കുറ്റവാളിയാണെന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾ മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലേ..? ദിലീപിന് പിന്തുണയും ആയി ഹരീഷ് പേരടി.

കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ഒരു
മാഗസിനാണ് വനിതാ മാഗസിൻ. വനിതയുടെ പേര് തന്നെ വനിതകളുടെ വഴിയും വഴികാട്ടിയും എന്നു തന്നെയാണ്.എന്നാൽ ഇന്നലെ വനിത പുറത്തുവിട്ട പുതിയ ഒരു കവർ ഫോട്ടോയാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. വനിതയുടെ കവർ ഫോട്ടോയിൽ സകുടുംബം ദിലീപാണ്. കാവ്യാമാധവനും മഹാലക്ഷ്മിയും മീനാക്ഷിയും ദിലീപും ഒന്നു ചേർന്നാണ് വനിതയുടെ കവർ ഫോട്ടോയിൽ എത്തിയിരിക്കുന്നത്. ഇതാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്.

പല തരത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഈ വിമർശനങ്ങൾക്കായി ഹരീഷ് പേരടി എന്ന നടൻ ഒരു കുറിപ്പ് ഇട്ടിരുന്നു.അതോടൊപ്പം തന്നെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയി ചികിത്സ നടത്തുന്നതിനും ചില വിമർശനങ്ങൾ വന്നിരുന്നു. രണ്ടിനെയും സംബന്ധിച്ചായിരുന്നു ഹരീഷ് പേരടി കുറിപ്പ് ഇട്ടത്. കമ്മ്യൂണിസം എന്ന് പറഞ്ഞ് ഒറ്റക്കാരണം കൊണ്ട് ഒരാൾ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് വേണ്ടി പോകാൻ പാടില്ല. കുറ്റവാളിയാണെന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾ മനോരമയുടെ വനിതയിൽ അഭിമുഖം കൊടുക്കാൻ പാടില്ലേ.

സത്യത്തിൽ ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യം അല്ലേ പരിശോധിക്കപ്പെടേണ്ടത് എന്നായിരുന്നു ഹരീഷ് പേരടിയുടെ ഒരു കുറിപ്പ്. ഇതിനു താഴെ നിരവധി വിമർശനാത്മകമായി കമൻറുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്..വനിതാ കവർ ചിത്രം പങ്കുവെച്ച നിമിഷം മുതൽ തന്നെ വലിയ തോതിൽ വിമർശനങ്ങളാണ്. പല സിനിമ ഗ്രൂപ്പുകളിലും വന്നു കൊണ്ടിരിക്കുന്നത്. അതിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എത്രത്തോളം ശക്തമാണ് ദിലീപിനും കാവ്യയ്ക്കും എതിരെയുള്ള വിമർശനങ്ങൾ എന്ന്.

മൂന്ന് സ്ത്രീകൾക്കൊപ്പം വളരെയധികം സന്തോഷവാനായി നിൽക്കുന്ന ദിലീപിന്റെ ചിത്രമാണ് വനിതയുടെ കവർ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഇന്നു മുതൽ വനിത വിപണിയിലെത്തുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ദിലീപ് ഇതുവരെ ചിത്രം പങ്കുവയ്ക്കുകയും ചിത്രത്തെപ്പറ്റി അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല.

Scroll to Top