News

വലിയൊരു അപകടം അശ്വതി എന്ന പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായി ആ കഥ ഇങ്ങനെ.!!

വലിയൊരു അപകടമാണ് തൃശ്ശൂരിൽ കഴിഞ്ഞദിവസം സംഭവിച്ചത്. മംഗള എക്സ്പ്രസ്സ് ബോഗികൾ ഓട്ടത്തിനിടയിൽ വേർപെട്ടു. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികൾ തമ്മിലുള്ള ബന്ധമായിരുന്നു വേർപെട്ടത്.

ഗേറ്റ് കീപ്പർ ആയ കെ ആർ അശ്വതി ഉടൻതന്നെ അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയും ചെയ്തു. വളവില്ലാതെ നിരപ്പായ സ്ഥലം ആയതുകൊണ്ടാണ്. വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് കോട്ടപ്പുറം റെയിൽവേ സ്റ്റേഷനടുത്ത് വെച്ചാണ് സംഭവം. എറണാകുളത്തു നിന്നും നിസാമുദ്ദീനിലേക്ക് പോവുകയായിരുന്നു 12617 നമ്പർ മംഗളയുടെ കോച്ചുകളാണ് പരസ്പരം വേർപെട്ടത്.

തൊട്ടുപിന്നാലെ സിറ്റിംഗ് റിസർവേഷൻ കോച്ചായ ഡിഗ്രിയും മറ്റു രണ്ട് ബോഗികളിൽ നിന്നും വേർപെട്ടു. റെയിൽവേ ഗേറ്റിൽ എത്തിയ സമയത്താണ് സംഭവം. തൃശ്ശൂർ സ്റ്റേഷൻ വിട്ട് അധികം ദൂരം ആകാത്തത് കൊണ്ട് തന്നെ വണ്ടിക്ക് അത്ര വേഗം ഉണ്ടായിരുന്നില്ല.. അതാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടാൻ ഉണ്ടായ കാര്യവും. കോച്ചുകൾ വേർപെടുത്തും പോലുള്ള സിഗ്നലിൽ നിർത്താതെയുള്ള വിസിലഡിയും ശ്രദ്ധയിൽപെട്ട അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പിന്നിലെ ഗാർഡിന് ഉടൻതന്നെ ഈ ഒരു വിവരം കൈമാറുകയായിരുന്നു. ഗാർഡ് എമർജൻസി ബ്രേക്ക് നൽകുകയും ചെയ്തു.

22 കോഴ്സുകളും 50 മീറ്റർ കൂടി നീങ്ങിയ ശേഷം നിൽക്കുകയാണ് ചെയ്തത്. ഈ കോച്ചുകൾ നിന്ന ശേഷമാണ് എഞ്ചിൻ നിർത്തിയതും. ഗാർഡ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ചെയ്തു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഇൻ ചാർജ് ശശീന്ദ്രനും സംഘവും സ്ഥലത്തെത്തുകയും ചെയ്തു. ഷൊർണൂർ സ്റ്റേഷനിൽ കൂടുതൽ പരിശോധനയും നടത്തിയിരുന്നു. അതിനുശേഷമാണ് വണ്ടി വീണ്ടും യാത്രാ സജ്ജമായത്. ബോഗികൾ വേർപെട്ട സംഭവത്തിൽ റെയിൽവേ കൃത്യമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അശ്വതി എന്ന പെൺകുട്ടിയുടെ സമയോചിതമായ ഇടപെടലാണ് ഒരു വലിയ അപകടം ഒഴിവാക്കിയത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

പതിവുപോലെ ഗേറ്റ് അശ്വതി ഗേറ്റ്കീപ്പർ മംഗള എക്സ്പ്രസ്സ് വരവും നോക്കി നിൽക്കുകയായിരുന്നു. തൃശ്ശൂരിൽ നിന്ന് വിട്ട വണ്ടി വേഗം കുറച്ച് ആണ് വന്നത്. ഗേറ്റ് ഒത്തനടുക്ക് എത്തിയപ്പോഴാണ് ഒന്നാമത്തെ ബോഗികളും പിന്നിലുള്ള 22 ബോഗികളും വേർപെട്ട കാഴ്ചകണ്ട്ത്. തിരൂർ സ്വദേശിയായ അശ്വതി ആറു വർഷമായി റെയിൽവേയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. രണ്ടു വർഷമായി കോട്ടപ്പുറം ഗേറ്റിൽ ആണ് അശ്വതിയുടെ ജോലി.

Most Popular

To Top