കൊച്ചിയിൽ ടാറ്റു ചെയ്യാൻ പോയ പെൺകുട്ടിക്ക് ടാറ്റു ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം,പരാതിയുമായി ഒരുപാട് സ്ത്രീകൾ….

വളരെ വികലമായ ചില വാർത്തകൾ ഒക്കെയാണ് ചില സമയങ്ങളിൽ നമ്മൾ അറിയാറുള്ളത്.

അത്തരത്തിൽ കൊച്ചിയിൽ നിന്ന് വളഞ്ഞിരിക്കുന്ന ഒരു വാർത്ത കേൾക്കുന്നത്. ടാറ്റു സ്റ്റുഡിയോയിലെ റ്റാറ്റു ആർട്ടിസ്റ്റ് ലൈംഗികതിക്രമം നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നത്. ടാറ്റു ചെയ്യുന്ന സൂചിമുനമ്പ് നട്ടെല്ലിന് ചേർത്തുനിർത്തി ആണ് അയാൾ തന്നെ പീഡിപ്പിച്ചതെന്നാണ് റെഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ യുവതി പറയുന്നത് കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം നടന്നത്.

ആദ്യമായി ടാറ്റു ചെയ്ത കൊണ്ട് തന്നെ ഇത് ഏതു തരത്തിൽ ആകും എന്ന് അറിയില്ലായിരുന്നു. ഇടുപ്പിന് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റു ചെയ്യുന്നത്. ഇതിനിടയിൽ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കുക ആയിരുന്നു. കൂടെ ബോയ്ഫ്രണ്ട് ആണോ,18 തികഞ്ഞ താണോ,വെർജിൻ ആണോ, മുൻപ് എത്ര തവണ ലൈംഗികബന്ധത്തിലേർപ്പെട്ടിറ്റ് ഉണ്ടായിരുന്നു തുടങ്ങി പിരീഡ്സ് ആണോ എന്നതടക്കം അയാൾ ചോദിച്ചു തുടങ്ങി.

പിന്നീട് വസ്ത്രം മാറ്റുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നും യുവതി കുറിച്ചു. ലൈംഗികാതിക്രമം നടത്തുന്ന സമയത്ത് എല്ലാം ടാറ്റൂ ചെയ്യുന്ന സൂചിമുന ഇടുപ്പിനോട് ചേർത്ത് പിടിച്ചതു കൊണ്ടുതന്നെ എന്തുചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു താൻ. അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് തന്നെ വീട്ടത് എന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്.

കാര്യങ്ങൾ എല്ലാം തന്നെ രക്ഷിതാക്കളോട് പറഞ്ഞിരുന്നു എന്നും അവർ ഒരു അഭിഭാഷകനെ സമീപിച്ചപ്പോൾ സാക്ഷി ഇല്ലാത്തതുകൊണ്ട് തന്നെ നീതി ലഭിക്കാൻ സാധ്യതയില്ല എന്ന് പറഞ്ഞു എന്നൊക്കെ പോസ്റ്റിൽ വിവരിക്കുന്നുണ്ട്. ഈ പോസ്റ്റ് പുറത്തുവന്നതിനു ശേഷം പലരും ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. റെഡിറ്റിൽ പെൺകുട്ടിയെ പിന്തുണച്ച് എത്തുന്നവർ നിരവധിയാണ്.

Leave a Comment