പുഷ്പയിലെ വിഡിയോ പങ്കുവച്ചു ഫഹദ് ഫാസിൽ. അമ്പോ ഇങ്ങേരു എജ്ജാതി നടൻ.

മലയാള സിനിമയിൽ ആദ്യം പരാജയം നേരിട്ട് പിന്നീട് ഒരു നടനായിരുന്നു ഫഹദ് ഫാസിൽ. മലയാളത്തിൽ ആദ്യ ചിത്രം തന്നെ പരാജയത്തിൽ ആയിപ്പോയ ഒരു വ്യക്തി കൂടിയായിരുന്നു ഫഹദ് ഫാസിൽ. ആരംഭ ചിത്രത്തിൽ വലിയതോതിൽ പരാജയം ഏറ്റുവാങ്ങിയത് താരം പിന്നീട് മികച്ച ചിത്രങ്ങളിലൂടെ ആയിരുന്നു തിരികെ ഏത്തീരുന്നത്.

ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് വലിയതോതിൽ ആയിരുന്നു പരാജയപ്പെടുന്നത്. പിന്നീട് സിനിമയിൽ നിന്നും വലിയ തോതിൽ തന്നെ ഒരു ഇടവേള എടുത്തതിനു ശേഷം ആയിരുന്നു ഫഹദ് തിരിച്ച് വന്നത്.ഇപ്പോൾ തെലുങ്ക് ചിത്രമായ പുഷ്പയിൽ ഒരു വില്ലൻ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ഫഹദ് ഫാസിൽ.

ചിത്രത്തിൽ ഫഹദ് ഫാസിൽ കുമ്പളങ്ങി നൈറ്റ്സ് ഷമ്മി ഓർമ്മിപ്പിക്കുന്ന കഥാപാത്രമാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. പുഷ്പയിലെ കഥാപാത്രമായുള്ള മേക്കോവറും താരം പങ്കുവെച്ചിട്ടുണ്ട്. പോലീസ് യൂണിഫോമിലുള്ള താരത്തിന്റെ ചിത്രമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

അതിനുശേഷമാണ് താരം ഈ ഒരു വീഡിയോ പങ്കുവെച്ചിരുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.

മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി ഇതിനോടകം തന്നെ ഫഹദ് മാറിക്കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ ഇനി ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ഫഹദ് ആണ് എന്ന് നിരവധി ആളുകൾ ഇതിനോടകം തന്നെ പറയുകയും ചെയ്തിരുന്നു. വലിയൊരു ആരാധകവൃന്ദം തന്നെ ഫഹദിന് ഉണ്ട് എന്ന് പറയുന്നതാണ് സത്യം.

Leave a Comment

Your email address will not be published.

Scroll to Top