പാചകവാതകത്തിന്റെ ആവശ്യകത പ്രത്യേകം വീട്ടമ്മമാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പാചകവാതകം ഇല്ല എന്നുണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടായിരിക്കും എന്ന് അവർക്കറിയാം.

ഓരോ ദിവസം ഗ്യാസ് തീരാറുകുന്നതോടെ വീട്ടമ്മമാരുടെ മുഖം മാറുന്നത് നമുക്ക് വളരെ പരിചിതമാണ്. ഗ്യാസിന് വില ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ആയിരത്തിനു അടുത്തു നിൽക്കുന്ന സാഹചര്യവും. ഇന്ധന വില വർദ്ധനവ് പൊതുജനങ്ങളെ വല്ലാത്ത രീതിയിൽ തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് വന്നിരിക്കുന്നത്.. 580 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുന്ന നടപടി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണത്രേ. മാർച്ച് മാസം മുതൽ തന്നെ 580 രൂപയ്ക്ക് ലഭിക്കുന്ന സിറ്റി ഗ്യാസ് വിതരണം ചെയ്യും എന്നാണ് പുതിയ അറിയിപ്പ്.
സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനത്ത് വ്യാപകമായി പോവുകയാണ്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം വീടുകളിലേക്ക് പ്രകൃതിവാതകം എത്തിച്ചു നൽകുക യാണ് ചെയ്യുന്നത്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം 580 രൂപ വരെ നൽകിയാൽ നമുക്ക് ഗ്യാസ് വീടുകളിലേക്ക് എത്തിച്ചു നൽകും. ജനുവരിയിൽ ഈ ഒരു പദ്ധതി ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. എന്നാൽ പല ജില്ലകളിലും ഈയൊരു പദ്ധതി എപ്പോഴാണ് ആരംഭിക്കുന്നത് എന്ന് അറിയില്ല.
ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മാർച്ച് മാസത്തോടെ കൂടി സിറ്റി ഗ്യാസ് പദ്ധതി പ്രകാരമുള്ള ഗ്യാസ് വിതരണം ആരംഭിക്കുന്നത്. സംസ്ഥാനത്തുള്ള മറ്റ് ജില്ലകളിലും അധികം വൈകാതെ തന്നെ സിറ്റി ഗ്യാസ് പദ്ധതി ആരംഭിക്കുമെന്നാണ് അറിയുന്നത്. എന്നാൽ മാർച്ച് മാസത്തിലാണ് വിതരണം ആരംഭിക്കുന്നത്.ഒട്ടും വൈകാതെ എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.