News

ജയിലിൽ പത്താം നമ്പർ സെല്ലിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ട്ടപെട്ട് ഗ്രീഷ്മ. ടിവി കാണില്ല, ആഴ്ചപതിപ്പും നോവലുകളും വായിച്ചു സമയം കളയും, ഗ്രീഷ്മയുടെ ജയിൽ ജീവിതം ഇങ്ങനെ..|Grishma’s prison life now

ജയിലിൽ പത്താം നമ്പർ സെല്ലിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ട്ടപെട്ട് ഗ്രീഷ്മ. ടിവി കാണില്ല, ആഴ്ചപതിപ്പും നോവലുകളും വായിച്ചു സമയം കളയും, ഗ്രീഷ്മയുടെ ജയിൽ ജീവിതം ഇങ്ങനെ..|Grishma’s prison life now

Greeshma. Photo: Special arrangement

കേരള മനസ്സാക്ഷിയെ തന്നെ ഒന്നോടെ ഞെട്ടിച്ച സംഭവമായിരുന്നു പാറശാലയിലെ ഷാരോൺ വധക്കേസ്. വളരെ വേദനയോടെ ആയിരുന്നു ഈ ഒരു വാർത്തയെക്കുറിച്ച് എല്ലാവരും കേട്ടിരുന്നത്. പ്രാണന് തുല്യം സ്നേഹിച്ച പ്രണയിനി തന്നെയാണ് പ്രണയത്തിൽ വിഷം ചാലിച്ച് ഷാരോണിനെ വക വരുത്തിയത്. അതിനുശേഷം യാതൊരു കൂസലുമില്ലാതെ ചെയ്ത കാര്യങ്ങൾ എല്ലാം പോലീസിനോട് പറയുന്ന ഗ്രീഷ്മയെ കണ്ടപ്പോൾ എല്ലാവരും ഞെട്ടി പോയിരുന്നു. ഈ പെൺകുട്ടിക്ക് എങ്ങനെയാണ് ഇങ്ങനെ സാധാരണയായി പെരുമാറാൻ സാധിക്കുന്നത് എന്നായിരുന്നു ആളുകൾ ചിന്തിച്ചിരുന്നത്.

തന്റെ ജീവിതത്തിന് ഷാരോൺ ഒരു ഭീഷണിയാകും എന്നുള്ള ഭയമാണ് കൊല്ലാം എന്ന തീരുമാനത്തിലേക്ക് കൊണ്ട് എത്തിച്ചത് എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ അമ്പരപ്പോടെ കണ്ടത് ഗ്രീഷ്മയുടെ തെളിവെടുപ്പ് തന്നെയായിരുന്നു. യാതൊന്നും സംഭവിക്കാത്തത് പോലെ താൻ ചെയ്തതിൽ ഒരു തരി പോലും കുറ്റബോധമില്ലാതെയാണ് തെളിവെടുപ്പിന് ഗ്രീഷ്മ എത്തിയിരുന്നത്. നടന്ന കാര്യങ്ങൾ ഒരു കൂസലും ഇല്ലാതെ വിശദികരിച്ച് തന്നെ ഗ്രീഷ്മ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതാ ശ്രദ്ധ നേടുന്നത് ഗ്രീഷ്മയുടെ ജയിലിലെ അവസ്ഥയാണ്. ജയിലിൽ പത്താം നമ്പർ സെല്ലിലാണ് ഗ്രീഷ്മ ഉള്ളത്. ഈ സെല്ലിൽ എപ്പോഴും മൂകമായി കഴിയുകയാണെങ്കിൽ ടിവി കാണാൻ താല്പര്യമില്ല.

ഒറ്റയ്ക്കിരിക്കുവാനാണ് ഇഷ്ടം. 22ആം നമ്പർ സെല്ലിൽ അമ്മ സിന്ധുവും ഉണ്ട്. എന്നാൽ സിന്ധുവിനെ കാണുവാനോ സംസാരിക്കുവാനോ ഗ്രീഷ്മയ്ക്ക് അനുവാദമില്ല. ജയിലിൽ ഗ്രീഷ്മ സമയം കളയുന്നത് ആഴ്ചപ്പതിപ്പുകളും നോവലുകളും ഒക്കെ വായിച്ചാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. തരിമ്പ് പോലും കുറ്റബോധം ഇല്ലെന്നാണ് ഈ ഒരു പ്രവർത്തിയിൽ നിന്നുപോലും മനസ്സിലാക്കാൻ സാധിക്കുന്നത്. ഏകാന്തതയാണ് ഇഷ്ടപ്പെടുന്നതെങ്കിലും താൻ ചെയ്ത ഹീനകൃത്യത്തെ കുറിച്ച് ഒരു തരിപ്പ് പോലും പശ്ചാത്താപം ഇല്ലാതെയാണ് ഇപ്പോഴും ഉള്ള ഗ്രീഷ്മയുടെ ജീവിതമെന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
Story Highlights: Grishma’s prison life now

ജയിലിൽ പത്താം നമ്പർ സെല്ലിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ട്ടപെട്ട് ഗ്രീഷ്മ. ടിവി കാണില്ല, ആഴ്ചപതിപ്പും നോവലുകളും വായിച്ചു സമയം കളയും, ഗ്രീഷ്മയുടെ ജയിൽ ജീവിതം ഇങ്ങനെ..|Grishma’s prison life now

Most Popular

To Top