തട്ടം ഇട്ടേ പുറത്ത് ഇറങ്ങു, മേക്കപ്പ് എന്താണ് എന്ന് പോലും അറിയില്ല, നിസ്കാരം മുടക്കാറില്ല. സജിത ബേട്ടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ.

മലയാളത്തിൽ ബാലതാരമായി എത്തി മലയാളം സീരിയലിലും സിനിമയിലും എല്ലാം തിളങ്ങിയ താരമായിരുന്നു സജിത ബേട്ടി.. സിനിമയിൽ ബാലതാരമായി ആയിരുന്നു താരം വേഷമിട്ടിരുന്നത്. എങ്കിലും കൂടുതലായും താരം ശ്രദ്ധിക്കപ്പെട്ടത് ടിവി ഷോകളിലൂടെയും സീരിയലുകളിലൂടെയും ആയിരുന്നു. ചില സഹ കഥാപാത്രങ്ങളുടെ വേഷങ്ങളും താരം അഭിനയിച്ചിട്ടുണ്ട്. ദിലീപ് തന്റെ ഭാഗ്യനടനാണെന്ന് സജിത പറഞ്ഞിരുന്നു. ദിലീപിനോടൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു ടൂ കണ്ട്രീസ് എന്ന ചിത്രത്തിലും ദിലീപിനോടൊപ്പം താരം എത്തിയിട്ടുണ്ടായിരുന്നു. സീരിയലിലും സിനിമയിലും എല്ലാം ഒരുപോലെ തിളങ്ങിയിരുന്ന താരം ടിവി ഷോകളിലും സജീവസാന്നിധ്യമായിരുന്നു.

കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു താരത്തിനെ തേടി എത്തിയത്. ഗ്ലാമർ വേഷങ്ങളിലും താരം അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ഷമാസിന്റെ ഭാര്യയായി തീർന്നതോടെ താരം കൂടുതലായും സിനിമയിലും സീരിയലിലും ഒക്കെ വിട്ടുനിൽക്കുകയായിരുന്നു. കാവ്യാഞ്ജലി സീരിയൽ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടതും ആയിരുന്നു. ഇപ്പോൾ താരം ഷമാസിന്റെ ഭാര്യയായി മൂന്നുവയസ്സുകാരി മക്കളുടെ അമ്മയായി സുഖ ജീവിതം നയിക്കുകയാണ് ഇപ്പോൾ സജിത. ഇപ്പോൾ സജിതയുടെ ചിത്രങ്ങൾ കാണുന്നവർക്ക് മനസ്സിലാകും ഒരു മേക്കപ്പ് പോലും സജിത ഉപയോഗിക്കില്ല. തട്ടം ഇട്ടു മാത്രമേ സാജിതയെ കാണാറുള്ളു. മേക്ക്ആപ്പ് എന്താണെന്ന് പോലും ഇപ്പോൾ സജിതയ്ക്ക് അറിയില്ല.

കണ്ണു പോലും എഴുതാതെ ആണ് താരത്തിന് കാണാൻ സാധിക്കുന്നത് എന്ന് പറയുന്നത്. അഭിനയം തന്റെ ജോലിയാണ്, അവിടെ വരുമ്പോൾ മേക്കപ്പിട്ടെ സാധിക്കുകയുള്ളൂ. അല്ലാതെ യഥാർത്ഥ ജീവിതത്തിൽ താൻ ഒരു കുടുംബനീയും അമ്മയും ഭാര്യയും മാത്രമാണെന്നാണ് സജിത ബേട്ടി പറയുന്നത്. ഗ്ലാമറസ് റോളുകളിൽ മാത്രം കാണപ്പെട്ടിരുന്ന സജിത ബേട്ടിയെ ഇങ്ങനെ തട്ടം ഒക്കെ ഇട്ട് മേക്കപ്പില്ലാതെ കാണുമ്പോൾ ആരാധകനും വലിയ അമ്പരപ്പിലാണ്.

Most Popular

To Top