾ എന്ന തിരിച്ചറിവ് നല്ലപോലെ ഉണ്ടായി. പിന്നീടന്വേഷിച്ചപ്പോൾ പ്രമുഖ ഫെമിനിസ്റ്റിൻ്റെ ഇരട്ടത്താപ്പിൻ്റെ ആയിരം കഥകൾ കേട്ടു.
പല ഇരകളും ലൈവിൽ വന്ന് തകർത്തുകളയുന്ന സെലിബ്രിറ്റി ഫെമിനിസ്റ്റിൻ്റെ പ്രിവിലജ് കണ്ട് മിണ്ടാതിരിക്കുന്നവരാണത്രേ!! പണ്ട് താമസിച്ചിരുന്ന കൂട്ടുകാരന്റെ വീട്ടിൽ വെച്ചു രാത്രിയിൽ വളരെ മോശം അവസ്‌ഥയിൽ അഭയം ചോദിച്ചു വന്ന ഒരു പെൺകുട്ടിയെ ഒരു ദയയും ഇല്ലാതെ വീട്ടിൽ നിന്ന് ഇറക്കി വിടീച്ചിട്ടുണ്ടത്രേ ഈ ഫെമിനിസ്റ്റ്. ആ കൂട്ടുകാരൻ അന്ന് ഇവരുടെ ടോക്സിക് സൗഹൃദത്തിന്റെ ഇരയായതുകൊണ്ട് ഇവരുടേ വാക്ക് കേട്ട് ആ പെൺകുട്ടിയോട് “നീ നാളെ മറ്റൊരു സ്ഥലം അന്വേഷിക്കണം“ എന്നു പറഞ്ഞത്രേ!! (രാത്രി തന്നെ ഇറക്കിവിടണമെന്നായിരുന്നു ഫെമിനിസ്റ്റിൻ്റെ ആവശ്യം !!). അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് നുണ പറഞ്ഞു ഒരുപാട് ബന്ധങ്ങൾ നശിപ്പിച്ച നിങ്ങളെ ഞാൻ ഒരിക്കലും വിശ്വസിക്കാൻ പാടില്ലായിരുന്നു. ഇതിനെയൊക്കെ വെല്ലുന്ന മഹത്തായ സ്ത്രീപക്ഷ പരിപാടികളും താങ്കൾ ചെയ്തതായി അറിഞ്ഞു. ഇതിൻ്റെയൊക്കെ ഇരകൾ പലരും നിശബ്ദരായി നിങ്ങളുടെ ലൈവ് വീഡിയോ അഭ്യാസങ്ങൾ കണ്ട് മിണ്ടാതിരിക്കുന്നുണ്ട്. എല്ലാക്കാലവും നിങ്ങളിങ്ങനെ എക്സ്പോസ് ചെയ്യപ്പെടാതെ തുടരുമെന്ന് കരുതരുത്.

നിങ്ങൾ ഒപ്പം ഫെയ്സ്ബുക്കിൽ ഫോട്ടോയിട്ടും ഒരുമിച്ച് ക്രിയേറ്റീവുകൾ ചെയ്തും ആഘോഷിക്കുന്ന പല സുഹൃത്തുക്കളും ഇപ്പോൾ നിങ്ങളുടെ സ്പേസിൽ ഇല്ലാത്തതെന്തെന്നും അവരിൽ പലരെയും നിങ്ങളോ നിങ്ങളെ അവരോ ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്നും ആർക്കും അറിയില്ല എന്ന് കരുതരുത്.ഡിവോഴ്‌സ് കേസ് നടക്കുന്നത് കൊണ്ട് ആണ് ഇതിൽ ഇടപെടാത്തത് എന്നു പറഞ്ഞ നിങ്ങളോട് ഞാൻ സഹായം ചോദിച്ചു ( സത്യത്തിൽ പോസ്റ്റ് ഇടാൻ പോലും ഇപ്പൊ ആണ് ഞാൻ തീരുമാനിച്ചത്) അപ്പൊ വേഗം പറ്റില്ല എന്നൊക്കെ പറഞ്ഞത് കണ്ടിട്ട് മറ്റേ “wait a mint who are you ” മീമിലെ ചെക്കനെ പോലെ ഞാൻ നിന്നു. പറഞ്ഞു വന്നത് ഞാൻ എന്റെ എഫ്ബി ജീവിതത്തിൽ എന്റെ ഏറ്റവും മോശം സമയം എന്നോട് ഒരുപാട് സ്നേഹം കാണിക്കുകയും മരണം വരെ കൂടെ കാണും എന്നു ഉറപ്പ് തരികയും ചെയ്ത ഒരാളോട് അല്ലാതെ വേറെ ആരോടും ഞാൻ വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല.
അതും ഒരു കൂട്ടം ആളുകൾ എനിക്ക് നിരന്തരം ആഗ്രഹം തന്നപ്പോ ഉണ്ടായ ഒരു തെറ്റാണ്. അല്ലാതെ ഒരു കാര്യം കേട്ട ഉടനെ അതിന്റെ സത്യാവസ്ഥ പോലും തിരക്കാതെ കൂട്ടുകാരനെ രക്ഷിക്കാൻ വേണ്ടി വിക്‌ടിം ആയ ഒരാളെ കളിയാക്കി നിർദാക്ഷിണ്യം പോസ്റ്റ് ഇട്ട് അപമാനിക്കുന്ന ആളുകൾ ഒരിക്കലും പുരോഗമന സർക്കിളിൽ ഞെളിഞ്ഞു ഇരുന്നു സ്ത്രീകൾക്ക് വേണ്ടി പോസ്റ്റ് ഇടരുത്. ആണുങ്ങളോട് അടുപ്പം സ്ഥാപിച്ചു അവരെ “പെടുത്തുന്ന” ആളാണ് എന്നും ഇപ്പൊ അടുപ്പം ഉള്ള ആളുകൾ സൂക്ഷിക്കണം എന്നും പറഞ്ഞതായി അറിഞ്ഞു. എന്നോട് മോശമായി സംസാരിച്ചവരുടെ അല്ലാതെ വേറെ ഒരാളിന്റെ പേര് ഞാൻ പറഞ്ഞിട്ടുണ്ടെൽ അവർക്ക് ഈ പോസ്റ്റിൽ വരാം.നിങ്ങളുടെ ഉടായിപ്പ് മനസ്സിലാക്കി നിങ്ങളെ ഉപേക്ഷിച്ചവർ ഒക്കെ നിങ്ങളെ കേറി പിടിച്ചു ബൈക്കിൽ പോയപ്പോ പിടിച്ചു എന്നൊക്കെ പറയുന്ന പോലെ അല്ല സ്ത്രീയെ എല്ലാരും.
ടിയാനുമായി ഒരു വർഷമായി ഏറ്റവും അടുത്തു നിന്ന് അയാളുടെ പോസ്റ്റുകൾ ഒക്കെ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്ത ഒരാൾ എന്നനിലയ്ക്ക് ഞാൻ പറയുന്നു: അയാൾ ഒരുപാട് കള്ളങ്ങൾ പറയുന്ന, തന്റെ കാര്യം നേടാൻ വേണ്ടി എത്ര സ്നേഹവും അഭിനയിക്കുന്ന, രണ്ടു പേരെ ഒരേസമയം ഒരേപോലെ വാഗ്ദാനം കൊടുത്തു പറ്റിക്കുന്ന, പുറമെ പറയുന്ന കാര്യങ്ങൾ ഒന്ന് പോലും ജീവിതത്തിൽ വെച്ചു പുലർത്താത്ത ഒരാൾ ആണ്. കേസുമായിട്ട് മുന്നോട്ടുപോകുന്നത് കൊണ്ടുമാത്രം ഒരുപാട് കാര്യങ്ങൾ ഇവിടെ എഴുതാൻ പറ്റാത്തത് ആയിട്ട് ഉണ്ട്. ഇനി ഇതിൽ എനിക്ക് പറയാൻ ഒന്നുമില്ല. ഇനി ഒന്നും പറയാൻ ആഗ്രഹിക്കുന്നുമില്ല.ആരും എന്റെ ചളി കണ്ടു വേദനിക്കരുത് എന്നു പറയുന്ന ആൾ സ്വന്തം പ്രവൃത്തികൾ കൂടി നോക്കണം. അതുകൊണ്ട് എത്ര പേർ വിഷമിക്കുന്നു എന്നും.

ടിയാൻ എന്നോട് എന്താണ് ചെയ്തത് എന്നും എനിക്ക് ആരായിരുന്നു എന്നുമൊക്കെ എനിക്കും ടിയാനും മാത്രം അറിയാവുന്ന കാര്യങ്ങൾ ആണ്. ഒന്നും അറിയാത്ത മൂന്നാമന്മാർ ഇടുന്ന പോസ്റ്റുകൾ ഒക്കെ കാണുമ്പോൾ വല്ലാത്ത അരോചകമാകുന്നുണ്ട്. ഇപ്പോ എന്നേയും സൈക്കോയും മോശക്കാരിയും ആക്കാനുള്ള പല പല സംഭാഷണങ്ങൾ അരങ്ങത്തും അണിയറിയിലും ടിയാനും സ്ത്രീയും നടത്തുന്നുണ്ട്. നടക്കട്ടെ… ‘വരുവാ…യൂസ് പണ്ണുവാ.. ഏമാത്തുവാ.. റിപ്പീറ്റ്വരുവാ…യൂസ് പണ്ണുവാ.. ഏമാത്തുവാ റിപ്പീറ്റ്’ . ക്യാമറാക്ക് മുന്നാടി ഇറിക്കറ ഷോഓഫ് താങ്ക മുടിയലേ തലൈവരെ